- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിനെ ഗോൾമഴയിൽ മുക്കി ബെംഗളൂരുവിന്റെ തിരിച്ചുവരവ്; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഒമ്പതാം സ്ഥാനത്ത്; വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരം
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിൻ എഫ് സിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്.സിയുടെ തിരിച്ചുവരവ്. ജയമില്ലാതിരുന്ന തുടർച്ചയായ ഏഴു മത്സരങ്ങൾക്കു ശേഷമാണ് ടീം വിജയവഴിയിൽ തിരിച്ചെത്തിയത്. സീസണിലെ രണ്ടാം ജയമാണ് ബംഗളൂരു കുറിച്ചത്.
ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബംഗളൂരു തോൽപ്പിച്ചത്. ചെന്നൈയാണ് ഗോളടിച്ച് തുടങ്ങിയതെങ്കിലും വിജയം ബംഗളൂരുവിനൊപ്പം നിന്നു. ജയത്തോടെ ബംഗളൂരു ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റാണ് അവർക്കുള്ളത്. എട്ട് മത്സരങ്ങളിൽ 11 പോയിന്റുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.
നാലാം മിനിറ്റിൽ മിർലൻ മുർസേവിലൂടെ ചെന്നൈയിൻ മുന്നിലെത്തി. എന്നാൽ പതിയെ താളം കണ്ടെത്തിയ ബംഗളൂരു 38-ാം മിനിറ്റിൽ ക്ലീറ്റൺ സിൽവയുടെ പെനാൽറ്റിയാണ് ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43-ാം മിനിറ്റിൽ അലൻ കോസ്റ്റ ബംഗളൂരുവിനെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഇതേ സ്‌കോറിൽ അവസാനിച്ചു.
എന്നാൽ രണ്ടാംപകുതി ആരംഭിച്ച നാല് മിനിറ്റുകൾക്കകം ചെന്നൈ ഒപ്പമെത്തി. റഹീം അലിയാണ് ചെന്നൈയെ ഒപ്പമെത്തിച്ചത്. പിന്നീട് ബംഗളരൂവിന്റെ അഴിഞ്ഞാട്ടമായിരുന്നു. 70-ാം മിനിറ്റിൽ ഉദാന്ത സിംഗിലൂടെ ബംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടായിരുന്നു ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
നാല് മിനിറ്റുകൾക്ക് ശേഷം വീണ്ടും ബംഗളൂരുവിന്റെ ഗോൾ. ഇത്തവണ പ്രതിക് ചൗധരിയാണ് ഗോൾ കണ്ടെത്തിയത്. അവസാന 15 മിനിറ്റുകളിൽ ചെന്നൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ബംഗളൂരു പ്രതിരോധം ശക്തമാക്കിയതോടെ ഗോൾ വിട്ടുനിന്നു.
വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരമാണ്. വലിജ മാർജിനിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവിൽ എട്ട് മത്സരങ്ങളിൽ 13 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങൽ എട്ട് പോയിന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്