- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തായി ചുരുങ്ങിയിട്ടും സമനില തെറ്റാതെ നോർത്ത് ഈസ്റ്റ്; പോയന്റ് പട്ടികയിൽ ഒന്നാമത്; ബർത്തോലോമെ ഒഗ്ബെച്ചെ നോർത്ത് ഈസ്റ്റിനായി വല കുലുക്കിയപ്പോൾ; ജംഷഡ്പൂർ സമനില പിടിച്ചത് ഫാറുഖ് ചൗധരിയുടെ ഗോളിൽ
ഗുവാഹത്തി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂർ പോരാട്ടം സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂർ എഫ്സിക്ക് സമനില നേടാനെ സാധിച്ചുള്ളു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 20-ാം മിനിറ്റിൽ ബർത്തോലോമെ ഒഗ്ബെച്ചെയിലൂടെ നോർത്ത് ഈസ്റ്റാണ് ലീഡെടുത്തത്. എന്നാൽ 49-ാം മിനിറ്റിൽ ഫാറുഖ് ചൗധരിയിലൂടെ ജംഷഡ്പൂർ സമനില പിടിച്ചു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ നാലു മൽസരങ്ങളിൽ നിന്ന് രണ്ടു ജയവും രണ്ടു സമനിലയും ഉൾപ്പെടെ എട്ടു പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നാലു മൽസരങ്ങളിൽ നിന്ന് ഒരു ജയവും മൂന്നു സമനിലയും അടക്കം ആറു പോയിന്റുമായി ജംഷഡ്പൂർ നാലാമതാണ്. സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് 20-ാം മിനുറ്റിൽ ഒഗ്ബച്ചേയുടെ ഗോളിൽ മുന്നിലെത്തിയിരുന്നു. എന്നാൽ ജെംഷഡ്പൂർ ഗോൾ മടക്കാതെ ആദ്യ പകുതിക്ക് പിരിയാൻ ഒരുങ്ങവെ മിസ്ലേവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജെംഷഡ്പൂരിന്റെ കാൽവോയുടെ മുഖത്ത
ഗുവാഹത്തി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂർ പോരാട്ടം സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂർ എഫ്സിക്ക് സമനില നേടാനെ സാധിച്ചുള്ളു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
20-ാം മിനിറ്റിൽ ബർത്തോലോമെ ഒഗ്ബെച്ചെയിലൂടെ നോർത്ത് ഈസ്റ്റാണ് ലീഡെടുത്തത്. എന്നാൽ 49-ാം മിനിറ്റിൽ ഫാറുഖ് ചൗധരിയിലൂടെ ജംഷഡ്പൂർ സമനില പിടിച്ചു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതോടെ നാലു മൽസരങ്ങളിൽ നിന്ന് രണ്ടു ജയവും രണ്ടു സമനിലയും ഉൾപ്പെടെ എട്ടു പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നാലു മൽസരങ്ങളിൽ നിന്ന് ഒരു ജയവും മൂന്നു സമനിലയും അടക്കം ആറു പോയിന്റുമായി ജംഷഡ്പൂർ നാലാമതാണ്.
സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് 20-ാം മിനുറ്റിൽ ഒഗ്ബച്ചേയുടെ ഗോളിൽ മുന്നിലെത്തിയിരുന്നു. എന്നാൽ ജെംഷഡ്പൂർ ഗോൾ മടക്കാതെ ആദ്യ പകുതിക്ക് പിരിയാൻ ഒരുങ്ങവെ മിസ്ലേവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജെംഷഡ്പൂരിന്റെ കാൽവോയുടെ മുഖത്ത് മുട്ടുകൊണ്ട് ഇടിച്ചതിന് റഫറി കാർഡ് പുറത്തെടുക്കുകയായിരുന്നു. എന്നാൽ അർഹമായ ഫ്രീകിക്ക് ജെംഷഡ്പൂരിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.