- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2050ൽ ലോകത്തെ ഏറ്റവും വലിയ മതം ഇസ്ലാമാകും; ഹിന്ദു മതം മൂന്നാമതെത്തും; ലോകത്തേറ്റവും മുസ്ലീങ്ങളുള്ള രാജ്യം ഇന്ത്യയാകും; തകർച്ച നേരിടുന്നത് ക്രിസ്തുമതം
വാഷിങ്ടൺ: ലോകജനസംഖ്യയിൽ 2050ഓടെ ഹിന്ദുമതക്കാർ മൂന്നാംസ്ഥാനത്ത് എത്തും. ലോകത്ത് ഏറ്റവും മുസ്ലിം ജനവിഭാഗമുള്ള രാജ്യം ഇന്ത്യയുമാവുമെന്നാണ് പഠനം. ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം ഏതാണ്ട് തുല്യമാവുകയും ചെയ്യും. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററാണ് അടുത്ത നാലു പതിറ്റാണ്ടുകൊണ്ട് ലോകജനസംഖ്യയിലുണ്ടാവുന്ന മാറ്റ
വാഷിങ്ടൺ: ലോകജനസംഖ്യയിൽ 2050ഓടെ ഹിന്ദുമതക്കാർ മൂന്നാംസ്ഥാനത്ത് എത്തും. ലോകത്ത് ഏറ്റവും മുസ്ലിം ജനവിഭാഗമുള്ള രാജ്യം ഇന്ത്യയുമാവുമെന്നാണ് പഠനം. ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം ഏതാണ്ട് തുല്യമാവുകയും ചെയ്യും. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററാണ് അടുത്ത നാലു പതിറ്റാണ്ടുകൊണ്ട് ലോകജനസംഖ്യയിലുണ്ടാവുന്ന മാറ്റങ്ങൾ വിലയിരുത്തിയത്.
മുസ്‌ളീം വംശജരുടെ കാര്യത്തിൽ ഇന്ത്യ 2050 ൽ ഇന്തോനേഷ്യയെ മറികടക്കുമെന്നാണ് സൂചന. ലോകത്ത് ഏറ്റവും കൂടുതൽ മുസഌങ്ങളുള്ള ഇന്തോനേഷ്യയെ ഇന്ത്യ പിന്തള്ളും. മൂന്നാമത്തെ വലിയ ജനസമൂഹമെന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തുകയും ചെയ്യും. ലോകത്തുടനീളമായി 34 ശതമാനം വളർച്ച രേഖപ്പെടുത്തുന്ന ഹിന്ദു സമൂഹം 2050 ൽ 1.4 ബില്യണായിട്ടായിരിക്കും വർദ്ധിക്കുക. ലോകത്ത് മുസ്ലിം ജനസംഖ്യയാണ് ഏറ്റവും വേഗത്തിൽ വർധിക്കുന്നത്. 2050ൽ ക്രിസ്തുമതജനസംഖ്യ 290 കോടിയും(31 ശതമാനം) മുസ്ലിം ജനസംഖ്യ 280(29 ശതമാനം) കോടിയുമാവും.
ഹിന്ദുമതക്കാരുടെ എണ്ണം 2050ൽ 140കോടിയാവുമെന്ന് പഠനം നിരീക്ഷിക്കുന്നു. ഹിന്ദുജനസംഖ്യയിൽ 34ശതമാനം വർധനയാണുണ്ടാവുക. ഇതോടെ മൊത്തം ജനസംഖ്യയുടെ 14.9 ശതമാനവുമായി ക്രിസ്തുമതക്കാർക്കും മുസ്ലിങ്ങൾക്കും പിന്നാലെ ഹിന്ദുമതക്കാർ മൂന്നാംസ്ഥാനത്തെത്തും. ഒരുമതവുമായും ബന്ധമില്ലാത്തവരാവും 13.3 ശതമാനം ജനങ്ങളെന്നും വിശകലനം വ്യക്തമാക്കുന്നു. നിലവിൽ ഈവിഭാഗമാണു മൂന്നാംസ്ഥാനത്ത്.
ഇസഌമികളാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസമൂഹമെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ വേഗത നിലനിർത്താൻ പാടുപെടുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സമയത്ത് മുസഌങ്ങളിലെ ജനസംഖ്യ 2.8 ബില്യൺ ആയിരിക്കും. ക്രിസ്ത്യാനികൾ ഈ സമയത്ത് 2.9 ബില്യണും ആയിരിക്കും.
2010 ൽ 1.6 ബില്യൺ മുസഌങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2.17 ആണ് ക്രിസ്ത്യാനികളുടെ കണക്ക്. ഈ ട്രന്റ് മുന്നോട്ട് പോയാൽ 2070 ൽ മുസഌം വിഭാഗം എല്ലാ മതവിശ്വാസികൾക്കും മുകളിലേക്ക് വരികയും ചെയ്യും. 2010 ൽ യൂറോപ്പിലെ ജനസമൂഹത്തിനിടയിൽ വെറും 5.9 ശതമാനമായിരുന്ന മുസഌങ്ങൾ 2050 ൽ 10 ശതമാനമായി വർദ്ധിക്കും. ഈ സമയത്ത് യൂറോപ്പിലെ ഹിന്ദു സമൂഹം 1.4 ദശലക്ഷത്തിൽ നിന്നും 2.7 ദശലക്ഷമായി ഉയരുകയും ചെയ്യും.