- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിന്റെ ഭീഷണിയിൽ നിന്ന് ഇന്ത്യയും മുക്തമല്ലെന്നു യുഎഇ; പ്രതിരോധശേഷി ഉണ്ടെന്നു വിശ്വസിക്കുന്നു എങ്കിൽ അതു വെറും തെറ്റിദ്ധാരണയെന്നും മുന്നറിയിപ്പ്
അബുദാബി: ഐസിസ് ഭീകരരുടെ ഭീഷണിയിൽ നിന്ന് ഇന്ത്യ മുക്തരല്ലെന്ന് യുഎഇ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിയെ മറികടക്കാൻ ഇന്ത്യ സജ്ജമല്ലെന്നാണു യു.എ.ഇയുടെ മുന്നറിയിപ്പ്. പ്രതിരോധശേഷിയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും യു.എ.ഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷാ പറഞ്ഞു. ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത
അബുദാബി: ഐസിസ് ഭീകരരുടെ ഭീഷണിയിൽ നിന്ന് ഇന്ത്യ മുക്തരല്ലെന്ന് യുഎഇ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിയെ മറികടക്കാൻ ഇന്ത്യ സജ്ജമല്ലെന്നാണു യു.എ.ഇയുടെ മുന്നറിയിപ്പ്.
പ്രതിരോധശേഷിയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും യു.എ.ഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷാ പറഞ്ഞു. ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദീർഘ കാലത്തേയ്ക്കുള്ള ഭീഷണിയാണ് ഐ.എസിന്റേത്. അതിനാൽ നാം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ആരും ഭീഷണിയെ മറികടക്കാൻ പൂർണമായും സജ്ജരല്ല. നിങ്ങൾ അങ്ങിനെ വിശ്വസിക്കുന്നുവെങ്കിൽ തീർച്ചയായും തകർക്കപ്പെടും. എല്ലാവരും..
അത് ഇന്ത്യയായാലും യു.എ.ഇ ആയാലും ഫലം ഒന്നുതന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സാവേദ് അൽ നഹ്‌വാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് യു.എ.ഇയുടെ പ്രതികരണം.
കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ മൂന്നു ദിവസത്തെ സന്ദർശനം ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ സന്ദർശനത്തിൽ എടുക്കുമെന്നാണ് യുഎഇ പറയുന്നത്.