- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീമുകൾ പാറ്റകളെപ്പോലെയാണ്; അവർ ഈ രാജ്യം പിടിച്ചടക്കുന്നു; വഴിയെ നടന്ന മുസ്ലിം പെൺകുട്ടികളെ ദേശസ്നേഹം പഠിപ്പിച്ച വംശീയ വാദിക്ക് വിദ്യാർത്ഥിനികൾ നൽകിയ മറുപടി വൈറലാകുന്നു
ലണ്ടൻ: മുസ്ലിം വിരുദ്ധതയാണ് ലോകമെമ്പാടുമുള്ള വംശീയ വാദികളുടെയും ദേശസ്‌നേഹികളുടെയും ഇഷ്ട വിഷയം. ബ്രിട്ടനിലെ വംശീയ വാദികളും ഇതേ രീതിയിൽത്തന്നെയാണ്. മുസ്ലീങ്ങൾ പാറ്റകളെപ്പോലെയാണെന്നും അവർ ഈ രാജ്യം പിടിച്ചടക്കുമെന്നും പറഞ്ഞ വംശീയ വാദിയുടെ വാക്കുകൾ വീഡിയോയിൽ ചിത്രീകരിച്ച വിദ്യാർത്ഥിനികൾ അയാളെ പാഠം പഠിപ്പിച്ചു. സ്റ്റീഫൻ സ്‌കച്ചാർഡ് എന്ന 59-കാരനാണ് വഴിയെ നടന്ന പെൺകുട്ടികളോട് മുസ്ലിം വിരുദ്ധമായ വാക്കുകൾ പറഞ്ഞത്. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കേസ്സെടുകൃത്തു. എക്‌സെറ്റർ മജിസ്‌ട്രേറ്റ്‌സ് കോടതി ഇയാളെ മോശം ഭാഷ ഉപയോഗിച്ചതിന് ശിക്ഷിക്കുകയും ചെയ്തു. കമ്യൂണിറ്റി വർക്ക് ചെയ്യാനാണ് ഇയാൾക്ക് കിട്ടിയ ശിക്ഷ. ഇത്രയും വംശീയ വിദ്വേഷം സ്ഫുരിക്കുന്ന വാക്കുകൾ പറഞ്ഞിട്ടും സ്‌കച്ചാർഡിന് ലഭിച്ച ശിക്ഷ ചെറുതായിപ്പോയി എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 'നിങ്ങൾ എവിടെനിന്നാണ് വരുന്നത്? നിങ്ങൾ ഇംഗ്ലണ്ടിൽനിന്നുള്ളവരല്ല. ഞാൻ ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലാണ്'-എന്നായിരുന്നു സ്‌കച്ചാർഡിന്റെ വാക്കുകൾ. തങ്ങൾ ഇംഗ്ലണ്ടിൽനിന്നുള്
ലണ്ടൻ: മുസ്ലിം വിരുദ്ധതയാണ് ലോകമെമ്പാടുമുള്ള വംശീയ വാദികളുടെയും ദേശസ്‌നേഹികളുടെയും ഇഷ്ട വിഷയം. ബ്രിട്ടനിലെ വംശീയ വാദികളും ഇതേ രീതിയിൽത്തന്നെയാണ്. മുസ്ലീങ്ങൾ പാറ്റകളെപ്പോലെയാണെന്നും അവർ ഈ രാജ്യം പിടിച്ചടക്കുമെന്നും പറഞ്ഞ വംശീയ വാദിയുടെ വാക്കുകൾ വീഡിയോയിൽ ചിത്രീകരിച്ച വിദ്യാർത്ഥിനികൾ അയാളെ പാഠം പഠിപ്പിച്ചു. സ്റ്റീഫൻ സ്‌കച്ചാർഡ് എന്ന 59-കാരനാണ് വഴിയെ നടന്ന പെൺകുട്ടികളോട് മുസ്ലിം വിരുദ്ധമായ വാക്കുകൾ പറഞ്ഞത്. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കേസ്സെടുകൃത്തു. എക്‌സെറ്റർ മജിസ്‌ട്രേറ്റ്‌സ് കോടതി ഇയാളെ മോശം ഭാഷ ഉപയോഗിച്ചതിന് ശിക്ഷിക്കുകയും ചെയ്തു.
കമ്യൂണിറ്റി വർക്ക് ചെയ്യാനാണ് ഇയാൾക്ക് കിട്ടിയ ശിക്ഷ. ഇത്രയും വംശീയ വിദ്വേഷം സ്ഫുരിക്കുന്ന വാക്കുകൾ പറഞ്ഞിട്ടും സ്‌കച്ചാർഡിന് ലഭിച്ച ശിക്ഷ ചെറുതായിപ്പോയി എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 'നിങ്ങൾ എവിടെനിന്നാണ് വരുന്നത്? നിങ്ങൾ ഇംഗ്ലണ്ടിൽനിന്നുള്ളവരല്ല. ഞാൻ ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലാണ്'-എന്നായിരുന്നു സ്‌കച്ചാർഡിന്റെ വാക്കുകൾ. തങ്ങൾ ഇംഗ്ലണ്ടിൽനിന്നുള്ളവരാണെന്നും രക്ഷകർത്താക്കൾ ലണ്ടൻകാരാണെന്ന് പറഞ്ഞ വിദ്യാർത്ഥിനികളോട് ഇയാൾ വീണ്ടും തട്ടക്കയറി.
'ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നമെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?മുസ്ലീങ്ങൾ രാജ്യം മുഴുവൻ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ പാറ്റകളെപ്പോലെയാണ്'-സ്‌കച്ചാർഡ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. വിദ്യാർത്ഥിനികളോട് അവരുടെ ശിരോവസ്ത്രം ഊരി മാറ്റാനും സ്‌കച്ചാർഡ് ആവശ്യപ്പെട്ടു.
എക്‌സെറ്റർ സർവകലാശാല വിദ്യാർത്ഥി കൽസൂം നഖ്‌വിയും സുഹൃത്തുമാണ് ഇയാളുടെ അധിക്ഷേപങ്ങൾക്ക് ഇരയായത്. ടെസ്‌കോയിലേക്ക് പോവുകയായിരുന്നു ഇരുവരും. രണ്ടുപേരും ശിരോവസ്ത്രം ധരിച്ചിരുന്നു. ഇതാണ് സ്‌കച്ചാർഡിനെ ചൊടിപ്പിച്ചത്. വംശീയാധിക്ഷേപത്തിന് ഇരയായതായി കാണിച്ച് ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു.