- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യം സ്വർഗരാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധയുദ്ധം; ഐസിസിൽ കേരളത്തിൽ ഒന്നാമൻ അബ്ദുൾ റാഷിദും രണ്ടാമൻ ഡോ ഇജാസും; ഗർഭിണിയായ ഭാര്യയേയും കൂട്ടി റാഷിദ് മുങ്ങിയത് യുദ്ധമുന്നണിയിലേക്ക് തന്നെ
കാസർഗോഡ്: ഇസ്ലാമിക് സ്‌റ്റേറ്റുമായി കാസർഗോഡ് ജില്ലയിലെ 15 പേരെ ബന്ധപ്പെടുത്തിയത് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദാണെന്ന് വ്യക്തമായ സൂചന ലഭിച്ചു. ഗർഭിണിയായ ഭാര്യയേയും രണ്ടര വയസ്സുകാരിയായ മകളേയും കൂട്ടി അബ്ദുൾ റാഷീദ് രാജ്യം വിട്ടത് വിശുദ്ധയുദ്ധത്തിനു വേണ്ടിയാണ്. ബംഗളൂരുവിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടിയ റാഷിദ് അക്കാലത്ത് തന്നെ ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ബിസ്സിനസ്സ് ആവശ്യങ്ങൾക്കാണെന്നു പറഞ്ഞ് ഒരു മാസം മുമ്പാണ് റാഷിദ് വീട്ടിൽ നിന്നും പുറപ്പെട്ടത്. അതോടൊപ്പം തന്നെ സുഹൃത്തും ഡോക്ടറുമായ ഇജാസും ഭാര്യ റഫീലയും ഇജാസിന്റെ സഹോദരൻ ഷിയാസും കുടുംബവും തൃക്കരിപ്പൂർ വിട്ടിരുന്നു. ഇവർ ഓരോരുത്തരും പല രാജ്യങ്ങളിലേക്കെന്ന് വീട്ടുകാരെ ധരിപ്പിച്ചാണ് യാത്ര തിരിച്ചത്. ഇതെല്ലാം മുപ്പതിനാലുകാരനായ റാഷിദിന്റെ തലയിൽ നിന്നുദിച്ച ബുദ്ധിയാണ്. സംഘത്തിന്റെ തലവൻ റാഷിദും രണ്ടാമൻ ഡോക്ടർ ഇജാസുമാണ്. ഇവരുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവർ തന്നെയാണ് ഇപ്പോൾ രാജ്യം വിട്ടെന്ന് ക
കാസർഗോഡ്: ഇസ്ലാമിക് സ്‌റ്റേറ്റുമായി കാസർഗോഡ് ജില്ലയിലെ 15 പേരെ ബന്ധപ്പെടുത്തിയത് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദാണെന്ന് വ്യക്തമായ സൂചന ലഭിച്ചു. ഗർഭിണിയായ ഭാര്യയേയും രണ്ടര വയസ്സുകാരിയായ മകളേയും കൂട്ടി അബ്ദുൾ റാഷീദ് രാജ്യം വിട്ടത് വിശുദ്ധയുദ്ധത്തിനു വേണ്ടിയാണ്.
ബംഗളൂരുവിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടിയ റാഷിദ് അക്കാലത്ത് തന്നെ ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ബിസ്സിനസ്സ് ആവശ്യങ്ങൾക്കാണെന്നു പറഞ്ഞ് ഒരു മാസം മുമ്പാണ് റാഷിദ് വീട്ടിൽ നിന്നും പുറപ്പെട്ടത്. അതോടൊപ്പം തന്നെ സുഹൃത്തും ഡോക്ടറുമായ ഇജാസും ഭാര്യ റഫീലയും ഇജാസിന്റെ സഹോദരൻ ഷിയാസും കുടുംബവും തൃക്കരിപ്പൂർ വിട്ടിരുന്നു. ഇവർ ഓരോരുത്തരും പല രാജ്യങ്ങളിലേക്കെന്ന് വീട്ടുകാരെ ധരിപ്പിച്ചാണ് യാത്ര തിരിച്ചത്. ഇതെല്ലാം മുപ്പതിനാലുകാരനായ റാഷിദിന്റെ തലയിൽ നിന്നുദിച്ച ബുദ്ധിയാണ്. സംഘത്തിന്റെ തലവൻ റാഷിദും രണ്ടാമൻ ഡോക്ടർ ഇജാസുമാണ്. ഇവരുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവർ തന്നെയാണ് ഇപ്പോൾ രാജ്യം വിട്ടെന്ന് കരുതുന്നവർ.
തൃക്കരിപ്പൂർ പടന്നയിലെ പീസ് സ്‌ക്കൂളിന്റെ മേൽനോട്ടക്കാരൻ കൂടിയാണ് റാഷിദ്. നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്കെത്തി ഇനി അന്വേഷിക്കേണ്ടതില്ല. എന്ന വാട്‌സ് ആപ് സന്ദേശം അയച്ചതും റാഷിദിന്റെ നിർദേശപ്രകാരം തന്നെ. ഐസിസിൽ ചേരുന്നവരുടെ ലക്ഷ്യം വിശുദ്ധയുദ്ധമാണ്. ദൈവരാജ്യത്തേക്കുള്ള പ്രവേശനത്തെയാണ് സ്വർഗ്ഗരാജ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഐസിസ് തീവ്രവാദിയാകുന്ന ഒരാളുടെ സ്വർഗ്ഗം സിറിയലിലെത്തുന്നതും യുദ്ധത്തിൽ പങ്കാളികളാകുന്നതുമാണ്. അതിനാൽ ഭൂരിഭാഗവും അവരുടെ സ്വർഗത്തിലെത്തിക്കഴിഞ്ഞു.
ശ്രീലങ്കയിലാണെന്നും മറ്റുമുള്ള സന്ദേശം തെറ്റിദ്ധാരണ പരത്താൻ മാത്രം. നാലു ഫോൺ നമ്പറുകളിൽ നിന്നാണ് ഇവർ സന്ദേശമയച്ചതും വാട്‌സ്ആപ് ചെയ്തതും. അതിൽ മൂന്നു വിദേശനമ്പറുകളാണ്. എല്ലാ നമ്പറുകളും ഇപ്പോൾ പ്രവർത്തനരഹിതവുമാണ്. റാഷിദിന്റെ നേതൃത്വത്തിൽ കുടുംബസമേതമുള്ളവർ ഒന്നിച്ചായിരിക്കാം പോയത്. മറ്റുള്ളവർ ഒന്നോ രണ്ടോ ഗ്രൂപ്പുകളായി പുറപ്പെട്ടിരിക്കാം. എന്നാൽ തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഖാൻ മുംബൈയിൽ പിടിയിലായതിനാൽ ഒന്നോ രണ്ടോ ഗ്രൂപ്പുകൾ ഇന്ത്യയിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
സമീപദിവസങ്ങളിലായി ഐസിസ് കടുത്ത പ്രതിരോധത്തിലാണ്. ഇറാക്കിലും സിറിയയിലും അവർ പിടിച്ചെടുത്ത മൊത്തം പ്രദേശങ്ങൾ 90,800 ചതുരശ്ര കിലോമീറ്ററായിരുന്നു. അതിൽ നിന്നും ഐസീസിന് കുറേ പിന്നോക്കം പോകേണ്ടി വന്നു. നാലിലൊന്നു ഭൂപ്രദേശം ഐസിസിൽനിന്നു നഷ്ടമായി കഴിഞ്ഞു, ഒട്ടേറെ പോരാളികളേയും. ഇതോടെ ഇറാക്കിലും സിറിയയിലും ജനവാസപ്രദേശങ്ങളിൽ അക്രമം അഴിച്ചു വിടാനാണ് ഐസിസിന്റെ നിർദ്ദേശം. അതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഐസിസ് അനുകൂലികളെ അവരുടെ പോരാട്ടമേഖലയിൽ വിളിച്ചുവരുത്തുകയാണ്. പോരാളികളായി മാത്രമല്ല അവർക്ക് ആളെ വേണ്ടത്. പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടർമാർ, വിവരകൈമാറ്റത്തിനായി എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിങ്ങനെ നിരവധി പ്രഫഷണലുകളെ അടിയന്തിരമായും ആവശ്യമുണ്ട്.
ഈ സാഹചര്യത്തിൽ അബ്ദുൾ റാഷിദ് എന്ന എഞ്ചിനീയർക്ക് സിറിയയിലെത്താനുള്ള സന്ദേശം ലഭിച്ചിരുന്നു. അതോടെ അയാൾ ഐസിസിനനുകൂലമായി പരുവത്തിലാക്കി വച്ച 30 വയസ്സു പോലും തികയാത്ത യുവാക്കളേയും ഭാര്യമാരേയും കുട്ടികളേയും സംഘമായിത്തന്നെ സിറിയയിലേക്ക് നയിച്ചു. മതകാര്യങ്ങളിൽ കണിശക്കാരായ ഒരു കൂട്ടം പേരെ അബ്ദുൾ റാഷീദ് വർഷങ്ങൾക്കു മുമ്പു തന്നെ വളർത്തിയെടുത്തിരുന്നു. അവർ തൃക്കരിപ്പൂർ പടന്നയിൽ ഒരുമിച്ച് കൂട്ടുകൂടുകയും മതബോധനം എന്ന പേരിൽ മറ്റേതോ ലോകത്ത് മനോസഞ്ചാരം നടത്തുകയും ചെയ്തിരുന്നു.
പൊതുസമൂഹത്തിൽ നല്ല മതവിശ്വാസിയായ അബ്ദുൾ റാഷിദും ഡോക്ടർ ഇജാസും സ്വർഗരാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് കൊണ്ടുപോയത് പടന്ന പ്രദേശത്തെ 15 പേരെയാണ്.