- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയധികം സുന്ദരിമാർ യുദ്ധഭൂമിയിൽ ഇറങ്ങുന്ന മറ്റൊരു രാജ്യം ലോകത്തുണ്ടാവില്ല; ഇസ്രയേലിൽ പുതിയ വനിതാ ബറ്റാലിയന്റ് പരിശീലന ചിത്രങ്ങൾ പുറത്ത്
ഈ സുന്ദരിമാർ യുദ്ധഭൂമിയിൽ നിരന്നുനിന്നാൽ, ആയുധമുപേക്ഷിച്ച് ഇവരുടെ പ്രണയത്തിനായി കെഞ്ചുകയാവും എതിർ സൈന്യം ചെയ്യുകയെന്നുറപ്പാണ്. ഇസ്രയേലിലെ പുതിയ വനിതാ സൈനിക ബറ്റാലിയന്റെ പരിശീലന ചിത്രങ്ങൾ പുറത്തുവന്നിരുക്കുന്നു. ലയൺസ് ഓഫ് ജോർദാൻ എന്ന ബറ്റാലിയന്റെ പുതിയ ബാച്ചിൽപ്പെട്ടവർ് പോസ്റ്റിങ്ങിനുമുമ്പുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്. ഈജിപ്തിന്റെയും ജോർദാന്റെയും അതിർത്തികളിലാണ് ഇസ്രയേലിനെ വനിതാ സൈനികർ കാവൽനിൽക്കുക. 1200 ഓളം യുവതികളാണ് ഈ ബറ്റാലിയനിലുള്ളത്. ബറ്റാലിയനിലുള്ള 38 ശതമാനം യുവതികളും സംഘർഷമേഖലയിലേക്ക് പോസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും, തൽക്കാലം ഇവർക്ക് ജോർദാൻ അതിർത്തിയിലായിരിക്കും നിയമനം എന്നാണ് സൂചന. കൂടുതൽ വനിതാ സൈനികരെ യുദ്ധമുന്നണിയിൽ എത്തിക്കുന്നത് തന്ത്രപരമായ നീക്കമാണെന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. സ്ത്രീകളുടെ പക്വതയും ശാന്തതയും സൈന്യത്തിന് കൂടുതൽ കരുത്തുനൽകുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ സൈന
ഈ സുന്ദരിമാർ യുദ്ധഭൂമിയിൽ നിരന്നുനിന്നാൽ, ആയുധമുപേക്ഷിച്ച് ഇവരുടെ പ്രണയത്തിനായി കെഞ്ചുകയാവും എതിർ സൈന്യം ചെയ്യുകയെന്നുറപ്പാണ്. ഇസ്രയേലിലെ പുതിയ വനിതാ സൈനിക ബറ്റാലിയന്റെ പരിശീലന ചിത്രങ്ങൾ പുറത്തുവന്നിരുക്കുന്നു. ലയൺസ് ഓഫ് ജോർദാൻ എന്ന ബറ്റാലിയന്റെ പുതിയ ബാച്ചിൽപ്പെട്ടവർ് പോസ്റ്റിങ്ങിനുമുമ്പുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്.
ഈജിപ്തിന്റെയും ജോർദാന്റെയും അതിർത്തികളിലാണ് ഇസ്രയേലിനെ വനിതാ സൈനികർ കാവൽനിൽക്കുക. 1200 ഓളം യുവതികളാണ് ഈ ബറ്റാലിയനിലുള്ളത്. ബറ്റാലിയനിലുള്ള 38 ശതമാനം യുവതികളും സംഘർഷമേഖലയിലേക്ക് പോസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും, തൽക്കാലം ഇവർക്ക് ജോർദാൻ അതിർത്തിയിലായിരിക്കും നിയമനം എന്നാണ് സൂചന.
കൂടുതൽ വനിതാ സൈനികരെ യുദ്ധമുന്നണിയിൽ എത്തിക്കുന്നത് തന്ത്രപരമായ നീക്കമാണെന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. സ്ത്രീകളുടെ പക്വതയും ശാന്തതയും സൈന്യത്തിന് കൂടുതൽ കരുത്തുനൽകുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ സൈനികരുടെ എണ്ണത്തിൽ മൂന്നുശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ ആകെ സംഖ്യയിൽ ഏഴുശതമാനം മാത്രമാണ് വനിതകൾ.
നാവികസേനയിലും ഹോം ഫ്രണ്ട് കമാൻഡിലും ആർട്ടിലറി കോപ്‌സിലും മിലിട്ടറി പൊലീസിലും വനിതകൾ പ്രവർത്തിക്കുന്നുണ്ട്. 20 വർഷം മുമ്പുമുതൽക്കെ വനിതകൾ ഇസ്രയേലി സൈന്യത്തിന്റെ ഭാഗമാണ്. വെസ്റ്റ് ബാങ്കിലടക്കം മിക്കവാറും സംഘർഷമേഖലകളിൽ വനിതാ സൈനികരുടെ സാന്നിധ്യമുണ്ട്. 2016-ൽ 41 സൈനികർ മരിച്ചതിൽ, നാലുപേർ മാത്രമാണ് യുദ്ധത്തിൽ മരിച്ചത്. ഒമ്പതുപേർ സൈനിക വാഹനങ്ങൾ അപകടത്തിൽപ്പെട്ടും ഏഴുപേർ സാധാരണ റോഡപകടങ്ങളിലുമാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ആറുപേർ മരിച്ചപ്പോൾ, 15 പേർ ആത്മഹത്യ ചെയ്തു.
ആരോഗ്യവാന്മാരായ 18 വയസ്സുതികഞ്ഞ ആണുങ്ങൾ മൂന്നുവർഷം സൈന്യത്തിൽ പ്രവർത്തിക്കണമെന്നാണ് ഇസ്രയേലിലെ നിയമം. പെണ്ണുങ്ങൾക്ക് ഒന്നരക്കൊല്ലം മതി. ഇസ്രയേലി-അറബ് പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്.