- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയം; കണ്ണൂരിൽ അഞ്ചു പേർ കസ്റ്റഡിയിൽ; മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് എൻഐഎ പിടികൂടിയതു പെരിങ്ങത്തൂർ കനകമലയിലെ കാട്ടിനുള്ളിൽ നിന്ന്
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേർ എൻഐഎയുടെ കസ്റ്റഡിയിൽ. പാനൂർ പെരിങ്ങത്തൂർ കനകമലയിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈൽഫോൺ സിഗ്‌നൽ പിന്തുടർന്നാണ് എൻഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്. എൻഐഎ ഡിവൈഎസ്‌പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്കു മുൻപാണു തിരച്ചിൽ തുടങ്ങിയത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെരച്ചിൽ. കേസിനെക്കുറിച്ചോ കസ്റ്റഡിയിലുള്ളവരെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരുമായി എൻഐഎ സംഘം മടങ്ങിയതായാണു വിവരം.
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേർ എൻഐഎയുടെ കസ്റ്റഡിയിൽ. പാനൂർ പെരിങ്ങത്തൂർ കനകമലയിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കാട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈൽഫോൺ സിഗ്‌നൽ പിന്തുടർന്നാണ് എൻഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്.
എൻഐഎ ഡിവൈഎസ്‌പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്കു മുൻപാണു തിരച്ചിൽ തുടങ്ങിയത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെരച്ചിൽ. കേസിനെക്കുറിച്ചോ കസ്റ്റഡിയിലുള്ളവരെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരുമായി എൻഐഎ സംഘം മടങ്ങിയതായാണു വിവരം.
Next Story