- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ നിന്ന് ഒരു മുസ്ലിം യുവാവ് പ്രാർത്ഥിക്കുമ്പോൾ ഒരു വംശീയവാദി ഉടക്കിന് ശ്രമിച്ചാൽ നാട്ടുകാർ എങ്ങനെ പ്രതികരിക്കും..? ഇസ്ലാമോഫോബിയ കാലത്ത് വെള്ളക്കാർ എങ്ങനെയാണ് പെരുമാറുന്നത് എന്നറിയാമോ..?
ലോകമെങ്ങും പ്രത്യേകിച്ച് ബ്രിട്ടനിൽ ഇസ്ലാമോഫോബിയ വർധിച്ച് വരുന്ന കാലത്ത് ഒരു മുസ്ലിം യുവാവ് ബ്രിട്ടനിലെ തെരുവിൽ നിന്ന് പരസ്യമായി പ്രാർത്ഥിക്കുമ്പോൾ വംശീയവാദി ഉടക്കിന് ശ്രമിച്ചാലെന്താണ് സംഭവിക്കുക...? ഇതിനോട് വെള്ളക്കാർ എത്തരത്തിലാണ് പ്രതികരിക്കുക..? ഈ വക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി രണ്ട് സുഹൃത്തുക്കൾ ഒരു സാമൂഹ്യ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫാഹിം മിയാഹ് എന്ന 17കാരൻ തെരുവിൽ വച്ച് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്താ 20കാരൻ കെന്നഡി ക്ലിങ്കായിരുന്നു വംശീയവാദി ചമഞ്ഞ് അയാളെ തടസപ്പെടുത്താനെത്തിയിരുന്നത്. തുടർന്ന് ജനങ്ങൾ അതിനോടെങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു അവർ പരീക്ഷിച്ചത്. കാർഡിഫ് സിറ്റിസെന്ററിന്റെ നാല് ഇടങ്ങളിൽ അവരീ പരീക്ഷണം ആവർത്തിച്ചിരുന്നു. ഇതിൽ മൂന്ന് ഇടങ്ങളിലും ആളുകൾ ഫാഹിമിന്റെ പക്ഷം ചേർന്ന് വാദിക്കാനെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. താനും സുഹൃത്തായ കെന്നഡി ക്ലിങ്കും മുസ്ലീങ്ങളാണെന്നും ഈ പരീക്ഷണത്തിന്റെ ഫലത്തിൽ തങ്ങൾ ആവേശഭരിതരാണെന്നുമാണ് ഫാഹിം പ്രതികരിച്ച
ലോകമെങ്ങും പ്രത്യേകിച്ച് ബ്രിട്ടനിൽ ഇസ്ലാമോഫോബിയ വർധിച്ച് വരുന്ന കാലത്ത് ഒരു മുസ്ലിം യുവാവ് ബ്രിട്ടനിലെ തെരുവിൽ നിന്ന് പരസ്യമായി പ്രാർത്ഥിക്കുമ്പോൾ വംശീയവാദി ഉടക്കിന് ശ്രമിച്ചാലെന്താണ് സംഭവിക്കുക...? ഇതിനോട് വെള്ളക്കാർ എത്തരത്തിലാണ് പ്രതികരിക്കുക..? ഈ വക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി രണ്ട് സുഹൃത്തുക്കൾ ഒരു സാമൂഹ്യ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫാഹിം മിയാഹ് എന്ന 17കാരൻ തെരുവിൽ വച്ച് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്താ 20കാരൻ കെന്നഡി ക്ലിങ്കായിരുന്നു വംശീയവാദി ചമഞ്ഞ് അയാളെ തടസപ്പെടുത്താനെത്തിയിരുന്നത്. തുടർന്ന് ജനങ്ങൾ അതിനോടെങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു അവർ പരീക്ഷിച്ചത്. കാർഡിഫ് സിറ്റിസെന്ററിന്റെ നാല് ഇടങ്ങളിൽ അവരീ പരീക്ഷണം ആവർത്തിച്ചിരുന്നു. ഇതിൽ മൂന്ന് ഇടങ്ങളിലും ആളുകൾ ഫാഹിമിന്റെ പക്ഷം ചേർന്ന് വാദിക്കാനെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
താനും സുഹൃത്തായ കെന്നഡി ക്ലിങ്കും മുസ്ലീങ്ങളാണെന്നും ഈ പരീക്ഷണത്തിന്റെ ഫലത്തിൽ തങ്ങൾ ആവേശഭരിതരാണെന്നുമാണ് ഫാഹിം പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളോട് നേരിട്ട് പ്രതികരണമാരായാൻ തങ്ങൾക്ക് കഴിയുമായിരുന്നില്ലെന്നും ഇക്കാര്യത്തിൽ കാർഡിഫിലെ ജനങ്ങൾ ഒറ്റക്കെട്ടായാണ് പ്രതികരിച്ചിരിക്കുന്നതെന്ന് ഈപരീക്ഷണത്തിലൂടെ വ്യക്തമായതായും ഫാഹിം പറയുന്നു.ഈ സാമൂഹിക പരീക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് ലക്ഷം പേരാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. ഇതിൽ ആദ്യ പരീക്ഷണം നടന്നിരിക്കുന്നത് ഒരു ഓഫീസ് കെട്ടിടത്തിന് പുറത്തായിരുന്നു. ഇവിടെ ഫാഹിം പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ക്ലിങ്ക് തടസപ്പെടുത്താൻ എത്തിയപ്പോൾ രണ്ട് പേർ ഫാഹിമിനെ പിന്തുണച്ചെത്തുന്നുണ്ട്. ഫാഹിമിന് പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്നും അയാൾ അത് ചെയ്‌തോട്ടെന്നും അയാളെ തനിച്ച് വിടാനുമായിരുന്നു അവർ ക്ലിങ്കിനെ തടഞ്ഞ് കൊണ്ട് ശക്തമായി വ്യക്തമാക്കിയിരുന്നത്.
ഫാഹിമിനെ സമാധാനത്തിൽ വിടാനായിരുന്നു ഷോപ്പിങ് സെന്ററിൽ വച്ച് നടത്തിയ പരീക്ഷണത്തിനിടെ ഒരു സ്ത്രീ ക്ലിങ്കിനോട് ആവശ്യപ്പെട്ടത്. പ്രാർത്ഥിക്കുമ്പോൾ തടസപ്പെടുത്തരുതെന്നും അവർ നിർദ്ദേശിച്ചിരുന്നു. ഫാഹിം അദ്ദേഹത്തിന്റെ മതത്തിന് അനുസരിച്ചുള്ള പ്രാർത്ഥനയാണ് നിർവഹിക്കുന്നതെന്നും അയാളെ തീവ്രവാദിയെന്ന് വിളിക്കരുതെന്നും സ്ത്രീ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരക്കേറിയ ഒരു സിറ്റിസെന്റർ ബസ്റ്റോപ്പിന് പുറത്ത് വച്ച് ഇവർ നടത്തിയ പരീക്ഷണത്തോട് ആരും പ്രതികരിച്ചിരുന്നില്ല. ഇവിടെ വച്ച് ഫാഹിമിനോട് ക്ലിങ്ക് ശബ്ദമുയർത്തിയതിന് പുറമെ അദ്ദേഹത്തിന്റെ മതപരമായ തൊപ്പി തട്ടിത്തെറിപ്പിച്ചിട്ട് പോലും ആരും പ്രതികരിച്ചില്ല.കാർഡിഫ് കാസിലിന് പുറത്ത് വച്ച് നടത്തിയ പരീക്ഷണത്തിൽ ആളുകൾ ഫാഹിമിന്റെ ഭാഗത്തായിരുന്നു. ഫാഹിം സ്വയം പൊട്ടിത്തെറിക്കാൻ പോകുന്നുവെന്ന് ഇവിടെ വച്ച് ക്ലിങ്ക് ഒരു കൂട്ടം ആളുകൾക്ക് മുന്നറിയിപ്പേകിയെങ്കിലും പ്രാർത്ഥിക്കുന്നയാളെ വെറുതെ വിടാനായിരുന്നു ജനം ക്ലിങ്കിനോട് നിർദ്ദേശിച്ചത്. ഈ അടുത്ത നാളുകളിൽ ബ്രിട്ടീഷുകാർക്ക് മുസ്ലീങ്ങളോടുള്ള ഭയം വർധിച്ചുവെന്നാണ് മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നതെങ്കിലും തങ്ങൾക്കുണ്ടായ അനുഭവം മറിച്ചായിരുന്നുവെന്നാണ് ഫാഫിം പറയുന്നത്.