- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങിയ പത്ത് വയസുകാരിയെ ഐസിസ് വനിതാ ബ്രിഗേഡുകൾ പുരാതന ആയുധം ഉപയോഗിച്ച് തല്ലിക്കൊന്നു; മൊസൂളിലെ സദാചാരം നിയന്ത്രിക്കുന്ന അതിക്രൂരരായ വനിതാ ഭീകരരുടെ കഥകൾ ഭയാനകം
മൊസൂൾ: വീട് ശുചിയാക്കുന്നതിനിടെ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങിയ ഇറാഖിലെ മൊസൂളിലുള്ള പത്ത് വയസുകാരിയെ ഐസിസ് വനിതാ ബ്രിഗേഡുകൾ പുരാതന ആയുധം ഉപയോഗിച്ച് തല്ലിക്കൊന്നു. മൊസൂളിലെ സദാചാരം നിയന്ത്രിക്കുന്ന അതിക്രൂരരായ വനിതാ ഭീകരരാണ് ഇതിന് പുറകിലെന്ന് വ്യക്തമായിട്ടുണ്ട്. രക്തം മണക്കുന്ന ഇവരുടെ ക്രൂരമായ കഥകൾ ഭയാനകമാണെന്നാണീ സംഭവം വെളിപ്പെടുത്തുന്നത്. ഫാറ്റെൻ എന്ന പേരുള്ള ഈ പെൺകുട്ടിയെ ഐസിസ് വനിതാ സദാചാര പൊലീസ് ഒരു പുരാതന ആയുധം ഉപയോഗിച്ചാണ് തല്ലിക്കൊന്നിരിക്കുന്നത്. കടുത്ത ഇസ്ലാമിക നിയമപ്രകാരമാണ് ഐസിസ് ഇവിടുത്തെ സദാചാരം നിയന്ത്രിക്കുന്നത്. ഇതനുസരിച്ച് സ്ത്രീകൾ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്നത് കർക്കശമായി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് ഈ പെൺകുട്ടിയെ തല്ലിക്കൊന്നിരിക്കുന്നത്. പെൺകുട്ടിയോ അല്ലെങ്കിൽ അമ്മയോ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഐസിസിന്റെ സദാചാര പൊലീസായ ഹിസ്ബാഹ് പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഈ അമ്മ തന്റെ മകളെ ശിക്ഷ അനുഭവിക്
മൊസൂൾ: വീട് ശുചിയാക്കുന്നതിനിടെ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങിയ ഇറാഖിലെ മൊസൂളിലുള്ള പത്ത് വയസുകാരിയെ ഐസിസ് വനിതാ ബ്രിഗേഡുകൾ പുരാതന ആയുധം ഉപയോഗിച്ച് തല്ലിക്കൊന്നു. മൊസൂളിലെ സദാചാരം നിയന്ത്രിക്കുന്ന അതിക്രൂരരായ വനിതാ ഭീകരരാണ് ഇതിന് പുറകിലെന്ന് വ്യക്തമായിട്ടുണ്ട്. രക്തം മണക്കുന്ന ഇവരുടെ ക്രൂരമായ കഥകൾ ഭയാനകമാണെന്നാണീ സംഭവം വെളിപ്പെടുത്തുന്നത്. ഫാറ്റെൻ എന്ന പേരുള്ള ഈ പെൺകുട്ടിയെ ഐസിസ് വനിതാ സദാചാര പൊലീസ് ഒരു പുരാതന ആയുധം ഉപയോഗിച്ചാണ് തല്ലിക്കൊന്നിരിക്കുന്നത്.
കടുത്ത ഇസ്ലാമിക നിയമപ്രകാരമാണ് ഐസിസ് ഇവിടുത്തെ സദാചാരം നിയന്ത്രിക്കുന്നത്. ഇതനുസരിച്ച് സ്ത്രീകൾ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്നത് കർക്കശമായി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് ഈ പെൺകുട്ടിയെ തല്ലിക്കൊന്നിരിക്കുന്നത്. പെൺകുട്ടിയോ അല്ലെങ്കിൽ അമ്മയോ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഐസിസിന്റെ സദാചാര പൊലീസായ ഹിസ്ബാഹ് പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഈ അമ്മ തന്റെ മകളെ ശിക്ഷ അനുഭവിക്കാൻ തള്ളി വിടുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.
പെൺകുട്ടിയെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പുരാതന ആയുധം വനിതാ അൽഖൻസ ബ്രിഗേഡിലെ അംഗങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. തല്ലലേറ്റ് കടുത്ത മുറിവുകളുണ്ടായി വൻ തോതിൽ രക്തം വാർന്നിട്ടാണ് പെൺകുട്ടി മരിച്ചിരിക്കുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പെൺകുട്ടിയെ 30 തവണം തല്ലിയിട്ടുണ്ടെന്നനാണ് 20 കാരിയായ ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്. ചെറിയ പെൺകുട്ടിക ഇറാഖിലെ ഐസിസ് സദാചാര പൊലീസ് കൂടുതലായി ലക്ഷ്യമിടുന്നുണ്ടെന്നും ഈ യുവതി സാക്ഷ്യപ്പെടുത്തുന്നു.
2014ലായിരുന്നു ഐസിസ് മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നത്. എന്നാൽ അമേരിക്കയും സഖ്യസേനകളും നടത്തുന്ന നീക്കം ഐസിസിന് സമീപകാലത്ത് വൻ തിരിച്ചടിയേകുകയും നിരവധി പ്രദേശങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.