- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീസിലെ അഭയാർഥി ക്യാമ്പിൽ നിരവധി ഐസിസ് ഭീകരർ വ്യാജ പാസ്പോർട്ടുമായി കഴിയുന്നു; ഐസിസ് നൽകിയ പാസ്പോർട്ടുമായി ഭീകരർ യൂറോപ്പ് മുഴുവൻ എത്തുമെന്ന് ആശങ്ക
സിറിയയിൽനിന്ന് അഭയാർഥികളെന്ന വ്യാജേന യൂറോപ്പിലേക്ക് ഒട്ടേറെ ഐസിസ് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആശങ്ക ശക്തമായി. യൂറോപ്പിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് ഈ ആശങ്ക ശക്തമാക്കിയിട്ടുള്ളത്. ഗ്രീസിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന പലരും വ്യാജ പാസ്‌പോർട്ടുകളിലെത്തിയ ഭീകരർ ആണെന്നും കരുതുന്നു. ഗ്രീക്ക് അഭയാർഥി ക്യാമ്പുകളിലുള്ള ഭീകരർക്ക് ഐസിസ് വ്യാജ പാസ്‌പോർട്ട് നൽകിയിട്ടുണ്ടെന്ന കാര്യം ഈയാഴ്ച ആദ്യമാണ് പുറത്തുവന്നത്. മാത്രമല്ല, പിടിക്കപ്പെടാനിടയില്ലാത്ത വ്യാജ രേഖകളുമായി ഇവർ യൂറോപ്പിന്റെ പല ഭാഗങ്ങളിലുമെത്തിയിട്ടുണ്ടെന്നും കരുതുന്നു. കൂടുതൽ ഭീകരരെ യൂറോപ്പിലേക്ക് അയക്കുകയെന്ന തന്ത്രമാണ് ഐസിസ് ഇപ്പോൾ പിന്തുടരുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഗ്രീസിലും മറ്റുമുള്ള അഭയാർഥി ക്യാമ്പുകളിൽ താമസിക്കുന്നവരെ ഭീകരതയുടെ വഴിയിലേക്ക് തിരിച്ചുവിടാൻ ഐസിസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാരീസിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ യറോപ്പിൽ വർധിക്കുമെന്നും ഭീകരർ ഭൂഖണ്ഡത്തിന്റെ എല്ലാഭാഗങ്ങളിലും എ
സിറിയയിൽനിന്ന് അഭയാർഥികളെന്ന വ്യാജേന യൂറോപ്പിലേക്ക് ഒട്ടേറെ ഐസിസ് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആശങ്ക ശക്തമായി. യൂറോപ്പിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് ഈ ആശങ്ക ശക്തമാക്കിയിട്ടുള്ളത്. ഗ്രീസിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന പലരും വ്യാജ പാസ്‌പോർട്ടുകളിലെത്തിയ ഭീകരർ ആണെന്നും കരുതുന്നു.
ഗ്രീക്ക് അഭയാർഥി ക്യാമ്പുകളിലുള്ള ഭീകരർക്ക് ഐസിസ് വ്യാജ പാസ്‌പോർട്ട് നൽകിയിട്ടുണ്ടെന്ന കാര്യം ഈയാഴ്ച ആദ്യമാണ് പുറത്തുവന്നത്. മാത്രമല്ല, പിടിക്കപ്പെടാനിടയില്ലാത്ത വ്യാജ രേഖകളുമായി ഇവർ യൂറോപ്പിന്റെ പല ഭാഗങ്ങളിലുമെത്തിയിട്ടുണ്ടെന്നും കരുതുന്നു. കൂടുതൽ ഭീകരരെ യൂറോപ്പിലേക്ക് അയക്കുകയെന്ന തന്ത്രമാണ് ഐസിസ് ഇപ്പോൾ പിന്തുടരുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ഗ്രീസിലും മറ്റുമുള്ള അഭയാർഥി ക്യാമ്പുകളിൽ താമസിക്കുന്നവരെ ഭീകരതയുടെ വഴിയിലേക്ക് തിരിച്ചുവിടാൻ ഐസിസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാരീസിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ യറോപ്പിൽ വർധിക്കുമെന്നും ഭീകരർ ഭൂഖണ്ഡത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിച്ചേർന്നുവെന്നും അധികൃതർ ആശങ്കപ്പെടന്നു.
യൂറോപ്പിലേക്ക് ഭീകരർ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അമ്പതിലേറെ അന്വേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. യൂറോപ്യൻ സമൂഹത്തിൽ തീവ്രവാദത്തിന്റെ വിത്തുകൾ പാകാൻ അഭയാർഥിപ്രവാഹം കാരണമായിട്ടുണ്ട്. തീവ്രവാദത്തിലേക്ക് തിരിഞ്ഞവരെ തിരികെ സമൂഹത്തിലേക്ക് നടക്കിക്കൊണ്ടുവരുകയെന്ന ശക്തമായ വെല്ലുവിളി അധികൃതർക്ക് മുന്നിലുണ്ട്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടെ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘടനയായ യൂറോപോളിന്റെ ഡയറക്ടർ റോബ് വെയ്‌ന്റൈറ്റിന്റെ അഭിപ്രായത്തിൽ യൂറോപ്പിനെ കാത്തിരിക്കുന്നത് പരീക്ഷണ കാലമാണ്. വ്യാജ പാസ്‌പോർട്ടുകളുമായി യൂറോപ്പിൽ എത്തിയ ഭീകരരെ തിരിച്ചറിയുക എന്ന ശ്രമകരമായ ദൗത്യമാണ് അധികൃതരുടെ മുന്നിലുള്ളത്.