- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയക്കുരുക്കിൽ വീഴ്ത്തി മതചിന്തയിലേക്ക് പതിനാറുകാരിയെ തള്ളിയിട്ടു; കാസർകോട്ടെ പെൺകുട്ടിയെ കാമുകൻ വിളിച്ചത് നാല് നമ്പറുകളിൽ നിന്ന്; സിങിന് ചതിക്കുഴിയൊരുക്കാൻ സൗകര്യമൊരുക്കിയത് ട്യൂഷൻ സെന്ററോ? അമ്മയുടെ പരാതിയിൽ അന്വേഷണം പഞ്ചാബിലേക്ക്; സംശയമുന നീളുന്നത് ഐസിസിലേക്ക്
കാസർഗോഡ്: പതിനാറുകാരിയെ മൊബൈൽ ഫോണിൽ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പഞ്ചാബ് സ്വദേശിയിലേക്ക് നീങ്ങുന്നു. കുട്ടിയുടെ മാതാവ് കാസർഗോട്ടെ അഭിഭാഷക ടൗൺ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ലോക്കൽ പൊലീസും തെളിവുകൾ ശേഖരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ മകളുടെ ഫോണിലേക്ക് കഴിഞ്ഞ ഏപ്രിൽ 1 മുതൽ നിരന്തരം വിളിക്കുകയും സന്ദേശങ്ങൾ അയച്ച് മത വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ചു വെന്നാണ് മാതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം കാസർഗോഡ് പൊലീസ് ഐ.പി.സി. 295 (എ) വകുപ്പു പ്രകാരം കേസ് രജിസ്റ്റ്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്താറുള്ള ഒരു പഞ്ചാബ് സ്വദേശിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ വളരെ തന്ത്രപരമായാണ് പെൺകുട്ടിയുമായി ഇടപെട്ടത്. ഫെയ്സ് ബുക്ക് വഴിയും മൊബൈൽ ഫോൺ വഴിയും സാധാരണ നിലയിൽ ആരംഭിച്ച സൗഹൃദം പിന്നീട് മത കാര്യങ്ങളിലേക്ക് വ
കാസർഗോഡ്: പതിനാറുകാരിയെ മൊബൈൽ ഫോണിൽ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പഞ്ചാബ് സ്വദേശിയിലേക്ക് നീങ്ങുന്നു. കുട്ടിയുടെ മാതാവ് കാസർഗോട്ടെ അഭിഭാഷക ടൗൺ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ലോക്കൽ പൊലീസും തെളിവുകൾ ശേഖരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെ മകളുടെ ഫോണിലേക്ക് കഴിഞ്ഞ ഏപ്രിൽ 1 മുതൽ നിരന്തരം വിളിക്കുകയും സന്ദേശങ്ങൾ അയച്ച് മത വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ചു വെന്നാണ് മാതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം കാസർഗോഡ് പൊലീസ് ഐ.പി.സി. 295 (എ) വകുപ്പു പ്രകാരം കേസ് രജിസ്റ്റ്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്താറുള്ള ഒരു പഞ്ചാബ് സ്വദേശിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ വളരെ തന്ത്രപരമായാണ് പെൺകുട്ടിയുമായി ഇടപെട്ടത്. ഫെയ്സ് ബുക്ക് വഴിയും മൊബൈൽ ഫോൺ വഴിയും സാധാരണ നിലയിൽ ആരംഭിച്ച സൗഹൃദം പിന്നീട് മത കാര്യങ്ങളിലേക്ക് വഴിമാറുകയായിരുന്നു. നാല് മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നാണ് പെൺകുട്ടിയെ വിളിച്ചതെന്നും ഹിന്ദിയിലാണ് സംസാരിച്ചതെന്നും അറിവായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ മൊബൈൽ ഫോണുകളെല്ലാം പ്രവർത്തന രഹിതമാണ്. ഇതിന്റെ പിന്നിൽ ഐസിസ് ബന്ധമുണ്ടെന്ന സംശയമാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്.
ആദ്യമാദ്യം മനുഷ്യ നന്മയെക്കുറിച്ചും മറ്റും തുടങ്ങിയ ബന്ധം പിന്നീട് പെൺകുട്ടി വിശ്വസിക്കുന്ന മതകാര്യങ്ങളിൽ ഭിന്നത രേഖപ്പെടുത്തുന്നത് പതിവായി. അതോടെ കുട്ടി കടുത്ത മാനസിക സംഘർഷത്തിലായി. നാളിതുവരെ പുലർത്തിപോന്നിരുന്ന ചിട്ടയായ ജീവിത ക്രമത്തിന് താളം തെറ്റുമോ എന്ന ഭയം അവളിൽ ഉടലെടുത്തു. തനിച്ചിരുന്ന് ചിന്തിക്കാനും അമ്മയിൽ നിന്നു പോലും അകലം പാലിക്കാനും തുടങ്ങി. അതോടെയാണ് മാതാവിന് സംശയം ജനിച്ചത്. സവർണ്ണ വിഭാഗത്തിൽപെട്ട പെൺകുട്ടി ഉറക്കത്തിൽ പിച്ചും പേയും പറയുന്ന അവസ്ഥയിലേക്കെത്തി. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തോടുപോലും വിരക്തി. അതോടെ കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുകയായിരുന്നു.
കൗൺസിലിങിൽ കുട്ടിയുടെ നിലവിലുള്ള അവസ്ഥ ഏതാണ്ട് വ്യക്തമായി. കുട്ടിയുടെ മാനസാന്തരത്തിന്റെ കാരണവും ഏതാണ്ട് പിടികിട്ടി. അതോടെ പെൺകുട്ടിയെ കൂടുതൽ ചികിത്സക്ക് വിധേയമാക്കാൻ മധ്യകേരളത്തിലെ ബന്ധുവീട്ടിൽ കൊണ്ടു പോയി പാർപ്പിച്ചു. കുട്ടി എസ്. എസ്. എൽ.സി ക്ക് ശേഷം പഠിക്കാനെത്തിയ ട്യൂഷൻ കേന്ദ്രത്തെക്കുറിച്ചും സംശയങ്ങൾ ജനിച്ചിട്ടുണ്ട്. തന്ത്രപരമായി പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്താനുള്ള എല്ലാ ഒരുക്കങ്ങളും ആസൂത്രിതമായി ചെയ്തിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
പഞ്ചാബ് സ്വദേശിയായ സിങ് എന്ന പേരിൽ പെൺകുട്ടിയുമായി മൊബൈൽ ബന്ധം സ്ഥാപിച്ച വ്യക്തി എവിടെയാണെന്നുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കാസർഗോട്ടെ ഒരു വീട്ടിൽ പഞ്ചാബ് സ്വദേശി എന്നു പറയുന്ന ഒരാൾ പലതവണ സന്ദർശനം നടത്തിട്ടുണ്ട്. എന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ പതിനാറ്കാരി പ്രണയ ബന്ധത്തിൽ കുടുങ്ങിയതിനെ മറികടക്കാൻ ബോധപൂർവ്വം കെട്ടിച്ചമച്ച കഥയാണിതെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. കാസർഗോട് പൊലീസ് സ്റ്റേഷനിൽ മതവിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിൽ മാതാവിന്റെ പരാതി പ്രകാരം കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും ഇത്തരം പ്രചാരണം നടക്കുന്നത് അന്വേഷണ ഏജൻസികൾ സംശയത്തോടെ നിരീക്ഷിക്കുകയാണ്.
മകളെ ബന്ധു വീട്ടിൽ താമസിപ്പിച്ച് തിരികെ ശാന്ത ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അമ്മയും കുടുംബാംഗങ്ങളും. അടുത്ത ദിവസം തന്നെ അമ്മയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ മൊഴി ശേഖരിക്കും.