- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനു പാസ്പോർട്ട് കിട്ടാൻ വൈകിയതു മൂലമാണു താൻ കുടുങ്ങിയതെന്നു യാസ്മിൻ; തനിക്കു പോകേണ്ടതു കാബൂളിലേക്കു തന്നെ ; കോടതിക്കും പൊലീസിനും മുമ്പിൽ ചാഞ്ചല്യമില്ലാതെ ഐസിസ് കേസിൽ രണ്ടാം പ്രതി
കാസർഗോഡ്: മകന് പാസ്പ്പോർട്ട് ലഭിക്കാൻ വൈകിയതാണ് തനിക്കും മകനും കാബൂളിലേക്ക് കടക്കാനാവാതെ പോയതെന്ന് യാസ്മിൻ അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കാബൂളിലേക്ക് പോകുന്നതിനുള്ള യാത്രാ ചെലവ്ക്കു വേണ്ടിയുള്ള തുക തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദ് അഫ്ഗാനിസ്ഥാനിൽ നിന്നും അക്കൗണ്ടിലേക്ക് നൽകിയെന്ന് യാസ്മിൻ പറയുന്നു. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ അറസ്റ്റിലായ യാസ്മിൻ അഹമ്മദിന് കോടതിയിലെത്തിയപ്പോഴും നിലപാടിൽ മാറ്റമുണ്ടായില്ല. കോടതി മുമ്പാകേയും ജാസ്മിൻ അഹമ്മദ് തറപ്പിച്ചു പറഞ്ഞു. തനിക്ക് കാബൂളിലേക്ക് പോകണം. ഇസ്ലാമിക് സ്റ്റേ്റ്റ്സുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അറസ്റ്റിലായ യാസ്മിൻ അഹമ്മദിന്റെ ഉറച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥരേയും കോടതിയേയും ഒരു നിമിഷം സ്തബ്ധരാക്കി. ജില്ലാ സെഷൻസ് ജഡ്ജി മനോഹർ കിണിയുടെ ചോദ്യത്തിന് മറുപടിയായാണ് ലക്ഷ്യമെന്താണെന്നും ലക്ഷ്യസ്ഥാനമേതാണെന്നും വ്യക്തമാക്കുന്ന മറുപടി അറിയിച്ചത്. ശാരീരികമായോ മാനസികമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ
കാസർഗോഡ്: മകന് പാസ്പ്പോർട്ട് ലഭിക്കാൻ വൈകിയതാണ് തനിക്കും മകനും കാബൂളിലേക്ക് കടക്കാനാവാതെ പോയതെന്ന് യാസ്മിൻ അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കാബൂളിലേക്ക് പോകുന്നതിനുള്ള യാത്രാ ചെലവ്ക്കു വേണ്ടിയുള്ള തുക തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദ് അഫ്ഗാനിസ്ഥാനിൽ നിന്നും അക്കൗണ്ടിലേക്ക് നൽകിയെന്ന് യാസ്മിൻ പറയുന്നു.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ അറസ്റ്റിലായ യാസ്മിൻ അഹമ്മദിന് കോടതിയിലെത്തിയപ്പോഴും നിലപാടിൽ മാറ്റമുണ്ടായില്ല. കോടതി മുമ്പാകേയും ജാസ്മിൻ അഹമ്മദ് തറപ്പിച്ചു പറഞ്ഞു. തനിക്ക് കാബൂളിലേക്ക് പോകണം. ഇസ്ലാമിക് സ്റ്റേ്റ്റ്സുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അറസ്റ്റിലായ യാസ്മിൻ അഹമ്മദിന്റെ ഉറച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥരേയും കോടതിയേയും ഒരു നിമിഷം സ്തബ്ധരാക്കി. ജില്ലാ സെഷൻസ് ജഡ്ജി മനോഹർ കിണിയുടെ ചോദ്യത്തിന് മറുപടിയായാണ് ലക്ഷ്യമെന്താണെന്നും ലക്ഷ്യസ്ഥാനമേതാണെന്നും വ്യക്തമാക്കുന്ന മറുപടി അറിയിച്ചത്.
ശാരീരികമായോ മാനസികമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. കോടതിയോ പൊലീസ് സാന്നിധ്യമോ ഒന്നും യാസ്മിനെ അലട്ടിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ സമീപനം. ഐസീസുമായി ബന്ധപ്പെട്ട് യാസ്മിൻ അഹമ്മദിനെ കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കാൻ വേണ്ടിയായിരുന്നു അവരെ കോടതിയിലേക്ക് കൊണ്ടുവന്നത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഇന്ന് രഹസ്യകേന്ദ്രത്തിലെത്തിച്ച് യാസ്മിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ വീഡിയോവിലും പകർത്തും. തീവ്രവാദ പ്രവർത്തനനിരോധന നിയമപ്രകാരമാണ് യാസ്മിനെതിരെ കേസെടുത്തിട്ടുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിന്റെ സന്ദേശത്തെ തുടർന്ന് കാബൂളിലെത്താനും അവിടെനിന്ന് ആളുകൾ കൂട്ടിക്കൊണ്ടു പോവുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാസ്മിനും മകനും ഡൽഹിയിൽ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അവരെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
യാസ്മിന് ഇസ്ലാമക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു പാസ്പ്പോർട്ടുകൾ അവരിൽ നിന്നും പിടിച്ചെടുത്തതോടെയാണ് കൂടുതൽ വിവരങ്ങൾ വെളിവായത്. ഇന്ന് തൃക്കരിപ്പൂർ, പടന്ന എന്നീ പ്രദേശങ്ങളിലെ ചില വീടുകളിൽ കൊണ്ടു പോയി തെളിവെടുപ്പു നടത്തും. ഇവിടെ നിന്നും കാണാതായവരെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ മേഖലയിലേക്ക് കടക്കാൻ സഹായിച്ചുവെന്ന കുറ്റമാണ് യാസ്മിന്റെ പേരിലുള്ളത്.
ഡൽഹിയിൽ കഴിഞ്ഞിരുന്ന യാസ്മിൻ അഫ്ഗാനിലേക്ക് കടന്ന അബ്ദുൾ റാഷിദുമായി നിരന്തരമായ ബന്ധം സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം മുതൽ ഇവർ പരസ്പരം ഫോൺ വിളി പതിവായിരുന്നു. ഇതാണ് അവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞത്. മത പരിവർത്തനം ചെയ്ത സോണിയാ സെബാസ്റ്റ്യൻ എന്ന ആയിഷയുടെ പേരിലുള്ള എ.ടി.എം. കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയെന്നും അവർ സമ്മതിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ, പടന്ന എന്നിവിടങ്ങളിൽ നിന്നും 17 പേരെ കാണാതായ സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച ഒമ്പത് പരാതികൾ ഒറ്റ കേസായി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ അബ്ദ്ുൾ റാഷിദ് ഒന്നാം പ്രതിയും യാസ്മിൻ രണ്ടാം പ്രതിയുമാണ്. രണ്ടു പേർക്കുമെതിരെ യു.എ.പി.എ. പ്രകാരമാണ് കേസ്.