കൊച്ചി: കണ്ണുർ വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്നുപ്രതികൾ കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കണ്ണൂർ സ്വദേശികളായ മിഥിരാജ്, അബ്ദുൾ റസാഖ്, ഹംസ എന്നിവരാണ് കുറ്റക്കാർ.

പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധിയിൽ പറയുന്നു. ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവർഷമായി ജയിലിൽ ആണെന്നും പ്രതികൾ പറഞ്ഞു. തീവ്രവാദ ചിന്താഗതി പൂർണമായി ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപേലെ കാണുമെന്നും ഹംസ കോടതിയെ ബോധിപ്പിച്ചു. തീവ്രവാദത്തിനെതിരെ മാതൃകയാകുന്ന ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം

രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കേസ്. 2017ൽ എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുമ്പ് കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലീസ് ആദ്യം കേസ് എടുത്തത്.