- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എല്ലിനും ആശങ്കയായി കോവിഡ്; എടികെ താരത്തിന് രോഗം സ്ഥിരീകരിച്ചു; മോഹൻ ബഗാൻ-ഒഡിഷ മത്സരം നീട്ടിവെച്ചു; ടീം അംഗങ്ങളെയും സ്റ്റാഫിനെയും പരിശോധനയ്ക്ക് വിധേയരാക്കും
പനാജി: കോവിഡ് ഭീഷണിമൂലം ഐ.എസ്.എല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹൻ ബഗാൻ-ഒഡിഷ എഫ്.സി മത്സരം നീട്ടിവെച്ചു. മോഹൻ ബഗാനിലെ ഒരു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടിവെച്ചത്.
ആദ്യമായാണ് കോവിഡ് കാരണം ഐഎസ്എല്ലിൽ മത്സരം മാറ്റിവയ്ക്കുന്നത്. ഒമ്പത് കളികളിൽ 15 പോയിന്റുള്ള എടികെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ നാലാമതും 13 പോയന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്. വൈകിട്ട് ഏഴരയ്ക്കായിരുന്നു മത്സരം നടക്കേണ്ടിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ എസ് എൽ അധികൃതർ അറിയിച്ചു.
Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0
- Indian Super League (@IndSuperLeague) January 8, 2022
ഐ.എസ്.എല്ലിന്റെ ഔദ്യോഗിക പേജിലൂടെയാണ് വാർത്ത പുറത്തുവന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഏത് താരത്തിനാണ് കോവിഡ് ബാധിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. താരം ഐസൊലേഷനിൽ പ്രവേശിച്ചു. ടീം അംഗങ്ങളെയും സ്റ്റാഫിനെയും വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
ടീമിലെ മറ്റ് കളിക്കാരെയും രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും തുടർ പരിശോധനകൾക്ക് വിധേയരാക്കുമെന്നും ലീഗ് അധികൃതർ അറിയിച്ചു.അതേസമയം, ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ രാത്രി ഒൻപതരയ്ക്ക് ഗോവ, ചെന്നൈയിനുമായി ഏറ്റുമുട്ടും.
പോയന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. കരുത്തരായ ഹൈദരാബാദ് എഫ് സിയാണ് തിരാളികൾ. സീസണിൽ ഒറ്റതോൽവി മാത്രം നേരിട്ട ടീമുകളാണ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം.
ബ്ലാസ്റ്റേഴ്‌സിന്റെ മുൻതാരം ബാർത്തലോമിയോ ഒഗ്ബചേയുടെ സ്‌കോറിങ് മികവിലാണ് ബൈദരാബാദിന്റെ മുന്നേറ്റം. ഒഗ്ബചേ ഒൻപത് കളിയിൽ ഒൻപത് ഗോൾ നേടിക്കഴിഞ്ഞു. സഹൽ, ലൂണ, വാസ്‌ക്വേസ്, ഡിയാസ് കൂട്ടുകെട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ലീഗിൽ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമാണ്.