ജറുസലേം: ഇസ്രയേയിലിലെ ഹൈഫ നഗരത്തിലുണ്ടായ കാട്ടുതീ മൂന്നു ദിവസമായിട്ടും അണയ്ക്കാൻ സാധിച്ചില്ല. ഇതോടെ തീ ജനവാസമേഖലകളിലേക്കും പടരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥലം സന്ദർശിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വൻ തീവെപ്പിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അറുപതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഇസ്രയേലിന്റെ അഭ്യർത്ഥനയെ തുടർന്ന് റഷ്യ, തുർക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങൾ സഹായത്തിനെത്തി. വിമാനങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്തിന്റെ സഹായത്തോടെ തീ അണയ്ക്കാൻ ശ്രമിക്കുന്നു. അതിനിടെ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പാലസ്ഥീനുമായുള്ള സംഘർഷത്തിന്റെ പേരിലാണ്. ദൈവശിക്ഷയാണിതെന്ന അഭിപ്രായമാണ് ചില മലയാളികൾ പോലും ഉയർത്തുന്നത്. പാലസ്ഥീനുമായി ബന്ധപ്പെട്ടാണ് ഈ വിലയിരുത്തലുകൾ.

വരണ്ട കാലാവസ്ഥയിൽ തീ അതിവേഗം പടരുകയാണെന്നാണ് വിവരം. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാവുന്നില്ലെങ്കിൽ ജറുസലേം, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലെയും ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് സുരക്ഷാ അധികൃതർ. തുർക്കി , സൈപ്രസ് , ക്രൊയേഷ്യ , ഇറ്റലി , ബൾഗേറിയ , റൊമേനിയ ഉൾപ്പെടെ രാജ്യങ്ങൾ മാത്രമല്ല പലസ്ഥീനും ഇസ്രയേലിന് സഹായവുമായി എത്തികഴിഞ്ഞു . ഏകദേശം 30,000 ത്തോളം വരും ഹൈഫയിലെ അറബ് ജനസഖ്യ. ഇത്രവലിയ അപകടത്തിലും ഒരു ജീവൻ പോലും നഷ്ടപെടുത്താതെ 60,000 ത്തോളം ആളുകളെ ഒഴിപ്പ കഴിഞ്ഞു . 2010 ൽ ഇതേ ഹൈഫയിലെ ' മൗണ്ട് കാർമ്മൽ കാട്ട് തീയിൽ 44 ഒളം ആളുകളാണു കൊല്ലപ്പെട്ടത് .

ഇത് ദൈവശിക്ഷയായി ചിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ അങ്ങനെയല്ലെന്ന് വിശദീകരിച്ചും വാദങ്ങളെത്തുന്നു. ജപ്പാനിൽ അഗ്‌നി പർവത വിസ്‌ഫോടനം പോലെ , ഹെയ്ത്തിയിലും , അമേരിക്കയിലും ചുഴലിക്കാറ്റ് പോലെ , ഇറാനിലും അഫ്ഗാനിസ്ഥാനിലും ഭൂകമ്പം പോലെ , ബംഗ്ലാദേശിലും ഇന്ത്യയിലും വെള്ളപ്പൊക്കം പോലെ ഇടക്കിടക്ക് പ്രത്യക്ഷ പെടുന്ന പ്രകൃതി ദുരന്തം മാത്രമാണു ഇസ്രയേലിലും , ഓസ്‌ട്രേലിയയിലും കാട്ട് തീ . ഏതെങ്കിലും രാജ്യത്ത് പ്രകൃതി ദുരന്തം വരുംബോൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മാനസിക നില തകരാറിലാണെന്ന് സ്വയം മനസിലാക്കുകയെന്ന മറുവാദവും എത്തുന്നു.