- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ നിന്നും സുരക്ഷിതയായ തങ്ങളുടെ പ്രിയ വൽസല ടീച്ചറെ കാണാൻ ഇസ്ലാഹിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തലസ്ഥാനത്ത് എത്തി; ടീച്ചറിന് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ; വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോൾ സുരക്ഷിതയാണെന്ന് ശിഷ്യരോട് പറഞ്ഞ് ടീച്ചറും
തിരുവനന്തപുരം: വഴിയരികിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട വൽസല ടീച്ചറെ കാണാൻ മലപ്പുറം കോട്ടപ്പടിയിലെ ഇസ്ലാഹിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തിരുവനന്തപുരതെത്തി. കണക്ക് അദ്ധ്യാപികയായിരുന്ന വൽസല ടീച്ചറെ തെരുവിൽ നിന്നും കണ്ട വിദ്യ എന്ന യുവതി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് പിന്തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയാണ് തെരുവിൽ നിന്നും ടീച്ചർ അഗതി മന്ദിരത്തിലേക്കെത്തുന്നതിന് കാരണമായത്. തങ്ങളുടെ പ്രിയപെട്ട ടീച്ചറിന് ഇങ്ങനെയൊരു അവസ്ഥ വന്നതിനെക്കുറിച്ച് വിശ്വസിക്കാനായില്ലെന്ന് മലപ്പുറത്ത് നിന്നെത്തിയ സൈനുലാബ്ദീൻ എന്ന മുൻകല വിദ്യാർത്ഥി മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളെയയൊക്കെ പഠിപ്പിച്ചിരുന്ന വൽസല ടീച്ചർ വിദ്യാർത്ഥികളോട് സ്നേഹമുള്ളവരും അവരെ സ്വന്തം മക്കളെ പോലെ കാണുന്നവരുമായിരുന്നു. ആ ടീച്ചർ ഇപ്പോൾ സ്വന്തം മകൻ ഒപ്പമില്ലാതെ തെരുവിൽ അലഞ്ഞ് നടക്കുന്നുവെന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല.പിന്നെ ഞങ്ങൾ നാട്ടിലുണ്ടായിരുന്ന മുൻകാല വദ്യാർഥികളും ചില അദ്ധ്യാപകരും ചേർന്നാണ് ഇങ്ങോട്ട് വര
തിരുവനന്തപുരം: വഴിയരികിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട വൽസല ടീച്ചറെ കാണാൻ മലപ്പുറം കോട്ടപ്പടിയിലെ ഇസ്ലാഹിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തിരുവനന്തപുരതെത്തി. കണക്ക് അദ്ധ്യാപികയായിരുന്ന വൽസല ടീച്ചറെ തെരുവിൽ നിന്നും കണ്ട വിദ്യ എന്ന യുവതി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് പിന്തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയാണ് തെരുവിൽ നിന്നും ടീച്ചർ അഗതി മന്ദിരത്തിലേക്കെത്തുന്നതിന് കാരണമായത്. തങ്ങളുടെ പ്രിയപെട്ട ടീച്ചറിന് ഇങ്ങനെയൊരു അവസ്ഥ വന്നതിനെക്കുറിച്ച് വിശ്വസിക്കാനായില്ലെന്ന് മലപ്പുറത്ത് നിന്നെത്തിയ സൈനുലാബ്ദീൻ എന്ന മുൻകല വിദ്യാർത്ഥി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഞങ്ങളെയയൊക്കെ പഠിപ്പിച്ചിരുന്ന വൽസല ടീച്ചർ വിദ്യാർത്ഥികളോട് സ്നേഹമുള്ളവരും അവരെ സ്വന്തം മക്കളെ പോലെ കാണുന്നവരുമായിരുന്നു. ആ ടീച്ചർ ഇപ്പോൾ സ്വന്തം മകൻ ഒപ്പമില്ലാതെ തെരുവിൽ അലഞ്ഞ് നടക്കുന്നുവെന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല.പിന്നെ ഞങ്ങൾ നാട്ടിലുണ്ടായിരുന്ന മുൻകാല വദ്യാർഥികളും ചില അദ്ധ്യാപകരും ചേർന്നാണ് ഇങ്ങോട്ട് വരാനും ടീച്ചർക്ക് എന്താണ് സംഭവിച്ചതെന്നും പിന്നീട് എന്താണ് ചെയ്യാൻ കഴിയുകയെന്നും അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് ഇപ്പോൾ ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്.
ഇവിടെ എത്തി ടീച്ചറെ കണ്ടപ്പോൾ പക്ഷേ ടീച്ചർ ചോദിച്ചത് എന്താണ് ഇപ്പോൾ അന്വേഷിച്ച് വരാൻ വേണ്ടി ഉണ്ടായത് എന്നാണ്. എനിക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങളുള്ളത് കാരണം തെരുവിൽ കഴിയേണ്ടി വന്നു. ഇപ്പോൾ ഞാൻ ഇവിടെ സുരക്ഷിതയാണ്. മറ്റുള്ളവരോട് കൂടുതലായി ഒന്നും തന്നെ പറയാൻ താൽപര്യമില്ല. എന്നെ കൂട്ടികൊണ്ട് പോകുവാൻ എന്റെ മകനും ഭർത്താവും വരും ഇനി പുറത്തേക്ക് പോകുന്നുവെങ്കിൽ അത് അവരോടൊപ്പമായിരിക്കുമെന്നും ടീച്ചർ തന്നെ തേടിയെത്തിയ വിദ്യാർത്ഥികളോട് പറഞ്ഞു. ടീച്ചറിന്റെ മാനസിക അവസ്ഥ തങ്ങൾക്ക് മനസ്സിലാക്കാനാകുമെന്നും അത്കൊണ്ട് തന്നെ അവരുടെ മകനെകുറിച്ച് അന്വേഷിക്കാനാണ് ഇനി ശ്രമമെന്നും വിദ്യാർത്ഥികൾ പറയുന്നു.
പൂർവ്വ വിദ്യാർത്ഥികൾ കാണാൻ എത്തിയപ്പോൾ ടീച്ചറെയും മറ്റ് ചില അന്തേവാസികളേയും മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിനായി പബ്ലിക്ക് ലബോറട്ടിയിലേക്ക് കൊണ്ട് പോയിരുന്നു. മലപ്പുറത്ത് നിന്നും ഇന്നലെ രാത്രിയാണ് പഴയ വിദ്യാർത്ഥികളും സുഹൃത്തുക്കളും ഇങ്ങോട്ട് തിരിച്ചത്. വിദ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മറുനാടൻ മലയാളി വാർത്തയാക്കിയതോടെയാണ് തങ്ങൾ ഇതെക്കുറിച്ച് അറിഞ്ഞതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ടീച്ചറെ കണ്ട കാര്യങ്ങൾ നാട്ടിലെത്തി സ്‌കൂളിലെ അദ്ധ്യാപകരെയും മാനേജ്മെന്റിനേയും പൂർവ്വവിദ്യാർത്ഥികളേയും അറിയിക്കണം അതിന് ശേഷം അവിടെ ഒരു മീറ്റിങ്ങ് കൂടുന്നുണ്ടെന്നും സംഘം മറുനാടൻ മലയാളിയോട് പറഞ്ഞു.
മലപ്പുറത്ത് പഠിപ്പിച്ചിരുന്ന സമയത്ത് എല്ലാ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും വലിയ സ്നേഹത്തോടെയാണ് അവർ പെരുമാരിയിട്ടുള്ളത്. സെനുലാബ്ദീൻ ഓർത്ത് പറയുന്നത് ഒരു തവണ സ്‌കൂളിൽ ടീച്ചറുടെ മകനും ഭർത്താവും വന്നിട്ടുണ്ട്. പക്ഷേ പിന്നീട് അവരെ കണ്ടതായി ഓർക്കുന്നില്ല. നല്ല സുമുഖനായ ഒരാളായിരുന്നു ടീച്ചറുടെ ഭർത്താവെന്നും മകൻ അച്ഛനെപ്പോലെയായിരുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ഓർമ്മ. ഇപ്പോൾ മകനെ കാണാനില്ലെന്നാണ് വിവരം. അവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നും അന്വേഷിക്കണമെന്നും മുൻ വിദ്യാർത്ഥികൾ പറയുന്നു.
ടീച്ചറിന് ആവശ്യമായ സഹായമെത്തിക്കാമെന്നും സാമ്പത്തികം എത്ര വേണമെങ്കിലും അതിന് വേണ്ടി ചിലവഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞ വിദേശത്തുള്ള നിരവധി പൂർവ്വ വിദ്യാർത്ഥികളാണ് തനിക്ക് ഫെയ്സ് ബുക്കിലും മറ്റും മെസ്സേജയക്കുന്നത് എന്നും നേരിട്ട് വിളിക്കുന്നതെന്നും വിദ്യ മറുനാടൻ മലയാളിയോട് പറഞ്ഞു.