- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതതീവ്രവാദം കുത്തിവയ്ക്കപ്പെട്ടത് അഞ്ഞൂറിലേറെപ്പേരിൽ; താലിബാൻ മോഡൽ സംഘടനകൾ ഇപ്പോഴും സജീവം; ഇല്ലാതാകുന്നത് മനുഷ്യസ്നേഹത്തിലൂന്നിയ ശരിയായ മതബോധനം; ഐസിസിൽ 'ചിലർ' ഒളിച്ചുകളിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
കാസർഗോഡ് : യുവാക്കളെ തീവ്രവാദികളാക്കി മാറ്റുന്ന തീവ്ര മുസ്ലിംസംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു . ഒരു പരിധി വരെ മുസ്ലിം ലീഗും സുന്നി സംഘടനകളും തീവ്ര ഇസ്ലാമിക നിലപാടിനെ എതിർത്ത് രംഗത്തെത്തിയപ്പോഴും ചില സംഘടനകൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയവരെ കുറിച്ച് മൗനം ദീക്ഷിക്കുന്നത് അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകരസംഘടന അനിസ്ലാമികമാണെന്ന് അൽ ഖായ്ദ പോലും ഇപ്പോൾ പറയാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, പഴയ സിമിയുടെ ശേഷിപ്പായ വഹാദത്തെ ഇസ്ലാമി എന്നീ സംഘടനകൾ ഐസിസിലേക്കുള്ള മലയാളികളുടെ തിരോധാനത്തെക്കുറിച്ച് അവരുടെ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല . 1993 കാലത്ത് ദേശവ്യാപകമായി ഉൽഭവിച്ച താലിബാൻ മോഡൽ സംഘടനകൾ സജീവമായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. മുസ്ലിം പെൺകുട്ടികൾ പഠനകാലത്തു പോലും അന്യമതസ്ഥരായ ആൺകുട്ടികൾക്കൊപ്പം നടന്നാൽ അവരെ പിടി
കാസർഗോഡ് : യുവാക്കളെ തീവ്രവാദികളാക്കി മാറ്റുന്ന തീവ്ര മുസ്ലിംസംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു . ഒരു പരിധി വരെ മുസ്ലിം ലീഗും സുന്നി സംഘടനകളും തീവ്ര ഇസ്ലാമിക നിലപാടിനെ എതിർത്ത് രംഗത്തെത്തിയപ്പോഴും ചില സംഘടനകൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയവരെ കുറിച്ച് മൗനം ദീക്ഷിക്കുന്നത് അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകരസംഘടന അനിസ്ലാമികമാണെന്ന് അൽ ഖായ്ദ പോലും ഇപ്പോൾ പറയാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, പഴയ സിമിയുടെ ശേഷിപ്പായ വഹാദത്തെ ഇസ്ലാമി എന്നീ സംഘടനകൾ ഐസിസിലേക്കുള്ള മലയാളികളുടെ തിരോധാനത്തെക്കുറിച്ച് അവരുടെ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല .
1993 കാലത്ത് ദേശവ്യാപകമായി ഉൽഭവിച്ച താലിബാൻ മോഡൽ സംഘടനകൾ സജീവമായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. മുസ്ലിം പെൺകുട്ടികൾ പഠനകാലത്തു പോലും അന്യമതസ്ഥരായ ആൺകുട്ടികൾക്കൊപ്പം നടന്നാൽ അവരെ പിടിച്ചുകൊണ്ടു പോയി അക്രമിക്കുന്ന സദാചാരപൊലീസും ഇത്തരം സംഘടനകളുടെ സൃഷ്ടിയാണ്. കുട്ടികളിൽ മതത്തിന്റെ തീവ്രആശയങ്ങൾ പ്രചരിപ്പിച്ച് അനുസരിപ്പിക്കും. പിന്നീട് മതബോധനത്തിന്റെ പേരിൽ ക്ലാസുകളും കൂട്ടായ്മയും. പ്രതിരോധിക്കാൻ കരാട്ടേയും കളരി പോലുള്ള മുറകളും പഠിപ്പിച്ച് രംഗത്തിറക്കുകയാണ്. പ്രൊഫ. ടി.എ ജോസഫിന്റെ കൈ വെട്ടിയതും ഇത്തരം പരിശീലനം ലഭിച്ചവരാണെന്നും അറിവായിട്ടുണ്ട് . എന്നാൽ ഇതിനു പ്രേരകശക്തിയായി പ്രവർത്തിച്ചവരാരെയും കുടുക്കാൻ പൊലീസിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ കഴിഞ്ഞിട്ടില്ല.
വാഗമൺ സിമി ക്യാമ്പിന് അക്കാലത്ത് ലഭിച്ച പ്രാദേശികസഹായത്തെക്കുറിച്ച് തുടർന്നു നടന്ന ഒരന്വേഷണവും ഫലവത്തായിട്ടില്ല. ആയുധ നിർമ്മാണത്തിനടക്കം ഈ ക്യാമ്പിൽ പരിശീലനം നൽകിയതായി വിവരമുണ്ടായിരുന്നു . മത തീവ്രവാദ ആശയങ്ങൾ കുത്തിവെക്കപ്പെട്ടിട്ടുള്ള അഞ്ഞൂറിലേറെ പേർ ഇന്ന് കേരളത്തിലുണ്ടെന്നാണ് വിവരം. അവർ പരിശീലിപ്പിക്കുന്ന യുവാക്കളും കുട്ടികളും വേറെയും. ആർ.എസ്.എസിന്റെ വർഗീയ ഭീഷണി ഉയർത്തിക്കാട്ടിയാണ് യുവാക്കളെ ഇത്തരം സംഘടനകൾ ആകർഷിക്കുന്നത്. ഒരു വിപത്തിനെ നേരിടാൻ മറ്റൊരു മഹാവിപത്തിനെ സൃഷ്ടിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്.
അടുത്തകാലത്ത് എല്ലാ മതങ്ങളെയും എതിർക്കുന്ന സമീപനമാണ് തീവ്ര ഇസ്ലാം വിഭാഗക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇതിന് അണിയറയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തിലെ ആരെയും ഇവർ തീവ്രവാദ പ്രവർത്തനത്തിനായി ഇറക്കിയിട്ടില്ല. അവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും മെച്ചപ്പെട്ട ജോലിയിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. മറ്റുള്ള യുവാക്കളാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലും അൽ ഖായിദയിലും ചേരാൻ അഫ്ഗാനിസ്ഥാനിലും സിറിയയിലും പോകുന്നത്.
സാഹചര്യങ്ങൾ ഇത്രയേറെ ഗുരുതരമായിട്ടും കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നതാണ് വസ്തുത. മനുഷ്യസ്നേഹത്തിലൂന്നിയ ശരിയായ മതബോധനം നടത്താൻ മതസംഘടനകളും തയ്യാറാവേണ്ടതുണ്ട്.