കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഏരിയ അബ്ബാസിയ യുനൈറ്റഡ് സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാറും സ്‌നേഹ സംഗമവും ജനകീയമായി. വ്യക്തിയെ സ്വയം നിയന്ത്രണത്തിന് പാത്രമാക്കുകയും മ്ലേഛമായ സ്വഭാവങ്ങളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്ന മഹത്തായ ആരാധനയാണ് വ്രതമെന്ന് സംഗമത്തിൽ സംസാരിച്ച മുഹമ്മദ് അരിപ്ര വിശദീകരിച്ചു.

വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന് വിശ്വാസികളെ സജ്ജമാക്കുന്നുവെന്നും ജീവിതത്തിൽ ഉത്തമമായ മാറ്റത്തിന് വിധേയമാവാൻ നോന്പുകൊണ്ട് കഴിയേണ്ടതുണ്ടെന്ന് സയ്യിദ് അബ്ദുറഹിമാൻ സൂചിപ്പിച്ചു.ഇന്ത്യൻ ഇസ്ലാഹി സെന്റർ ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹംസ പയ്യനൂർ, ഷറഫുദ്ധീൻ കണ്ണേത്ത്, അബ്ദുൽ ഫത്താഹ് തയ്യിൽ, എൻജി. ഉമ്മർ കുട്ടി, സിദ്ധീഖ് മദനി, എ.പി അബ്ദുസ്സലാം, ഡോ. അമീർ, ഡോ. ഇബ്രാഹിം, ഫിറോസ് എന്നിവർ പങ്കെടുത്തു.

ഐ.ഐ.സി സെക്രട്ടറി എൻജി. അൻവർ സാദത്ത്, അയ്യൂബ് ഖാൻ മാങ്കാവ്, യൂനുസ് സലീം, അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു. നിഹാൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി