- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധയുദ്ധത്തിനു പോയവരുടെ ആയുസിന്റെ കാലം ആറു മാസം മാത്രം; ഒടുവിൽ ഞാൻ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തിനു പോകുന്നുവെന്ന സന്ദേശം അയക്കുന്നത് അവസാനകാലത്ത്; ഐസിസ് പോരാട്ടമിപ്പോൾ തോറബോറയിലെന്നും അന്വേഷണ ഏജൻസികൾ
കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിൽ ചേർന്ന് ദൈവരാജ്യം സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്നവർക്ക് ശരാശരി ആയുസ്സ് ആറു മാസം മാത്രം. സിറിയയിലും ഇപ്പോൾ അഫ്ഗാനിസ്ഥാനിലും എത്തിപ്പെടുന്നവർ ആറു മാസത്തിലേറെ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്ന റോ അടക്കമുള്ള ഏജൻസികൾ പറയുന്നത്. അത്രകണ്ടു ശക്തമാണ് അവിടങ്ങളിൽ നടക്കുന്ന പോരാട്ടങ്ങൾ. പോരാട്ടത്തിൽ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങൾ മതപരമായി സംസ്‌ക്കരിക്കാനുമാവില്ല,. മിക്കവാറും കത്തിത്തീർക്കുകയാണ്. കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഐസിസിലേക്ക് പോയി പടയിൽ ചേർന്നവർ ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത വിരളമാണെന്നാണ് അറിയുന്നത്. ആറു മാസം വരെ പലരും വീട്ടുകാരുമായി വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു. '..ഒടുവിൽ ഞാൻ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തിനു പോകുന്നു....' ഓരോ ഐസീസ് പോരാളിയും മരണത്തെ മുഖാമുഖം കാണുമ്പോൾ അയയ്ക്കുന്ന സന്ദേശമാണിത്. അതിനുശേഷം ജീവൻ അവശേഷിക്കാനുള്ള ഒരു സാധ്യതയുമില്ല. പിന്നീട് അവരെക്കുറിച്ച്
കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിൽ ചേർന്ന് ദൈവരാജ്യം സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്നവർക്ക് ശരാശരി ആയുസ്സ് ആറു മാസം മാത്രം. സിറിയയിലും ഇപ്പോൾ അഫ്ഗാനിസ്ഥാനിലും എത്തിപ്പെടുന്നവർ ആറു മാസത്തിലേറെ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്ന റോ അടക്കമുള്ള ഏജൻസികൾ പറയുന്നത്. അത്രകണ്ടു ശക്തമാണ് അവിടങ്ങളിൽ നടക്കുന്ന പോരാട്ടങ്ങൾ.
പോരാട്ടത്തിൽ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങൾ മതപരമായി സംസ്‌ക്കരിക്കാനുമാവില്ല,. മിക്കവാറും കത്തിത്തീർക്കുകയാണ്. കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഐസിസിലേക്ക് പോയി പടയിൽ ചേർന്നവർ ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത വിരളമാണെന്നാണ് അറിയുന്നത്. ആറു മാസം വരെ പലരും വീട്ടുകാരുമായി വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു. '..ഒടുവിൽ ഞാൻ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തിനു പോകുന്നു....' ഓരോ ഐസീസ് പോരാളിയും മരണത്തെ മുഖാമുഖം കാണുമ്പോൾ അയയ്ക്കുന്ന സന്ദേശമാണിത്. അതിനുശേഷം ജീവൻ അവശേഷിക്കാനുള്ള ഒരു സാധ്യതയുമില്ല. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടാകാറുമില്ല.
സിറിയൻ സേന ആഴ്ചകൾക്കു മുമ്പ് 38,000 ചതുരശ്ര കിലോമീറ്റർ വരുന്ന പോരാട്ടഭൂമി ഐസിസിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിൽ മരിച്ച എസിസ് പോരാളികൾ എത്രയെന്ന് വ്യക്തമല്ല. ഈ സംഭവത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ തോറബോറയിലേക്കാണ് ഇന്ത്യയിൽ നിന്നും ഐസിസിൽ ചേർന്നവരുടെ പലായനം. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ എന്ന കിഴക്കൻ മലയോര സംസ്ഥാനത്തിലാണ് ഈ സ്ഥലം. തീവ്രവാദികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് നങ്കർഹാർ സംസ്ഥാനം. മലനിരകളും ഗുഹകളും നിറഞ്ഞു നിൽക്കുന്ന ഈ സംസ്ഥാനത്തിന് അതിർത്തി പങ്കിടുന്നത് പാക്കിസ്ഥാന്റെ ഗോത്ര വർഗ്ഗ മേഖലയാണ്. നങ്കർഹാറിലെ തോറബോറ കേന്ദ്രീകരിച്ചാണ് ഐസിസിന്റെ പോരാട്ടം കൊഴുപ്പിക്കുന്നത്. കേരളത്തിൽ നിന്നും അടുത്ത കാലത്തായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവർ തോറബോറയിലെത്തിയെന്നാണ് സൂചന.
ഒസാമ ബിൻ ലാദൻ ഉൾപ്പെടെ ഒട്ടേറെ താലിബാൻ ഭീകരവാദികൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രദേശമാണിത്. അഫ്ഗാൻ സർക്കാറിന് ഏറ്റവും പ്രശ്‌നകരമായ മേഖലയാണ് തോറബോറ. അതുപോലെ തന്നെ അതിർത്തി മേഖലയിലെ ഗോത്രവർഗ്ഗക്കാര പാക്കിസ്ഥാനും നിയന്ത്രിക്കാനാവുന്നില്ല. നങ്കർ ഹാറിലെ തോറബോറ ലക്ഷ്യമാക്കിയാണ് ഇപ്പോൾ ദക്ഷിണേഷ്യയിലുള്ള ഐസിസുകാർ നീങ്ങുന്നത്. അഫ്ഗാൻ സേനയും താലിബാന്റെ ഒരു വിഭാഗവും ഐസിസുകാരെ ഇവിടെ നേരിടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ദൈവരാജ്യം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളിൽ സിറിയയെപ്പോലെ അഫ്ഗാനിസ്ഥാനുമുണ്ട്. അതിനാൽ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ ശക്തമായ പോരാട്ടമാണ് അരങ്ങേറുന്നത്.
സംസ്ഥാനത്തു നിന്നും കാണാതായ ചില കുടുംബങ്ങൾ ഐസിസിൽ ചേർന്നിട്ടുണ്ടെന്ന സൂചനകൾ രഹസ്യന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മലയാളി കാലാവധിക്കുമുമ്പ് പാസ്‌പോർട്ട് പുതുക്കി മുഖത്തെ താടിയൊക്കെ മാറ്റി യു.എ ഇയിൽ തിരിച്ചെത്തി. കാലങ്ങളായി ശീലിച്ചു പോന്ന വേഷവിധാനങ്ങൾ മാറ്റി പുതിയ പാസ്‌പ്പോർട്ട് എടുത്തതിലുള്ള സംശയം രഹസ്യാന്വേഷണവിഭാഗം യു.എ.ഇസർക്കാറിനെ അറിയിച്ചു.
അവരുടെ അന്വേഷണത്തിനൊടുവിൽ ഇയാൾ ഐസിസിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതോടെ യു.എ.ഇ. ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തു. യു.എ.ഇയിലുള്ള ചില മലയാളി കുടുംബങ്ങളെക്കുറിച്ചും ഐസിസ് ബന്ധത്തിന്റെ പേരിൽ അന്വേഷണം നടന്നുവരുന്നുണ്ടെന്നാണ് സൂചന