- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച വിടപറഞ്ഞത് ലോകത്തെ അവശേഷിക്കുന്ന ഏകാധിപതികളിൽ ഒരാൾ; സോവിയറ്റ് യൂണിയനിൽ നിന്നും ഉസ്ബെക്കിസ്ഥാനെ വിഭജിച്ചെടുത്ത് കാൽനൂറ്റാണ്ടായിട്ടും അധികാര കസേര ഒഴിയാതെ കാത്ത് സൂക്ഷിച്ച കരിമോവ് എതിരാളികളെ നേരിട്ടത് കണ്ണിൽ ചോരയുടെ അംശം പോലുമില്ലാതെ
ഉസ്ബെക്കിസ്ഥാൻ കണ്ട എക്കാലത്തെയും ശക്തനായ ഏകാധിപതി ഇസ്ലാം കരിമോവ് വെള്ളിയാഴ്ച മരണമടഞ്ഞതിനെ തുടർന്ന് രാജ്യം സോവിയറ്റ് യൂണിയനിൽ നിന്നും വേറിട്ടതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ അനിശ്ചിതത്വത്തിലേക്ക് വഴുതി വീണിരിക്കുകയാണ്. ലോകത്ത് അവശേഷിക്കുന്ന ഏകാധിപതികളിൽ ഒരാളാണ് ഇന്നലെ അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്ന ഈ 78കാരൻ.സോവിയറ്റ് യൂണിയനിൽ നിന്നും ഉസ്ബെക്കിസ്ഥാനെ വിഭജിച്ചെടുത്ത് കാൽ നൂറ്റാണ്ടായിട്ടും അധികാര കസേര ഒഴിയാതെ കാത്ത് സൂക്ഷിച്ച കരിമോവ് എതിരാളികളെ നേരിട്ടത് കണ്ണിൽ ചോരയുടെ അംശം പോലുമില്ലാതെയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് കരിമോവ് മരിച്ചിരിക്കുന്നത്. തുടർന്ന് മധ്യ ഉസ്ബെക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ ഹോം ടൗണായ സമർകാൻഡിൽ ഔദ്യോഗിക ബഹുമതികളോടെയുള്ള ഇന്നലെ ശവസംസ്‌കാരവും നടന്നു. മരണത്തോടനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ട്. ഇദ്ദേഹത്തിന്റെ പിൻഗാമി ആരെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മരണം പുറത്ത് വിടാൻ ഒഫീഷ്യലുകൾ മടിച്ച് നിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വീക്കെൻഡിൽ ഹൃദയാഘ
ഉസ്ബെക്കിസ്ഥാൻ കണ്ട എക്കാലത്തെയും ശക്തനായ ഏകാധിപതി ഇസ്ലാം കരിമോവ് വെള്ളിയാഴ്ച മരണമടഞ്ഞതിനെ തുടർന്ന് രാജ്യം സോവിയറ്റ് യൂണിയനിൽ നിന്നും വേറിട്ടതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ അനിശ്ചിതത്വത്തിലേക്ക് വഴുതി വീണിരിക്കുകയാണ്. ലോകത്ത് അവശേഷിക്കുന്ന ഏകാധിപതികളിൽ ഒരാളാണ് ഇന്നലെ അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്ന ഈ 78കാരൻ.സോവിയറ്റ് യൂണിയനിൽ നിന്നും ഉസ്ബെക്കിസ്ഥാനെ വിഭജിച്ചെടുത്ത് കാൽ നൂറ്റാണ്ടായിട്ടും അധികാര കസേര ഒഴിയാതെ കാത്ത് സൂക്ഷിച്ച കരിമോവ് എതിരാളികളെ നേരിട്ടത് കണ്ണിൽ ചോരയുടെ അംശം പോലുമില്ലാതെയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് കരിമോവ് മരിച്ചിരിക്കുന്നത്.
തുടർന്ന് മധ്യ ഉസ്ബെക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ ഹോം ടൗണായ സമർകാൻഡിൽ ഔദ്യോഗിക ബഹുമതികളോടെയുള്ള ഇന്നലെ ശവസംസ്‌കാരവും നടന്നു. മരണത്തോടനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ട്. ഇദ്ദേഹത്തിന്റെ പിൻഗാമി ആരെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മരണം പുറത്ത് വിടാൻ ഒഫീഷ്യലുകൾ മടിച്ച് നിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വീക്കെൻഡിൽ ഹൃദയാഘാതമുണ്ടായ കരിമോവ് പിന്നീട് അബോധാവസ്ഥയിലായിരുന്നു. കടുത്ത സ്വേച്ഛാധിപതിയായി കാൽ നൂറ്റാണ്ട് കാലം രാജ്യത്തെ അടക്കി ഭരിച്ചിരുന്നുവെങ്കിലും ഉസ്ബെക്കിസ്ഥാനിലെ മികച്ച ഭരണാധികാരിയെന്ന ബഹുമതി അന്താരാഷ്ട്ര തലത്തിൽ നേടിയെടുക്കാൻ കരിമോവിന് സാധിച്ചിരുന്നു.
കർക്കശക്കാരനായിരുന്നുവെങ്കിലും ജനങ്ങളുടെ മനസിൽ ഇടം നേടാൻ കരിമോവിന് സാധിച്ചിരുന്നുവെന്നാണ് ശവസംസ്‌കാര യാത്രയക്ക് ആദരാജ്ഞലി അർപ്പിക്കാൻ റോഡിനിരുവശവും തിങ്ങി നിറഞ്ഞ ജനക്കൂട്ടം വെളിപ്പെടുത്തുന്നത്. മിക്കവരും കറുത്ത വസ്ത്രം ധരിച്ച് കൈകളിൽ പുഷ്പങ്ങളുമായിട്ടായിരുന്നു അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കാത്ത് നിന്നിരുന്നത്. ഓഗസ്റ്റ് 27നുണ്ടായ സ്ട്രോക്കിനെ തുടർന്ന് തന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കരിമോവിന്റെ ഇളയ മകളായ ലോല കരിമോവ്-തിൽയാവ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു.തുടർന്ന് തന്റെ പിതാവ് വിട പറഞ്ഞതായി അവർ വീണ്ടും പോസ്റ്റിടുകയും ചെയ്തു.
തന്റെ പിൻഗാമിയെ കരിമോവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇവിടെ അനന്തരാവകാശിയെ ചൊല്ലി കടുത്ത തർക്കം രൂക്ഷമാകുമെന്നുറപ്പാണ്. 2003 മുതൽ പ്രധാനമന്ത്രിയായ 58കാരൻ ഷാവ് കാട്ട് മിർസിയോയെവിന്റെ പേരാണ് കരിമോവിന്റെ പിൻഗാമിയുടെ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. കരിമോവിന്റെ ഫ്യൂണറൽ കമ്മിറ്റിയുടെ തലവന്റെ സ്ഥാനത്ത് ഇദ്ദേഹം അവരോധിക്കപ്പെട്ടതിന് ശേഷമാണീ സാധ്യത വർധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫിനാൻസ് ചീഫായ റസ്റ്റ്മാൻ അസിമോവ്, രാജ്യത്തെ ശക്തനായ സെക്യൂരിറ്റി ചീഫായ റസ്റ്റ്മാൻ ഇനോയടോവ്, സെനറ്റ് തലവനായ നിഗ്മാറ്റുല്ല യുൽദഷേവ്, കരിമോവിന്റെ വിധവ ടാറ്റിയാന, ഇളയ മകൾ ലോല കരിമോവ് എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഉസ്ബെക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റായി 1991ലായിരുന്നു അദ്ദേഹം സ്ഥാനമേറ്റിരുന്നത്.1938 ജനുവരി 30ന് ജനിച്ച അദ്ദേഹം വളരെ പരിമിതമായ സാഹചചര്യങ്ങളിലാണ് വളർന്നത്.1941 മുതൽ 1945 വരെ ഒരു ഓർഫനേജിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.സാമ്പത്തിക ശാസ്ത്രവും എൻജിനീയറിംഗും പഠിച്ചെങ്കിലും അദ്ദേഹം പിന്നീട് രാഷ്ട്രീയത്തെയാണ് തന്റെ തട്ടകമായി സ്വീകരിച്ചത്. തുടർന്ന് സോവിയറ്റ് യൂണിൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒഫീഷ്യലായി മാറുകയായിരുന്നു. 1989ൽ പാർട്ടിയുടെ ഉസ്ബെക്കിസ്ഥാനിലെ ആദ്യ സെക്രട്ടറിയായിത്തീരുകയും ചെയ്തു. 1990 മാർച്ച് 24നാണ് അദ്ദേഹം ഉസ്ബെക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നുവെങ്കിലും 1991 ഓഗസ്റ്റ് 31നാണ് അദ്ദേഹം ഉസ്ബെക്കിസ്ഥാനെ ഒരു സ്വതന്ത്ര രാജ്യമാക്കിയുള്ള പ്രഖ്യാപനം നടത്തിയത്.തുടർന്ന് അതേ വർഷം ഡിസംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയുമായിരുന്നു. പിന്നീടിങ്ങോട്ട് 25 വർഷക്കാലം ആരാരും ചോദ്യം ചെയ്യപ്പെടാതെ ഉസ്ബെക്കിസ്ഥാന്റെ പരമാധികാരിയായുള്ള വാഴ്ചയായിരുന്നു കരിമോവ് നടത്തിയത്.