യെരുശലേം: ഇസ്രയേലിൽ ദുരിതം വിതച്ച് വ്യാപിക്കുന്നത് കാട്ടുതീയല്ല. മറിച്ച് തീക്കാറ്റാണെന്ന് സൂചന. അതിനിടെ തീക്കാറ്റിന് പിന്നിൽ അൽ ഖ്വയിദ ബന്ധമുള്ള ഫലസ്തീൻ സംഘടനയാണെന്ന് സംശയവും വ്യാപകമാകുന്നു. മസാദത്ത് അൽ മുജാഹിദ്ദീൻ എന്ന ഫലസ്തീൻ സലഫി സംഘടനയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം.

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. അതേസമയം, തീക്കാറ്റിന് പിന്നിൽ ഇവരാണെന്ന് തെളിയിക്കാൻ പറ്റിയ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. ദിവസങ്ങളായി തുടരുന്ന തീയണക്കുവാൻ അഗ്‌നിശമന സേന അശ്രാന്ത പരിശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാൻ തുർക്കിയും റഷ്യയും ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾ സഹായവുമായി എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ ഫലസ്തീനിൽ നിന്നുള്ള സംഘവും എത്തി. എന്നാൽ തീക്കാറ്റ് മാത്രം നിയന്ത്രണ വിധയമായില്ല.

പച്ച മരങ്ങൾ പോലും കത്തിയമരുകയാണ്. ആകാശത്ത് തീ ഗോളം കറങ്ങി നടക്കുന്നു. എപ്പോൾ വേണമെങ്കിലും അത് ഭൂമിയിലേക്ക് പതിക്കാം. അങ്ങനെ മൊത്തം ആശങ്കയാണ്. അതേസമയം തീക്കാറ്റിനെ തുടർന്ന് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം 80,000 കവിഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയതായി പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും തീക്കാറ്റ് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ മേഖലയിൽ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ കാറ്റ് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.

സംഭവത്തിന് പിന്നിൽ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ സാഹചര്യം മുതലെടുത്ത് ഉത്തരവാദിത്വം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. ഇതോടെ തീക്കാറ്റിനെ ചൊല്ലിയുള്ള വാക് പോരും പുതിയ തലത്തിലെത്തി.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരത്തിലുണ്ടായ തീയാണ് ഇസ്രയേലിനെ തകർക്കുന്നത്ു. ഇസ്രയേലിന്റെ അഭ്യർത്ഥനയെ തുടർന്ന് റഷ്യ, തുർക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങൾ സഹായത്തിനെത്തി. വിമാനങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്തിന്റെ സഹായത്തോടെ തീ അണയ്ക്കാൻ ശ്രമിക്കുന്നു. അതിനിടെ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പാലസ്ഥീനുമായുള്ള സംഘർഷത്തിന്റെ പേരിലാണ്. ദൈവശിക്ഷയാണിതെന്ന അഭിപ്രായമാണ് ചില മലയാളികൾ പോലും ഉയർത്തുന്നത്. പാലസ്ഥീനുമായി ബന്ധപ്പെട്ടാണ് ഈ വിലയിരുത്തലുകൾ. അതിനിടെയാണ് തീവ്രവാദ ബന്ധവും ആരോപണവുമായെത്തുന്നത്.