- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ പുണ്യവാളനൊന്നുമല്ല..റോക്കറ്റ് ശാസ്ത്രജ്ഞനാണ്; മലേഷ്യയിൽ ഫലസ്തീൻ ലെക്ച്ററെ വെടിവച്ച് കൊലപ്പെടുത്തിയത് മൊസാദാണെന്ന ആരോപണം പാടേ നിഷേധിച്ച് ഇസ്രയേൽ; ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതിരോധ മന്ത്രി ലീബർമാൻ; അൽബദ്ഷിന്റെ കൊലപാതകത്തിൽ വാദ-പ്രതിവാദം തുടരുന്നു
ക്വാലാലാംപൂർ: ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ വെടിവച്ചുകൊന്നുവെന്ന വാർത്ത ഇസ്രയേൽ നിഷേധിച്ചു.പ്രതിരോധ മന്ത്രി അവഗ്‌ദോർ ലീബർമാനാണ് ഇസ്രയേൽ പങ്ക് നിഷേധിച്ചത്.കൊലപാതകം ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങൾ മൂലമാകാമെന്നാണ് ലീബർമാൻ പ്രതികരിച്ചത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം.രണ്ട് അജ്ഞാതരായ തോക്കുധാരികളാണ് ഫാദി അൽബദ്ഷ് എന്ന ശാസ്ത്രജ്ഞനെ വകവരുത്തിയത്.വിദേശ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുള്ള യൂറോപ്യൻ സ്വദേശികളാണ് കൊലയ്ക്ക് പിന്നിലെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചു.മൊസാദാണ കൊലയക്ക് പിന്നിലെന്ന് അൽബദ്ഷിന്റെ ബന്ധുക്കൾ ആരോപിച്ചെങ്കിലും ലീബർമാൻ അതംഗീകരിക്കാൻ തയ്യാറല്ല. കൊല്ലപ്പെട്ട വ്യക്തി റോക്കറ്റ് ശാസ്ത്രജ്ഞനാണെന്നും, പുണ്യവാളനല്ലെന്നും ലീബർമാൻ പറഞ്ഞു. മോട്ടോർ ബൈക്കിലെത്തിയ കൊലയാളികളാണ് തങ്ങളുടെ 35 കാരനായ ഇരയ്ക്ക് നേരേ 10 തവണ വെടിവച്ചത്. വെടിയേറ്റുകൊല്ലപ്പെട്ട ഫാദി അൽബദ്ഷ് ഹമാസ് അംഗമാണോയെന്ന് വ്യക്തമാക്കാൻ മലേഷ്യയിലെ ഫലസ്തീൻ അംബാസ
ക്വാലാലാംപൂർ: ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ വെടിവച്ചുകൊന്നുവെന്ന വാർത്ത ഇസ്രയേൽ നിഷേധിച്ചു.പ്രതിരോധ മന്ത്രി അവഗ്‌ദോർ ലീബർമാനാണ് ഇസ്രയേൽ പങ്ക് നിഷേധിച്ചത്.കൊലപാതകം ഫലസ്തീന്റെ ആഭ്യന്തര തർക്കങ്ങൾ മൂലമാകാമെന്നാണ് ലീബർമാൻ പ്രതികരിച്ചത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം.രണ്ട് അജ്ഞാതരായ തോക്കുധാരികളാണ് ഫാദി അൽബദ്ഷ് എന്ന ശാസ്ത്രജ്ഞനെ വകവരുത്തിയത്.വിദേശ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുള്ള യൂറോപ്യൻ സ്വദേശികളാണ് കൊലയ്ക്ക് പിന്നിലെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചു.മൊസാദാണ കൊലയക്ക് പിന്നിലെന്ന് അൽബദ്ഷിന്റെ ബന്ധുക്കൾ ആരോപിച്ചെങ്കിലും ലീബർമാൻ അതംഗീകരിക്കാൻ തയ്യാറല്ല. കൊല്ലപ്പെട്ട വ്യക്തി റോക്കറ്റ് ശാസ്ത്രജ്ഞനാണെന്നും, പുണ്യവാളനല്ലെന്നും ലീബർമാൻ പറഞ്ഞു.
മോട്ടോർ ബൈക്കിലെത്തിയ കൊലയാളികളാണ് തങ്ങളുടെ 35 കാരനായ ഇരയ്ക്ക് നേരേ 10 തവണ വെടിവച്ചത്. വെടിയേറ്റുകൊല്ലപ്പെട്ട ഫാദി അൽബദ്ഷ് ഹമാസ് അംഗമാണോയെന്ന് വ്യക്തമാക്കാൻ മലേഷ്യയിലെ ഫലസ്തീൻ അംബാസഡർ അൻവർ ആഗ വിസമ്മതിച്ചു.
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലും റോക്കറ്റ് നിർമ്മാണത്തിലും വിദഗ്ധനായിരുന്നു കൊല്ലപ്പെട്ട അൽബക്ഷ്. ഇയാൾക്ക് പാലസ്്തീൻ അനുകൂല സർക്കാരിതര സംഘടനകളുമാകും, വിദേശ ഇന്റലിജൻസുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഗസ്സയുടെ നിയന്ത്രണം കൈയാളുന്ന ഹമാസ് തങ്ങളുടെ അംഗങ്ങളിലൊരാളെ മലേഷ്യയിൽ കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ചു. എന്നാൽ, അതിന് പിന്നിൽ മൊസാദാണെന്ന് പറയാൻ അവർ തയ്യാറായില്ല.
പുലർച്ചെയുള്ള പ്രാർത്ഥനയ്ക്കായി പോകുമ്പോഴാണ് അൽബക്ഷിനെ വെടിവച്ചത്. ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന അൽബക്ഷിനെ പോലുള്ളവരെ ഇസ്രയേൽ ലക്ഷ്യമിടുന്നതിന് കാരണം വിമോചനം കൊണ്ടുവരിക ഇത്തരം ശാസ്ത്രജ്ഞരാണെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് അൽബക്ഷിന്റെ അമ്മാവൻ ജമാൽഅൽബക്ഷ് പറഞ്ഞു.സംഭവത്തോട് ഔദ്യോഗികമായി ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അതേസമയം അൽബക്ഷ് ഒരു പള്ളിയിലെ ഇമാം കൂടിയായിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറേ ആ്ഴ്ചകളായി ഇസ്രയേൽ-ഫലസ്തീൻ സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്.
ഇസ്രയേൽ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന ചാരസംഘടനയാണ് മൊസാദ്. 1949 ഡിസംബർ 13ന് രൂപീകരിച്ചതു മുതൽ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നിൽ മാത്രമായിരുന്നു.അത്യാധുനീക രഹസ്യായുധങ്ങളുടെ നിർമ്മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി.