കുവൈത്ത് കേരള ഇസ്ലാഹീ സെന്റെർ (കെ.കെ.ഐ.സി ) യുടെ ആഭിമുഖ്യത്തിൽ സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന്റെ സമീപത്തായി പുതുതായി ആരംഭിച്ച മസ്ജിദ് ലത്തീഫ അൽ നംഷിൽ മലയാള ഖുതുബ ആരംഭിച്ചു .

ഇസ്ലാഹീ സെന്റെർ പ്രസിഡന്റും പണ്ഡിതനുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി ആദിയ ഖുതുബ നിർവഹിച്ചു. ഈ ആഴ്ച മുതൽ തുടർന്നുള്ള ആഴ്ചകളിൽ കുവൈത്ത് യുണിവേഴ്‌സിറ്റി ശറഇയാ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി കുവൈത്ത് മതകാരിയ മന്ത്രാലയത്തിൽ സേവനമനുഷ്ടിക്കുന്ന യുവ പണ്ഡിതനുമായ അബ്ദുറഹിമാൻ അബ്ദുലതീഫ് ഖുതുബ നിർവഹിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 66014181 , 97557018, 99392791 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .