- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെറിന്റേയും യഹ്യയുടേയും വിവാഹ സാക്ഷ്യപത്രത്തിൽ ഒപ്പിട്ടത് റിസ്വാൻ ഖാൻ; ദൈവ മാർഗത്തിൽ പോരാടാൻ പ്രേരിപ്പിച്ച് ഖുറേഷി മതംമാറ്റിയത് 800ഓളം പേരെ; സാക്കീർ നായിക്കിന്റെ പങ്കിലും മൊഴികൾ; കാണാതായവർ ഐസിസ് ക്യാമ്പിലോ എന്നതിന് സ്ഥിരീകരണമില്ല
പാലക്കാട്/കൊച്ചി: മലയാളി സംഘത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ വഴിത്തിരിവിലും പുരോഗതിയിലും എത്തി നിൽക്കുകയാണ്. നാടു വിട്ടവരിൽ ചിലരുടെ സന്ദേശങ്ങൾ അവരവരുടെ ബന്ധുക്കൾക്കു വന്നതും മാതം മാറ്റി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന യുവതികളുടെ ബന്ധുക്കളുടെ പരാതിയിൽ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തൊടുകൂടിയുമാണ് അന്വേഷണം കൂടുതൽ വഴിത്തിരിവിലെത്തിയിരിക്കുന്നത്. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും പാലക്കാട്ട് നിന്നും കാണാതായ ദമ്പതികൾ അടക്കം 21 പേരെ കാണാതായ സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരോധാന സംഭവങ്ങൾ ആസൂത്രിതവും സംഘടിതവുമായാണ് നടന്നിരിക്കുന്നതെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. മാത്രമല്ല, അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭ്യമായ തെളിവുകളിൽ നിന്നെല്ലാം ഇവർ ഐഎസിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും തീവ്രവാദ ക്യാമ്പുകളിലേക്കോ പോയെന്നു തന്നെയാണ് വിലയിരുത്തുന്നത്. പരസ്പരം അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, ഇറാൻ,ഇറാഖ് രാജ
പാലക്കാട്/കൊച്ചി: മലയാളി സംഘത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ വഴിത്തിരിവിലും പുരോഗതിയിലും എത്തി നിൽക്കുകയാണ്. നാടു വിട്ടവരിൽ ചിലരുടെ സന്ദേശങ്ങൾ അവരവരുടെ ബന്ധുക്കൾക്കു വന്നതും മാതം മാറ്റി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന യുവതികളുടെ ബന്ധുക്കളുടെ പരാതിയിൽ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തൊടുകൂടിയുമാണ് അന്വേഷണം കൂടുതൽ വഴിത്തിരിവിലെത്തിയിരിക്കുന്നത്.
കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും പാലക്കാട്ട് നിന്നും കാണാതായ ദമ്പതികൾ അടക്കം 21 പേരെ കാണാതായ സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരോധാന സംഭവങ്ങൾ ആസൂത്രിതവും സംഘടിതവുമായാണ് നടന്നിരിക്കുന്നതെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. മാത്രമല്ല, അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭ്യമായ തെളിവുകളിൽ നിന്നെല്ലാം ഇവർ ഐഎസിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും തീവ്രവാദ ക്യാമ്പുകളിലേക്കോ പോയെന്നു തന്നെയാണ് വിലയിരുത്തുന്നത്. പരസ്പരം അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, ഇറാൻ,ഇറാഖ് രാജ്യങ്ങളിലേക്കാണ് സംഘം കടന്നതെന്നും ഇവർ അയച്ച സന്ദേശങ്ങളെല്ലാം ഈ ഭാഗങ്ങളിൽ നിന്നുമാണെന്നാണ് സുരക്ഷാ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിരം.
ഐസിസ് സ്വാധീന മേഖലയായ ഇവിടങ്ങളിൽ സംഘടിതമായി എത്തിയിരിക്കുന്നതാണ് കാണാതായ മലയാളികൾ ഐഎസിലേക്കു തന്നെ എത്തപ്പെടാനുള്ള സാധ്യത കണക്കാക്കുന്നത്. ഇവർ അയച്ച സന്ദേശങ്ങളിലും അന്വേഷണ ഏജൻസികൾക്ക് ലഭ്യമായ മറ്റു രേഖകലിലുമെല്ലാം അതി തീവ്രമായ ആശയങ്ങളാണ് ഇവർ വച്ചു പുലർത്തിയിട്ടുള്ളത്. ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കാൻ യഥാർത്ഥ മുസ്‌ലിമിന് സാധിക്കില്ലെന്നും കേരളത്തിലടക്കമുള്ള മുസ്ലിംങ്ങൾ യഥാർത്ഥ ഇസ്ലാംമത വിശ്വാസികളല്ലെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. അള്ളാഹുവിന്റെ മാർഗത്തിൽ ജീവിതം മാറ്റിവെയ്ക്കുന്നതിന് ഇന്ത്യൻ സാഹചര്യം അനുയോജ്യമല്ലെന്നും ഇതിനാലാണ് ദൈവീക ലോകത്ത് ജീവിതം നയിക്കുന്നതിനും അള്ളാഹുവിന്റെ മാർഗത്തിൽ പോരാടുന്നതിനും പുണ്യ സ്ഥലത്ത് എത്തിയിട്ടുള്ളതെന്നാണ് കാണാതായവരിൽ പലരും വച്ചു പുലർത്തിയിരുന്ന ആശയമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇതിനു പര്യാപ്തമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും എത്തപ്പെട്ടത് ഐസിസ് ക്യാമ്പിൽ തന്നെയാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തീവ്രവാദ സംഘത്തിലാണോ എന്ന് സ്ഥിരീകരണം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭർത്താവ് യഹ്‌യ(ബെൻസ്റ്റൺ)ക്കൊപ്പം കാണാതായ എറണാകുളം പാലാരിവട്ടം സ്വദേശി മറിയത്തിന്റെ(മെറിൻ) സഹോദരൻ എബിൻ നൽകിയ പരാതിയിൽ കേരളാ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത രണ്ടു പേരിൽ നിന്നും കാണാതായ സംഘത്തെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചിട്ടുണ്ട്. വിവാദ ഇസ്ലാം മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനായ അർഷിദ് ഖുറേഷി(45), സുഹൃത്ത് റിസ്വാൻ ഖാൻ (43) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ഇന്നലെ നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിച്ചത്. യഹ്‌യ മറിയം തമ്മിലുള്ള വിവാഹത്തിലും മതം മാറ്റാത്തിലും ഇപ്പോൾ അറസ്റ്റിലായ ഖുറേഷിയും റിസ്വാൻ ഖാനും നിർണായക പങ്കുവഹിച്ചതായാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.
മെറിൻ ജേക്കബ് എന്ന മറിയത്തിന്റെ വിവാഹ പത്രത്തിൽ സാക്ഷിയായി ഒപ്പിട്ടത് റിസ്വാൻ ഖാൻ ആണെന്നതിന്റെ തെളിവു കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മതംമാറ്റത്തിനു പിന്നിലും അറസ്റ്റിലായവർക്ക് ബന്ധമുണ്ട്. റിസ്വാൻ ഖാന്റെ വീട്ടിൽ നിന്നും നടത്തിയ റെയ്ഡിൽ ഇവരുടെ വിവാഹ പത്രം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, ഖുറേഷിയും റിസ്വാൻ ഖാനും ചേർന്ന് 800 ൽ അധികം പേരെയെങ്കിലും മതം മാറ്റി വിവാഹം കഴിപ്പിച്ചതായി വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ അധികവും കേരളം, തമിഴ് നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിന് തമിഴ് നാട് സ്വദേശിയായ റിസ്‌വാൻ ഖാന്റെ ബന്ധവും സ്വാധീനവും ഉപയോഗപ്പെടുത്തിയിരുന്നു. റിസ്വാൻ മൂന്ന് വർഷം മുമ്പായിരുന്നു സാക്കിർ നായിക്കിന്റെ സ്ഥാപനത്തിലെത്തിയത്.
ഇത്തരത്തിൽ മതം മാറ്റി തീവ്ര സലഫി ആശയം കുത്തിനിറച്ച ശേഷം ഇവരെ നാടുകടത്തുകയാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ വിദേശത്തേക്ക് കടത്തുന്നത് എന്തിനാണെന്നുള്ള നിർണായക വിവരങ്ങളും ഇവരിൽ നിന്നും ലഭിച്ചതായാണ് സൂചന. സാക്കിർ നായിക്കിനും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനും സംഭവത്തിലെ ബന്ധവും അന്വേഷിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള തിരോധാനവും ഇപ്പോൾ അറസ്റ്റിലായവരുടെ ബന്ധവുമാണ് പ്രഥമ ഘട്ടത്തിൽ അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കാസർകോട്ട് നിന്നും കാണാതായവരും ഇപ്പോൾ അറസ്റ്റിലായവരും തമ്മിലുള്ള ബന്ധം ശേഖരിക്കുന്നുണ്ട്. മെറിന്റെ സഹോദരൻ എബിനെ ഇവർ മതം മാറ്റാൻ ശ്രമിച്ചതായും സാക്കിർ നായിക്കുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചതായും എബിൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഖുറേഷിയിലേക്കും അർഷിദിലേക്കും അറസ്റ്റ് എത്തിയത്.
വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളിൽ നിന്നാണ് അർഷിദ് ഖുറേഷിയെ കോരള പൊലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടിച്ചത്. ഖുറേഷിയുടെ മൊഴിയനുസരിച്ച് ശനിയാഴ്ച കല്യാണിൽ നിന്നും റിസ്‌വാൻ ഖാനെയും അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ കേരളത്തിലെത്തിച്ച ഇരുവരെയും കളമശ്ശേരിയിലെ എ.ആർ ക്യാമ്പിലെത്തിച്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. എന്നാൽ കേരളത്തിൽ നിന്നും കാണാതായ പലർക്കും ഖുറേഷി ക്ലാസ് നൽകിയിരുന്നതായും ദൈവ മാർഗത്തിൽ പോരാടാൻ പ്രേരിപ്പിച്ചിരുന്നതായും ഇവരിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പരാതി ലഭിക്കാത്ത നിരവധി തിരോധാന സംഭവങ്ങളും ഇനിയുമുണ്ടെന്നുള്ള സൂചനയുമുണ്ട്. ജോലി, ബിസിനസ് ആവശ്യങ്ങൾക്കു നാടു കന്നതായി നാടുകടക്കുന്ന പലർക്കും ഇപ്പോൾ കാണാതായ വരുമായും ബന്ധമുണ്ട്. നാടുവിട്ട സംഘത്തിൽപ്പെട്ടവരിൽ നിന്നും ഒടുവിൽ സന്ദേശമയച്ച കാസർകോട്ട് പടന്നയിലെ ഹഫീസുദ്ധീൻ, അഷ്ഫാഖ് എന്നിവരുടെ ശബ്ദ സന്ദേശങ്ങളും മറ്റു രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
നാടുവിട്ടവരെല്ലാം അയക്കുന്ന സന്ദേശങ്ങൾ സമാന സ്വഭാവമുള്ളതാണെന്നും ഇവരെല്ലാം ഒരേ കേന്ദ്രത്തിലാകാമെന്ന നിഗമനത്തിലുമാണ് അന്വേഷണം ഇപ്പോഴുള്ളത്. എല്ലാ സന്ദേശങ്ങളിലും തങ്ങൾ സുരക്ഷിതരാണെന്നും യഥാർത്ഥ മുസ്ലിമായി ജീവിക്കാനാണ് ഇവിടെ വന്നതെന്നുമാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ഇവർ എവിടെയാണെന്ന ബന്ധുക്കളുടെ ചോദ്യത്തിനു മറുപടിയില്ലെന്നു മാത്രമല്ല, യഥാർത്ഥ ഇസ്ലാമായി അള്ളാഹുവിന്റെ മാർഗത്തിൽ ജീവിതം നയിക്കാനായി ഇവർ ബന്ധുക്കളെയും വീട്ടുകാരെയും അങ്ങോട്ടു ക്ഷണിക്കുന്നുമുണ്ട്. നാട്ടിൽ നടക്കുന്ന അന്വേഷണങ്ങളും വാർത്തകളുമെല്ലാം ഇവർ അറിയുന്നുണ്ടെന്നും ഇവർ സന്ദേശത്തിൽ അയച്ചിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും കാണാതായ യുവാവ് അന്വേഷണ ഉദ്യോഗസ്ഥന് അയച്ച മെയിലും ഇവിടെനിന്നുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിയെന്നുള്ള സന്ദേശങ്ങളെല്ലാം എത്തുന്നത് ഐഎസ് സ്വാധീന മേഖലയിൽ നിന്നാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. പാലക്കാട്ടുള്ള ദമ്പതികൾ ഒമാൻ വഴി ഇറാനിലേക്ക് കടന്നുവെന്നതിന്റെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ശ്രീലങ്ക വഴി കടന്നവരും കൂട്ടത്തിലുണ്ട്. അഫ്ഗാൻ, ഇറാൻ, യമൻ അതിർത്തി പ്രദേശങ്ങളിൽ എവിടെയോ എത്തിയ സംഘം ഒരേ ക്യാമ്പിൽ എത്തിയതായാണ് സൂചന.
തിരോധാന കേസുകളെല്ലാം ഏകോപിപ്പിച്ച് പ്രത്യേകം സംഘങ്ങളായുള്ള അന്വേഷണമാണ് ഇനിയുണ്ടാവുക. എൻ.ഐ.എയുടെ നേതൃത്വത്തിൽ അറസ്റ്റലായവരെ കുറിച്ചും കാണാതായവരെ കുറിച്ചുമുള്ള പ്രത്യേക അന്വേഷണം നടത്തി വരുന്നുണ്ട്. ഖുറേഷി, റിസ്വാൻ ഖാൻ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം ഏകോപിപ്പിക്കുന്നത്. മറ്റു തിരോധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇവരെ പ്രത്യേകം ചോദ്യം ചെയ്യും. അറസ്റ്റിലായ ഇരുവരിൽ നിന്നും നിർണായകമായ വിവരങ്ങളും തെളിവെടുപ്പുകളും നടത്താനുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘം പങ്കു വെയ്ക്കുന്നത്. ഇന്ന് രാവിലെ കാക്കനാട് കുന്നുംപുറം ജുഡീഷ്യൽ ഫസ്റ്റ്ക്‌ലാസ് മജിസ്‌ട്രേറ്റ് കോടതി -9 ൽ ഇരുവരെയും ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിന് അസിസ്റ്റന്റ് കമ്മീഷണർ കെ.വിജയൻ ഇന്ന് അപേക്ഷ സമർപ്പിക്കും.