പാലക്കാട്:ഒമ്പതു മാസം മുമ്പ് നിസ്സാര രോഗമാണെന്ന് കരുതി ആശുപത്രിയിലെത്തിയ ഇസ്മയിൽ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടിപോയി. കാൻസർ. അതും മലദ്വാരത്തിന്. കയ്യിൽ ഉണ്ടായിരുന്നത് വെറും 2500 രൂപ. പക്ഷെ രോഗം മാറ്റാനുള്ള ശ്രമത്തിൽ ചെലവഴിക്കേണ്ടി വന്നത് ആറു ലക്ഷത്തോളം രൂപ. പക്ഷെ ഇസ്മയിൽ ഒന്നുമറിഞ്ഞില്ല.

എല്ലാം നാട്ടുകാരുടെ കാരുണ്യത്താൽ നടന്നു. ഇപ്പോഴും ഇസ്മയിലിന്റെ ജീവിതം രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഒരു നാടും നാട്ടുകാരും.നാട്ടിലെ കൂട്ടായ്മക്ക് പുറമെ ഓൺലൈൻ വഴിയും അവർ അതിനുള്ള വഴികൾ തേടി കൊണ്ടിരിക്കുകയാണ്. ദയയെന്ന ചാരിറ്റബിൾ ട്രസ്റ്റും ഇസ്മയിലിനെ ചികിത്സിക്കാൻ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ഇസ്മയിൽ ധന സഹായ സമിതിയും എല്ലാമുണ്ട്. പക്ഷെ ഒന്നിനു പുറകെ മറ്റൊന്നായി ഇസ്മയിലിനെ രോഗങ്ങൾ വേട്ടയാടി കൊണ്ടിരിക്കുകയാണ്.ഒറ്റപ്പാലം മയിലുംപുറം കുളത്തിങ്ങൽ ഇസ്മയിൽ (40) വീടിനടുത്ത് തുന്നൽ കട നടത്തി നല്ല രീതിയിൽ കഴിഞ്ഞു വന്നിരുന്ന ഇസ്മയിലിന് ഒമ്പതു മാസം മുമ്പ് വന്ന ചെറിയ അസുഖമായിരുന്നു കാര്യങ്ങൾ ആകെ തകിടം മറിച്ചത്.

പരിശോധനയിൽ അസുഖം മലദ്വാരത്തിൽ കാൻസറാണെ് കണ്ടെത്തി. തുടർന്ന് ത്യശൂർ അമല ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി കാൻസർ ബാധിച്ച ഭാഗം മാറ്റി. ഇതോടെ തുന്നൽ ജോലികൾ നടത്താനോ മറ്റ് ജോലികൾക്കോ പോകാനോ കഴിയാത്ത അവസ്ഥയിലായി. പക്ഷെ വിധി പിന്നേയും വെറുതെയിരുന്നില്ല. കാലിൽ ഇടക്കിടെ വന്നിരുന്ന വേദന ശക്തമായപ്പോൾ നടത്തിയ പരിശോധനയിൽ എല്ലിനും കാൻസറാണെ് കണ്ടെത്തി. തുടയെല്ല് പൂർണമായും കാൻസർ ബാധിച്ചിരുന്നു. അത് മാറ്റി ഇരുമ്പു കമ്പിയിട്ടിട്ട് ഒരു മാസമാവാറായി. ഇനി എണീറ്റ് നിൽക്കണമെങ്കിൽ മൂന്നുമാസങ്ങളെങ്കിലും കഴിയണം. ഇപ്പോൾ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും മറ്റും കാൻസർ വ്യാപിക്കാതിരിക്കാനും ഉള്ളത് പരിപൂർണമായി മാറ്റാനുമുള്ള ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ റേഡിയേഷൻ, ഓപ്പറേഷൻ എിവയാണ് നടത്തയിരുന്നത്. ഇപ്പോൾ കീമോതെറാപ്പി നടന്നു വരികയാണ്. മാസത്തിൽ രണ്ടു തവണ അമല ആശുപത്രിയിൽ പോയി കീമോ തെറാപ്പി ചെയ്യണം. പോയി വരാനുള്ള ചെലവടക്കം 15000 രൂപ ഒരു കീമോ തെറാപ്പിക്ക് വേണം. ഇങ്ങിനെ മാസം മുപ്പതിനായിരം രൂപ ഈ ഇനത്തിൽ വേണം. പൂർണമായും കിടപ്പിലായ ഇസ്മയിൽ ആശുപത്രിയിൽ പോകാനും വരാനും ആംബുലൻസ് വേണം. എല്ലാം നാട്ടുകാരുടെ കാരുണ്യത്തിലാണ് നടക്കുന്നതെന്ന് ഇസ്മയിൽ പറഞ്ഞു. ഏഴു വർഷമായി മയിലുപുറത്ത് ഒറ്റമുറിയുള്ള വീട്ടിൽ വാടകക്കാണ് ഇസ്മയിലും കുടുംബവും കഴിയുന്നത്.

അസുഖമായതിനു ശേഷം വീട്ടുടമ വാടക വാങ്ങാറില്ല.രണ്ട് മക്കളുണ്ട്, വീടിനടുത്തുള്ള സ്‌കൂളിൽ മകൻ റിയാൻ മൂന്നിൽ പഠിക്കുന്നു. പുളിഞ്ചോട് ഇസ്ലാമിക് സെന്റർ സ്‌കൂളിൽ അഞ്ചിൽ മകൾ റിംസിയ പഠിക്കുന്നു. പഠന ചെലവെല്ലാം ഇസ്മയിലിന്റെ അനിയനാണ് ചെയ്യുന്നത്. സുമനസ്സുകളുടെ കാരുണ്യം കിട്ടിയാലെ ഇനി ഈ കുടുംബത്തിന് മുന്നോട്ട്്് പോകാനാവു. ഇസ്മയിലിന് വീടു വച്ചു കൊടുക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ഇസ്മയിലിനെ ചികിത്സിക്കാൻ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ഇസ്മയിൽ ധന സഹായ സമിതിയുടെ തീരുമാന പ്രകാരം ചെയർമാൻ എ.പി.അബ്ദുൾ ശരീഫിന്റേയും കവീനർ കങ്കാടിയിൽ ഷക്കീറിന്റേയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പറിന്റെ വിരവങ്ങൾ
അബ്ദുൾ ഷരിഫ് ആൻഡ് ഷക്കീർ ഹുസൈൻ എസ്.ബി.ടി. ഒറ്റപ്പാലം. അക്കൗണ്ട് നമ്പർ 67344538676. ഐ.എഫ്.സി കോഡ്.എസ്ബി.ടി.ആർ0000392