- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒരു യുദ്ധമുണ്ടായാൽ ഹമാസിനെ തുടച്ച് നീക്കും; ഫലസ്തീനെതിരെ കൊലവിളിയുമായി വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ഇസ്രയേൽ മന്ത്രി
യെരുശലേം: ഇനി ഒരിക്കൽക്കൂടി ഗസ്സയ്ക്ക് എതിരേ യുദ്ധം ചെയ്യേണ്ടിവന്നാൽ അത് അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗസ്സയെ പൂർണമായി നശിപ്പിക്കുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി അവിഗ്‌ദോർ ലീബർമാൻ. ഇസ്രയേൽ, ഫലസ്തീൻ എന്നീ രണ്ടു രാഷ്ട്രങ്ങൾ രൂപീകരിച്ചു പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഹമാസ് തീവ്രവാദികൾക്ക് എതിരേ ഇതിനകം മൂന്നു തവണ ഇസ്രയേൽ യുദ്ധം ചെയ്തു. വീണ്ടും ഒരു യുദ്ധം തുടങ്ങാൻ ഞങ്ങൾക്ക് യാതൊരു പദ്ധതിയുമില്ല. എന്നാൽ യുദ്ധം അടിച്ചേല്പിച്ചാൽ അത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗസ്സയെ തകർക്കുമെന്നും ലീബർമാൻ പറഞ്ഞു. ഗസയിൽ ഇറാനെപ്പോലെ തന്നെ ഇശ്രായേലിന്റെ പതനം ആഗ്രഹിക്കുന്നവരാണ് അവർ. അതുകൊണ്ട് തന്നെയാണ് ഹമാസിനെ സമ്പൂർണമായും നശിപ്പിക്കുമെന്ന് പറയുന്നതെന്നും ലീബർമാൻ പറയുന്നു.മുൻപ് നടന്ന ഏറ്റ്മുട്ടൽ 1300 ഫലസ്തീനികളുടെ ജീവനെടുത്തപ്പോൾ ഇസ്രയേൽ പക്ഷത്തുകൊല്ലപ്പെട്ടത് 13 പേരാണ്. നെതൻയാഹു മന്ത്രിസഭയിലെ സഖ്യകക്ഷിയാണ് ലീബർമാൻ നേതൃത്വം നൽകുന്ന ഇസ്ര
യെരുശലേം: ഇനി ഒരിക്കൽക്കൂടി ഗസ്സയ്ക്ക് എതിരേ യുദ്ധം ചെയ്യേണ്ടിവന്നാൽ അത് അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗസ്സയെ പൂർണമായി നശിപ്പിക്കുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി അവിഗ്‌ദോർ ലീബർമാൻ. ഇസ്രയേൽ, ഫലസ്തീൻ എന്നീ രണ്ടു രാഷ്ട്രങ്ങൾ രൂപീകരിച്ചു പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ ഹമാസ് തീവ്രവാദികൾക്ക് എതിരേ ഇതിനകം മൂന്നു തവണ ഇസ്രയേൽ യുദ്ധം ചെയ്തു. വീണ്ടും ഒരു യുദ്ധം തുടങ്ങാൻ ഞങ്ങൾക്ക് യാതൊരു പദ്ധതിയുമില്ല. എന്നാൽ യുദ്ധം അടിച്ചേല്പിച്ചാൽ അത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗസ്സയെ തകർക്കുമെന്നും ലീബർമാൻ പറഞ്ഞു. ഗസയിൽ ഇറാനെപ്പോലെ തന്നെ ഇശ്രായേലിന്റെ പതനം ആഗ്രഹിക്കുന്നവരാണ് അവർ.
അതുകൊണ്ട് തന്നെയാണ് ഹമാസിനെ സമ്പൂർണമായും നശിപ്പിക്കുമെന്ന് പറയുന്നതെന്നും ലീബർമാൻ പറയുന്നു.മുൻപ് നടന്ന ഏറ്റ്മുട്ടൽ 1300 ഫലസ്തീനികളുടെ ജീവനെടുത്തപ്പോൾ ഇസ്രയേൽ പക്ഷത്തുകൊല്ലപ്പെട്ടത് 13 പേരാണ്. നെതൻയാഹു മന്ത്രിസഭയിലെ സഖ്യകക്ഷിയാണ് ലീബർമാൻ നേതൃത്വം നൽകുന്ന ഇസ്രയേൽ ബീയ്ടിനു എന്ന പാർട്ടി. കടുത്ത തീരുമാനങ്ങളും പ്രസ്താവനകളും കൊണ്ട് പ്രശസ്തനാണ് ലീബർമാൻ. ഇപ്പോൾ വെസ്റ്റ് ബാങ്കിൽ തന്നെയാണ് ലീബർമാൻ താമസിക്കുന്നത്.
മൂന്ന് ദശകമായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശത്രുപക്ഷത്തും സുഹൃദ്പക്ഷത്തും നിലയുറപ്പിച്ച നേതാവാണ് ലിബർമാൻ. ഫലസ്തീൻ സമാധാന ചർച്ച ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കടുത്ത വലതുപക്ഷ നിലപാട് സ്വീകരിച്ച നേതാവാണ് ലിബർമാൻ.