- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിൽ വിശ്വസിക്കാത്തവൻ കൊല്ലപ്പെടേണ്ടവരെന്നും ഖുർആനിൽ വിശ്വസിക്കാത്തവരെ പരിവർത്തനം ചെയ്യണമെന്നും ആഹ്വാനം ചെയ്തു; മലയാളികളെ ഐസിസിലെത്തിച്ചതും സാക്കീർ നായിക്കിന്റെ തീവ്ര തീവ്രവാദ ചിന്തകളെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
കണ്ണൂർ: ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ തലവൻ സാക്കിർ നായിക്കിന്റെ തീവ്രവാദ ചിന്തകളാണ് മലയാളി യുവാക്കളെയടക്കം ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് എത്തിക്കാൻ കാരണമായത്. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും പാരമ്പര്യ സുന്നികൾ നിലനിർത്തിപ്പോന്ന മത സൗഹാർദ്ദത്തിന്റെ കടക്കൽ കത്തിവെക്കാനുള്ള ശ്രമമാണ് സാക്കിർ നായിക്കിന്റേത്. സലഫിസത്തിന്റെ വക്താവായിരുന്ന സാക്കിർ നായിക്ക് ദൈവത്തെ മറന്ന് മതഗ്രന്ഥമായ ഖുർആൻ പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് ഒരു കൂട്ടം ആളുകളെ നയിക്കുകയായിരുന്നു. സലഫിസത്തിലേക്ക് കുട്ടികളെ വളർത്തി ബുദ്ധി വികാസം പ്രാപിക്കേണ്ട സമയത്ത് പ്രാകൃത ചിന്തയിലേക്ക് നയിക്കുകയായിരുന്നു സാക്കിർ നായിക്ക്. ഖുർആനിലെ മാനവികത ഉൾക്കൊള്ളാതെ ഒരു കൂട്ടം ആളുകളെ മനോവിഭ്രാന്തിയിലേക്ക് നയിക്കുകയായിരുന്നു നായിക്ക്. മത തീവ്രത പഠിപ്പിച്ച് ഇസ്ലാമൊഴിച്ച് എല്ലാ മതങ്ങളേയും ശത്രുപക്ഷത്താക്കി നിർത്തുകയായിരുന്നു സാക്കിർ നായിക്ക്. ഇസ്ലാം മാത്രമാണ് ലോകത്തിലെ ഉന്നത മതമെന്നും മറ്റെല്ലാം തെറ്റായതാണെന്നാണ് സാക്കർ വിശ്വസിക്
കണ്ണൂർ: ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ തലവൻ സാക്കിർ നായിക്കിന്റെ തീവ്രവാദ ചിന്തകളാണ് മലയാളി യുവാക്കളെയടക്കം ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് എത്തിക്കാൻ കാരണമായത്.
ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും പാരമ്പര്യ സുന്നികൾ നിലനിർത്തിപ്പോന്ന മത സൗഹാർദ്ദത്തിന്റെ കടക്കൽ കത്തിവെക്കാനുള്ള ശ്രമമാണ് സാക്കിർ നായിക്കിന്റേത്. സലഫിസത്തിന്റെ വക്താവായിരുന്ന സാക്കിർ നായിക്ക് ദൈവത്തെ മറന്ന് മതഗ്രന്ഥമായ ഖുർആൻ പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് ഒരു കൂട്ടം ആളുകളെ നയിക്കുകയായിരുന്നു. സലഫിസത്തിലേക്ക് കുട്ടികളെ വളർത്തി ബുദ്ധി വികാസം പ്രാപിക്കേണ്ട സമയത്ത് പ്രാകൃത ചിന്തയിലേക്ക് നയിക്കുകയായിരുന്നു സാക്കിർ നായിക്ക്. ഖുർആനിലെ മാനവികത ഉൾക്കൊള്ളാതെ ഒരു കൂട്ടം ആളുകളെ മനോവിഭ്രാന്തിയിലേക്ക് നയിക്കുകയായിരുന്നു നായിക്ക്.
മത തീവ്രത പഠിപ്പിച്ച് ഇസ്ലാമൊഴിച്ച് എല്ലാ മതങ്ങളേയും ശത്രുപക്ഷത്താക്കി നിർത്തുകയായിരുന്നു സാക്കിർ നായിക്ക്. ഇസ്ലാം മാത്രമാണ് ലോകത്തിലെ ഉന്നത മതമെന്നും മറ്റെല്ലാം തെറ്റായതാണെന്നാണ് സാക്കർ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ പരിവർത്തനം ചെയ്യണം. വാക്കിലും പ്രവർത്തിയിലും നായിക്ക് ഈ ആശയം കുത്തിവെക്കുന്നു. ഒടുവിൽ മനോരോഗത്തിന്റെ തലത്തിലേക്കെത്തുന്നവർ സാക്കിർ നായിക്കിന്റെ ചിന്തയെ മറികടക്കുന്നു. അങ്ങനെ അവർ ഇന്റർനെറ്റിൽ പ്രചരിക്കുന്ന മത തീവ്രവാദത്തിൽ കുടുങ്ങുന്നു. ഡഹേഷ്, ദാബിക്, എന്നീ ഓൺലൈൻ പോർട്ടലുകൾ വഴി നിരവധി യുവാക്കൾ തീവ്രവാദത്തിലേക്ക് അടുക്കുന്നു. സാക്കിർ നായിക്കിന്റെ പ്രബോധനങ്ങളിൽ വശം വദരായവർ പിന്നീട് എത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ്‌സിലാണ്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യുവാക്കളെ ജിഹാദി പ്രബോധനങ്ങൾ വഴി ഇപ്പോഴും ഓൺലൈൻ പോർട്ടലുകൾ ആകർഷിച്ചു വരുന്നുണ്ട്. കെ.എൻ.എം ന്റെ വാർഷിക പരിപാടിയായ പ്രോഫ്‌കോൺ ക്ലാസിൽ പങ്കെടുക്കുന്നവരും ഇസ്ലാമിക് സ്റ്റേറ്റിസിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. പ്രോഫ് കോൺ ക്ലാസിൽ തൃക്കരിപ്പൂർ പടന്നയിൽ നിന്നും കാണാതായ അബ്ദുൾ റാഷിദും ആറ്റുകാൽ സ്വദേശിനി നിമിഷയും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അബ്ദുൾ റാഷിദ് അടുത്ത കാലത്ത് നടന്ന വാർഷിക പരിപാടിയായ പ്രോഫ്‌കോണിൽ ക്ലാസെടുത്തിരുന്നുവെന്നും അറിയുന്നു. ഈ ക്ലാസുകളിൽ നിന്നും ലഭിക്കുന്ന തീവ്ര മതവാദമാണ് ഇവരെ ഐസീസിലേക്ക് എത്തിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് അറിവായിട്ടുണ്ട്. ഒരു വിശ്വാസി മതം വിട്ട് പോയാൽ അയാൾക്ക് മരണ ശിക്ഷയാണ് നൽകേണ്ടതെന്ന് സാക്കിർ നായിക്ക് ചിന്തിക്കുന്നു. താലിബാനും തലയറുക്കുന്നവരും കുറ്റവാളികളല്ല.
എല്ലാം ദൈവമാർഗ്ഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇസ്ലാമിൽ വിശ്വസിക്കാത്തവൻ കൊല്ലപ്പെടേണ്ടവനാണെന്നാണ് സാക്കിർ നായിക്കിന്റെ മതം. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ ഇസ്ലാമക് സ്റ്റേറ്റിസിലേക്കുള്ള പ്രയാണത്തിന് സാക്കിർ നായിക്കിന്റെ പങ്ക് ചെറുതല്ല. മതം മാറ്റിയും തീവ്രവാദം കുത്തിവെക്കുകയും ചെയ്ത ആർ.സി.ഖുറേഷിയുടേയും റിസ്വാൻഖാന്റേയും പ്രവർത്തനത്തിലൂടെയാണ് മലയാളികളായ 21 പേരെ ഐസീസിലേക്ക് എത്തിച്ചത്. സാക്കിർ നായിക്ക് ഇപ്പോൾ സൗദി അറേബ്യയിലാണ് ഉള്ളത്.