- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇസ്ലാമിക ഭീകരവാദമെന്ന് മെർക്കൽ; ജർമനിയുടെ സംരക്ഷണം തേടിയെത്തുന്നവർ ആക്രമണം നടത്തുന്നത് കയ്പേറിയ അനുഭവം; രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പുതുവത്സര സന്ദേശത്തിൽ ചാൻസലർ
ബെർലിൻ: ജർമനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇസ്ലാമിക തീവ്രവാദമാണെന്ന് ചാൻസലർ ആംഗല മെർക്കൽ. പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു നല്കിയ സന്ദേശത്തിലാണ് മെർക്കൽ ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തേക്കൾ കരുത്തുള്ള രാജ്യമാണ് ജർമനിയെന്നും സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. കടുത്ത പരീക്ഷണങ്ങളിലൂടെ രാജ്യം കടന്നുപോയ വർഷമാണ് 2016 എന്നും ചാൻസലർ പറഞ്ഞു. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള അഭയാർത്ഥികളോട് ഉദാരസമീപനം പുലർത്തുന്ന ജർമനിയിൽ അത്തരക്കാർ നടത്തുന്ന ഭീകരാക്രമണങ്ങൾ പരാമർശിച്ചായിരുന്നു മെർക്കലിന്റെ സന്ദേശം. ഡിസംബർ 19നു ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ഭീകരാക്രണമത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. നേരത്തേ ബവേറിയയിൽ നടന്ന മറ്റൊരു ഭീകരാക്രണത്തിൽ 20 പേർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് അഭയാർത്ഥികളെ വധിച്ചു. ജർമനിയുടെ സംരക്ഷണം തേടിവരുന്നവ
ബെർലിൻ: ജർമനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇസ്ലാമിക തീവ്രവാദമാണെന്ന് ചാൻസലർ ആംഗല മെർക്കൽ. പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു നല്കിയ സന്ദേശത്തിലാണ് മെർക്കൽ ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തേക്കൾ കരുത്തുള്ള രാജ്യമാണ് ജർമനിയെന്നും സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
കടുത്ത പരീക്ഷണങ്ങളിലൂടെ രാജ്യം കടന്നുപോയ വർഷമാണ് 2016 എന്നും ചാൻസലർ പറഞ്ഞു. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള അഭയാർത്ഥികളോട് ഉദാരസമീപനം പുലർത്തുന്ന ജർമനിയിൽ അത്തരക്കാർ നടത്തുന്ന ഭീകരാക്രമണങ്ങൾ പരാമർശിച്ചായിരുന്നു മെർക്കലിന്റെ സന്ദേശം.
ഡിസംബർ 19നു ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ഭീകരാക്രണമത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. നേരത്തേ ബവേറിയയിൽ നടന്ന മറ്റൊരു ഭീകരാക്രണത്തിൽ 20 പേർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് അഭയാർത്ഥികളെ വധിച്ചു.
ജർമനിയുടെ സംരക്ഷണം തേടിവരുന്നവർ ഭീകരാക്രമണത്തിനു മുതിരുന്നത് കയ്‌പ്പേറിയ അനുഭവമാണെന്ന് ചാൻസലർ മെർക്കൽ പറഞ്ഞു. വിദ്വേഷം നിറഞ്ഞ കൊലപാതകികളാണു ഭീകരവാദികളെന്നും ജർമൻകാർ എങ്ങനെ ജീവിക്കണമെന്ന് അവർ തീരുമാനിക്കേണ്ടെന്നും മെർക്കൽ പറഞ്ഞു. ഞങ്ങൾ സ്വതന്ത്രരും ദാക്ഷിണ്യമുള്ളവരും തുന്ന മനസ്ഥിതിക്കാരുമാണെന്ന് മെർക്കൽ വ്യക്തമാക്കി.
കുടിയേറ്റക്കാരോട് ഉദാരസമീപനം പുലർത്തുന്നതിൽ മെർക്കൽ ഏറെ വിമർശനം നേരിട്ടിരുന്നു. 2015 ൽ മാത്രം പത്തുലക്ഷം അഭയാർത്ഥികൾ ജർമനിയിലെത്തി. 2016ൽ മൂന്നു ലക്ഷം പേരും.