- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് കേരള ഘടകത്തിന് കോടികൾ ഒഴുകിയെത്തിയത് ഗൾഫ് രാജ്യത്തിലെ മലയാളികളിൽ നിന്ന്; എൻ ആർ ഐ അക്കൗണ്ട് വഴി എത്തിയ ഇടപാടുകൾ അന്വേഷിച്ച് എൻഐഎ; പത്തോളം ഗൾഫ് മലയാളി കുടുംബങ്ങൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം : ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐസിസ്) ബന്ധം പുലർത്തുന്ന യു.എ.ഇയിലെ പത്തോളം മലയാളി കുടുംബങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അന്വേഷണം തുടങ്ങി. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ മുഖേന ഐസിസിന് ഫണ്ട് ലഭിക്കുന്നുവെന്ന് അന്വേഷണ ഏജൻസികൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ഓരോ വർഷവും ഗൾഫ് രാജ്യങ്ങളിൽ നിന്നും അപ്രത്യക്ഷരാകുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതായും 21 മലയാളികൾ സിറിയയിലെത്തി ഐസിസിൽ ചേർന്നതായും അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. സിറിയയിലേക്കു പോയ മലയാളികൾക്കു യു.എ.ഇയിൽ നിന്നാണ് ഫണ്ട് ലഭിച്ചത്. തുടർന്നാണ് യു.എ.ഇയിൽ താമസിക്കുന്ന ആറു മലയാളി കുടുംബങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ഇവരുടെ നാട്ടിലെ വിവരങ്ങളും എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. യുഎയിൽ സ്ഥിര താമസായ ഇവരെ അറസ്റ്റ് ചെയ്യുന്നതും ആലോചനയിലുണ്ട്. ഐസിസ് കേരളഘടകത്തിൽ ഉൾപ്പെട്ടവർ പിടിയിലായതിനെത്തുടർന്നു എൻ.ഐ.എ. നടത്തിയ അന്വേഷണമാണ് ഇവരില
തിരുവനന്തപുരം : ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐസിസ്) ബന്ധം പുലർത്തുന്ന യു.എ.ഇയിലെ പത്തോളം മലയാളി കുടുംബങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അന്വേഷണം തുടങ്ങി. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ മുഖേന ഐസിസിന് ഫണ്ട് ലഭിക്കുന്നുവെന്ന് അന്വേഷണ ഏജൻസികൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.
ഓരോ വർഷവും ഗൾഫ് രാജ്യങ്ങളിൽ നിന്നും അപ്രത്യക്ഷരാകുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതായും 21 മലയാളികൾ സിറിയയിലെത്തി ഐസിസിൽ ചേർന്നതായും അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. സിറിയയിലേക്കു പോയ മലയാളികൾക്കു യു.എ.ഇയിൽ നിന്നാണ് ഫണ്ട് ലഭിച്ചത്. തുടർന്നാണ് യു.എ.ഇയിൽ താമസിക്കുന്ന ആറു മലയാളി കുടുംബങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ഇവരുടെ നാട്ടിലെ വിവരങ്ങളും എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. യുഎയിൽ സ്ഥിര താമസായ ഇവരെ അറസ്റ്റ് ചെയ്യുന്നതും ആലോചനയിലുണ്ട്.
ഐസിസ് കേരളഘടകത്തിൽ ഉൾപ്പെട്ടവർ പിടിയിലായതിനെത്തുടർന്നു എൻ.ഐ.എ. നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിച്ചത്. ഐസിസ് കേരളഘടകത്തിനായി ഇതിനകംതന്നെ ലക്ഷക്കണക്കിനു രൂപ ലഭിച്ചെന്നും അന്വേഷണ ഏജൻസി കരുതുന്നു. പ്രവാസികളുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തി ബാങ്കുകൾ വഴിയും മറ്റു സ്വകാര്യ ഏജൻസികൾ വഴിയും പണം കേരളത്തിലെത്തിയതായാണ് സൂചന. ഗൾഫിൽ നിതാഖത്ത് കാലത്തു കേരളത്തിൽ മടങ്ങിയെത്തിയ ചിലർ ഐസിസിന് ഫണ്ട് എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചെറിയൊരു കാലയളവിൽ കേരളത്തിലെത്തി തിരികെപ്പോകുന്നവരും സംസ്ഥാനത്തിനു പുറത്തേക്കുപോയി കുറഞ്ഞ സമയത്തിനുള്ളിൽ സമ്പന്നരായി തിരിച്ചെത്തിയവരും എൻ.ഐ.എ. നിരീക്ഷണത്തിലാണ്. വിസിറ്റിങ് വിസയിൽ പോകുന്നവരേയും വിസ തരമാക്കാൻ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കാൻ നീക്കമുണ്ട്. രണ്ടു വർഷത്തിനിടെ വിദേശത്തു പോയി ഉടനടി മടങ്ങിയെത്തിയവരെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചുതുടങ്ങി. ഗൾഫ് രാജ്യങ്ങളിൽനിന്നു നാട്ടിൽ തിരക്കിട്ടു വന്നുപോകുന്ന പ്രവാസികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരിൽ ചിലർ ഐസിസുമായി നേരിട്ടു ബന്ധമുള്ളവരാണെന്നാണു കണ്ടെത്തൽ.
കനകമലയിലെ അറസ്‌റ്റോടെയാണ് കേരളത്തിലെ ഐസിസ് ബന്ധത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫണ്ടിലേക്കുള്ള സൂചനയും ലഭിച്ചത്.