- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശം ഇടിഞ്ഞുവീണാലും കാശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാന്റെ നിലപാടിനെ സഹായിക്കുന്ന പ്രശ്നമില്ലെന്ന് ഇസ്രയേൽ; മോദിയുടെ സന്ദർശനം ഇന്ത്യക്ക് നൽകിയത് സംശയം ലവലേശമില്ലാത്ത ഉറച്ച സുഹൃത്തിനെ
കടപ്പുറത്ത് കാറ്റുകൊണ്ടും വിശുദ്ധ കേന്ദ്രങ്ങൾ സന്ദർശിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചകൾ ഫലം കാണുന്നു. ഏത് സാഹചര്യത്തിലും കാശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറച്ച് വ്യക്തമാക്കി ഇസ്രയേൽ. ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ, ഇസ്രയേൽ, കാശ്മീർ പ്രശ്‌നത്തിലും ഇന്ത്യയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടാണ് എക്കാലവും ഇസ്രയേൽ പുലർത്തിയിരുന്നത്. കുറച്ചുകാലമായി ഇക്കാര്യത്തിൽ പരസ്യനിലപാടൊന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മുസ്ലിം ലോകത്തെ സുപ്രധാന രാജ്യമായി ഇസ്രയേൽ പാക്കിസ്ഥാനെ പരിഗണിക്കാൻ തുടങ്ങിയ 2003 മുതൽക്ക് നിലപാടിൽ അൽപം അയവും വന്നിരുന്നു. 2003-ൽ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ നടത്തിയ ഡൽഹി സന്ദർശനത്തിനുശേഷം പുറപ്പെടുവിച്ച പ്രഖ്യാപനത്തിലും പാക്കിസ്ഥാനെക്കുറിച്ചോ കാശ്മീർ പ്രശ്‌നത്തെക്കുറിച്ചോ പരാമർശിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെ മോദി നട
കടപ്പുറത്ത് കാറ്റുകൊണ്ടും വിശുദ്ധ കേന്ദ്രങ്ങൾ സന്ദർശിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചകൾ ഫലം കാണുന്നു. ഏത് സാഹചര്യത്തിലും കാശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറച്ച് വ്യക്തമാക്കി ഇസ്രയേൽ. ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ, ഇസ്രയേൽ, കാശ്മീർ പ്രശ്‌നത്തിലും ഇന്ത്യയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു.
കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടാണ് എക്കാലവും ഇസ്രയേൽ പുലർത്തിയിരുന്നത്. കുറച്ചുകാലമായി ഇക്കാര്യത്തിൽ പരസ്യനിലപാടൊന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മുസ്ലിം ലോകത്തെ സുപ്രധാന രാജ്യമായി ഇസ്രയേൽ പാക്കിസ്ഥാനെ പരിഗണിക്കാൻ തുടങ്ങിയ 2003 മുതൽക്ക് നിലപാടിൽ അൽപം അയവും വന്നിരുന്നു. 2003-ൽ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ നടത്തിയ ഡൽഹി സന്ദർശനത്തിനുശേഷം പുറപ്പെടുവിച്ച പ്രഖ്യാപനത്തിലും പാക്കിസ്ഥാനെക്കുറിച്ചോ കാശ്മീർ പ്രശ്‌നത്തെക്കുറിച്ചോ പരാമർശിച്ചിരുന്നില്ല.
എന്നാൽ, അടുത്തിടെ മോദി നടത്തിയ സന്ദർശനവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയും പാക്കിസ്ഥാനോടുള്ള ഇസ്രയേലിന്റെ നിലപാടിൽ മാറ്റം വരുത്തിയെന്നതിന്റെ സൂചനയാണ് കാശ്മീർ വിഷയത്തിലെ അഭിപ്രായപ്രകടനമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കൻ ജൂവിഷ് കമ്മറ്റിയുടെ സഹകരണത്തോടെ ഇസ്രയേൽ സന്ദർശിച്ച ഇന്ത്യൻ മാധ്യമസംഘത്തോടാണ് ഇസ്രയേൽ നിലപാട് അധികൃതർ വ്യക്തമാക്കിയത്.
കാശമീരിലെ സ്ഥിതിഗതികൾ എന്തുതന്നെയായാലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. മോദി-നെതന്യാഹു സംയുക്ത പ്രസ്താവനയിൽ അതിർത്തികടന്നുള്ള തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, പാക്കിസ്ഥാനെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അത് ഇല്ലാതാകുന്നില്ലെന്ന് ഇസ്രയേലി അധികൃതർ ഇന്ത്യൻ മാധ്യമ സംഘടത്തോട് പറഞ്ഞു.