കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് യുവാക്കളെ ആകർഷിക്കാൻ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ലക്ഷ്യമിടുന്നത് ക്രൈസ്തവവിഭാഗങ്ങളെ. ചെറുപ്പത്തിൽ തന്നെ മതബോധനം ലഭിക്കുന്ന ക്രൈസ്തവരായ യുവതീയുവാക്കളെ പിടികൂടാൻ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് 'പ്രോഫ് കോൺ' എന്ന സംഘടന പ്രവർത്തിച്ചുവരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെതന്നെ സംശയമുണ്ടായിരുന്നു.

മതബോധം കാര്യമായില്ലാത്ത ഹൈന്ദവരിൽനിന്നോ മറ്റ് ഇന്ത്യൻ മതവിഭാഗങ്ങളിൽനിന്നോ യുവാക്കളെ പരിവർത്തനം ചെയ്‌തെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ ക്രിസ്ത്യൻ യുവാക്കളേയും യുവതികളേയും ഇസ്ലാമിലേക്കും അതുവഴി ഐസിസിലേക്കും ചേർക്കാൻ കഴിയുമെന്നതാണ് തീവ്രവാദ ഏജൻസികൾക്ക് ക്രൈസ്തവരോടുള്ള താത്പര്യം. മാത്രമല്ല ബഹുദൈവവിശ്വാസികളായ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ കാലമേറെയെടുക്കും. ഇക്കാരണങ്ങളാലാണ് ദാബ എന്ന പേരിൽ മതം മാറ്റ അജണ്ടയുമായി ക്രിസ്ത്യൻ യുവാക്കളെ തീവ്രവാദികൾ ലക്ഷ്യമിടുന്നത്.

പ്രോഫ് കോണിന്റെ ആദ്യ ക്ലാസിലെത്തിയാൽ മറ്റു മതങ്ങളിലെ ന്യൂനതക്കൊപ്പം ക്രിസ്തുമത ഗ്രന്ഥമായ ബൈബിളിന്റെ ന്യൂനതകളാണ് ബോധിപ്പിക്കുക. മറ്റു മതങ്ങളെല്ലാം തെറ്റാണെന്നും മുസ്ലീമായി കഴിഞ്ഞാൽ മാത്രമേ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാനാവൂ എന്നും തുടങ്ങി തുടർച്ചയായി പ്രബോധനങ്ങളുണ്ടാകും. ഓരോ തവണത്തെ ക്ലാസും നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കും. മതപരമായ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ക്രൈസ്തവ യുവാക്കൾക്ക് പുതിയ ബോധനത്തിൽ കൗതുക മുണർത്തുന്ന രീതിയിലാണ് ക്ലാസുകൾ നടക്കുക.

അഞ്ചോ ആറോ ഘട്ടങ്ങളിലായി നടത്തുന്ന ക്ലാസുകളിലൂടെ അവർ പരുവപ്പെടാൻ തുടങ്ങും. മുസ്ലീമായി കഴിഞ്ഞാൽ പിന്നെ പരിവർത്തനത്തിന്റെ ആവശ്യമില്ലെന്നും ക്ലാസുകളിൽ ബോധനത്തിനായി എത്തുന്ന പണ്ഡിതർ ഉണർത്തിക്കും. അതോടെ മതം മാറിയവർ ദൈവരാജ്യത്തിലേക്കുള്ള സാങ്കൽപ്പികലോകത്തിലേക്കായിരിക്കും പ്രയാണം. സ്വർഗരാജ്യം നേടാനുള്ള വിശുദ്ധയുദ്ധത്തിന്റെ പോരാളിയാകാനുള്ള സ്വപ്‌നവുമായാണ് സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ അവർ തിരിക്കുന്നത്.

മലയാളിയായ ബെസ്റ്റിൻ വിൻസന്റായിരുന്ന യഹ്യ കുടുങ്ങിയതും സമാനരീതിയിലുള്ള ഒരു സംഘടന വഴിയാണ്. ബസ്റ്റിനെ മതം മാറ്റിയെടുക്കുന്നതിൽ പ്രോഫ് കോണിന്റെ പങ്ക് പ്രധാനമായിരുന്നു. മുംബൈ ഇസ്ലാമിക് റിസേച്ച് സെന്ററിന്റെ പ്രധാനിയാക്കപ്പെട്ട യഹ്യ തന്നെയാണ് ഭാര്യയായ മെറിനേയും മതം മാറ്റിച്ചത്. സംസ്ഥാനത്തെ 21 യുവതീ യുവാക്കളെ കാണാതായ സംഭവങ്ങളുടെ സൂത്രധാരൻ മൂംബൈയിൽ പിടിയിലായ ആർ.സി. ഖുറേഷിയും കൂട്ടാളി റിസ്വാൻഖാനുമാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. മെറിനും ഭർത്താവ് ബെസ്റ്റിനും മുംബൈയിൽ ഖുറേഷിയുടെ വിട്ടു തടങ്കലിലാണെന്ന മെറിന്റെ സഹോദരൻ എബിൻ ജേക്കബിന്റെ മൊഴിയാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാരായ

തന്നെ ഐസിസിൽ ചേർക്കാനും മതപരിവർത്തനം നടത്താനും ബെസ്റ്റിൻ പതിവായി നിർബന്ധിക്കാറുണ്ടെന്നും അതിനു വഴങ്ങാത്തതിനാൽ അവർ ഖുറേഷിയുടെ മുന്നിലെത്തിക്കുകയായിരുന്നുവെന്നും എബിൻ സൂചിപ്പിച്ചിട്ടുണ്ട്. മുംബൈയിലെത്തി എബിനെ ഖുറേഷിയും റിസ്‌വാൻഖാനും നിരന്തരം പ്രബോധനങ്ങൾ നടത്തിയെങ്കിലും അയാളതിൽ കുടുങ്ങിയില്ല. മതം മാറി ഐസിസിലേക്ക് ചേരാൻ നിരന്തരസമ്മർദ്ദം ഉണ്ടായെങ്കിലും ബോധനക്ലാസുകളിലെ ആശയങ്ങളിൽ കുടുങ്ങാതെ എബിൻ നാട്ടിലെത്തി പൊലീസിൽ വിവരം നൽകുകയായിരുന്നു. ഇതോടെയാണ് രാജ്യത്തെ പ്രധാന ഐസിസ് റിക്രൂട്ട് കേന്ദ്രത്തെക്കുറിച്ച് വിവരം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ വേരുള്ളയാളാണ് റിസ്‌വാൻഖാൻ എന്നാണ് പ്രാഥമിക വിവരം. കേരള യുവാക്കളെ ഐസിസിൽ ചേർക്കാൻ അണിയറയിൽ പ്രവർത്തിച്ചത് റിസ്‌വാൻഖാൻ ആണെന്നാണ് സൂചന.