- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ സങ്കേതങ്ങൾ തേടുന്നതിൽ തന്ത്ര ശാലിയായ എഞ്ചിനീയറിങ് ബിരുദധാരി; തടിയന്റവിടെ നസീറിനെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും സായുധ പരിശീലനം നേടാൻ സഹായിച്ച ബഷീർ; പോപ്പുലർ ഫ്രണ്ടിലൂടെ ഐഎസിന്റെ സാമ്പത്തിക സ്രാതസ്സായ പാപ്പിൻശ്ശേരിയിലെ തസ്ലീം; ഗൾഫിലുള്ള കണ്ണൂരുകാരനെ കണ്ടെത്താൻ വഴി തേടി പൊലീസ്; മലയാളിയുടെ തീവ്രാവദ ബന്ധങ്ങൾ സിമിയിലൂടെ വളർന്ന് ഇസ്ലാമിക് സ്റ്റേറ്റിലെത്തി; ഇനി പിടികൂടാനുള്ളതുകൊടും ഭീകരരെ
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ആകർഷിക്കപ്പെട്ടവർക്ക് സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കുന്ന പാപ്പിൻശ്ശേരിയിലെ കെ.ഒ.പി. തസ്ലീം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ മാറി മാറി താവളം തേടുന്നതായി വിവരം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന തസ്ലീം അടുത്ത കാലത്ത് കണ്ണൂരിലെത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ കേസ് അന്വേഷിക്കുന്ന ഡി.വൈ. എസ്. പി. പി.പി. സദാനന്ദനും ഇത് സ്ഥിരീകരിക്കുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ച തസ്ലീമിനെ വീട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് ഈ യുവാവ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായത്. പ്രത്യേകിച്ച് പിതാവിന്റെ എതിർപ്പിനെ വകവെക്കാതെ വീട്ടുകാരോട് പോലും ഇടയുന്നത് ഇയാളുടെ പതിവായിരുന്നു. പി.എഫ്.ഐ. പ്രവർത്തകനായിരുന്നപ്പോൾ കണ്ണപുരം വളപട്ടണം പൊലീസ് സ്റ്റേഷനുകളിൽ ചില കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിലെ ഏതോ ഉന്നത സാമ്പത്തിക കേന്ദ്രമാണ് തസ്ലീം വഴി കണ്ണൂരിലെ യുവാക്കൾക്ക്
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ആകർഷിക്കപ്പെട്ടവർക്ക് സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കുന്ന പാപ്പിൻശ്ശേരിയിലെ കെ.ഒ.പി. തസ്ലീം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ മാറി മാറി താവളം തേടുന്നതായി വിവരം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന തസ്ലീം അടുത്ത കാലത്ത് കണ്ണൂരിലെത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ കേസ് അന്വേഷിക്കുന്ന ഡി.വൈ. എസ്. പി. പി.പി. സദാനന്ദനും ഇത് സ്ഥിരീകരിക്കുന്നു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ച തസ്ലീമിനെ വീട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് ഈ യുവാവ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായത്. പ്രത്യേകിച്ച് പിതാവിന്റെ എതിർപ്പിനെ വകവെക്കാതെ വീട്ടുകാരോട് പോലും ഇടയുന്നത് ഇയാളുടെ പതിവായിരുന്നു. പി.എഫ്.ഐ. പ്രവർത്തകനായിരുന്നപ്പോൾ കണ്ണപുരം വളപട്ടണം പൊലീസ് സ്റ്റേഷനുകളിൽ ചില കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിലെ ഏതോ ഉന്നത സാമ്പത്തിക കേന്ദ്രമാണ് തസ്ലീം വഴി കണ്ണൂരിലെ യുവാക്കൾക്ക് പണം എത്തിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തസ്ലീമിന് സ്വന്തം നിലയിൽ ഇത്രയും പണം ലഭ്യമാവാൻ മറ്റൊരു വഴിയുമില്ല.
അതുപോലെ തന്നെ രാജ്യത്തെ തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സാങ്കേതിക സഹായം നൽകിയ എറണാകുളം ആലുവ സ്വദേശി സി.എ. എം. ബഷീറും ഒളിവിലാണ്. കഴിഞ്ഞ 23 വർഷക്കാലമായി ബഷീർ ഇന്ത്യക്ക് പുറത്ത് ഒളിവിൽ കഴിഞ്ഞു വരികയാണ്. 1993 ലെ മുംൂബൈ സ്ഫോടനത്തിന് ശേഷമാണ് ബഷീർ രാജ്യം വിട്ടത്. സ്റ്റുഡൻസ് ഇസ്ലാമിക് മൂവ് മെന്റ് (സിമി) യുടെ ദേശീയ പ്രസിഡണ്ടായിരുന്നു ബഷീർ. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന ബഷീർ രഹസ്യ സങ്കേതങ്ങൾ തേടുന്നതിൽ തന്ത്ര ശാലിയായിരുന്നു. വേഷവും രൂപവും മാറി ഇയാൾ രാജ്യത്തിന് പുറത്ത് കഴിയുകയാണ്.
ലഷ്‌ക്കർ -ഇ- തൊയ്ബ ഭീകരൻ തടിയന്റവിടെ നസീറിന് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും സായുധ പരിശീലനം നേടാൻ സഹായിച്ചത് സി.എ.എം. ബഷിറിന്റെ സഹായത്തോടെയാണ്. പാക്കിസ്ഥാനിലെ വാലി എന്ന റഹാനുമായി നല്ല ബന്ധമുള്ള ബഷീർ പാക്കിസ്ഥാനിൽ താവളം തേടിയതായും സംശയിക്കുന്നു. ബഷീറിനെ പോലെ തസ്ലീമിനും തീവ്രവാദ വേരുകൾ ആഴത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കേരളത്തിലെ യുവാക്കളെ ഐഎസുമായി അടുപ്പിക്കുന്ന പ്രധാന കണ്ണിയും തസ്ലീമാണെന്നാണ് വിലയിരുത്തൽ. താലിബാൻ ഹംസയെ പിടികൂടിയതോടെയാണ് ഇത്തരം ഇടപാടുകളുടെ ചുരുളഴിയുന്നത്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളുടെ കാരണവർ സ്ഥാനത്തായിരുന്നു താലിബാൻ ഹംസ.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാൻ പോകുന്നവർക്കും തിരിച്ചു വന്നാൽ ഒളിവിൽ കഴിയേണ്ടവർക്കും തസ്ലീം നേരിട്ടാണ് പണം നൽകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റ്േഷനിൽ വെച്ച് 400 ഡോളർ വീതം മിത്ലജ്, റാഷീദ് എന്നിവർക്ക് തസ്ലീം നൽകിയിട്ടുണ്ട്. ദുബായിൽ വെച്ച് അബ്ദുൾ റസാഖ്, ഖയ്യും എന്നിവർക്കും 400 ഡോളർ വീതം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസമാണ് തുക നൽകിയത്. ഡൽഹിയിൽ വെച്ച് റാഷിദിനും മനാഫിനും ഒളിവിൽ പോകാൻ തസ്ലീം പണം നൽകിയതായി പൊലീസിന് വിവരമുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോയി കൊല്ലപ്പെട്ട ഷെജിലിനും മിത്ലജിനും നേരത്തെ 4000 ഡോളർ അതായത് മൂന്നര ലക്ഷം രൂപ നൽകിയിരുന്നു. ഐ.എസിൽ നിന്നും തിരിച്ചെത്തിയ മിത്ലജിന് നാട്ടിലെത്തിയപ്പോൾ 40,000 രൂപ തസ്ലീം ദുബായിൽ നിന്നും ബാങ്ക് വഴി എത്തിച്ചിട്ടുണ്ട്. ഒളിവിൽ കഴിയാനായിരുന്നു ഈ തുക നൽകിയത്. 28 കാരനായ തസ്ലീം ഒളിവുകാലത്തും നിരവധി തവണ കണ്ണൂരിലെത്തിയെന്നും സൂചനയുമുണ്ട്.
ഡൽഹി പൊലീസ് പിടിയിലായ ചക്കരക്കൽ സ്വദേശി ഷാജഹാന് ഐ.എസിൽ ചേർന്നപ്പോൾ ഒരു ലക്ഷം രൂപ ഹവാല പണം നൽകിയതായും പൊലീസ് പറയുന്നു. ഐ.എസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി ചോദ്യം ചെയ്തവരിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. പ്രതികൾക്കെതിരെ 400 ഓളം തെളിവുകളും 600 ഓളം ശബ്ദരേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എങ്കിലും തസ്ലീമിനെ പിടികൂടിയാൽ മാത്രമേ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളെ ആകർഷിക്കാൻ സാമ്പത്തിക കേന്ദ്രമായി പ്രവർത്തിക്കുന്ന യഥാർത്ഥ പ്രതികളെ കണ്ടെത്താനാകൂ.
കേന്ദ്ര ഏജൻസികൾക്കും കേരളാ പൊലീസിനും ഇക്കാര്യത്തിൽ ഇതുവരെ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകാനായിട്ടില്ല.