- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജറുസലേമിലും വെസ്റ്റ്ബാങ്കിലും വീണ്ടും ഏറ്റുമുട്ടൽ; വെടി നിർത്തലിനെ വിജയമായി പ്രഖ്യാപിച്ച് ഫലസ്തീനികൾ ആഘോഷത്തിനു തെരുവിൽ ഇറങ്ങിയതോടെ ഇസ്രയേൽ സൈന്യവും പ്രകോപിതരായി; അൽ-അഖ്സ മോസ്ക്കിനു മുൻപിലും ബേത്ലഹേമിലും കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; വെടി നിർത്തൽ ലംഘിക്കപ്പെടുമെന്ന ഭയം ശക്തം
ജറുസേലം: വെടിനിർത്തൽ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും വെസ്റ്റ് ബാങ്കിലെ ടെമ്പിൾ മൗണ്ടിനരികെ ഇസ്രയേലും ഫലസ്തീനികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. അൽ-അഖ്സ മോസകിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനക്ക് കൂട്ടം ചേർന്നവരുടെ നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇസ്രയേലിന്റെ വെടി നിർത്തൽ തങ്ങളുടെ വിജയാഘോഷമായി ആഘോഷിച്ചുകൊണ്ടായിരുന്നു ഈ ജനക്കൂട്ടം പള്ളിയിൽ എത്തിയത്. ഇതാണ് ഇസ്രയേലി പൊലീസിനെ പ്രകോപിപ്പിച്ചത്. പള്ളിക്കുള്ളിൽ നിന്ന് പൊലീസിനു നേരെ കല്ലേറും ഉണ്ടായി.
അതേസമയം ബേത്ലഹേമിനടുത്ത് നടന്ന ഫലസ്തീൻ ആഘോഷവും അക്രമാസക്തമായതിനെ തുടർന്ന് ഇസ്രയേലി സൈന്യം പ്രകടനക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. 244 പേരുടെ മരണത്തിൽ കലാശിച്ച 11 ദിവസം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ചതിന്റെ മണിക്കൂറുകൾക്കകമാണ് ഈ സംഘർഷങ്ങൾ ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ, റോക്കറ്റ് ആക്രമണങ്ങളും ബോംബാക്രമണങ്ങളും ഇല്ലാതെയാണ് ഇന്നലത്തെ ദിവസം കടന്നുപോയത് എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.
ഇരു വിഭാഗങ്ങളും വെടിനിർത്തലിൽ വിജയം അവകാശപ്പെടുമ്പോഴും, കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. നേതന്യാഹൂ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. തങ്ങളുടെ കൈകൾ ഇപ്പോഴും തോക്കിന്റെ കാഞ്ചിയിൽ തന്നെയാണെന്നും, ഇസ്രയേൽ ലക്ഷ്മണരേഖ കടന്നാൽ അത് വലിക്കുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടയിൽ പെട്ടെന്ന് വെടിനിർത്തലിൽന് സമ്മതിച്ച നേതന്യാഹുവിവിന്റെ നടപടിക്കെതിരെ ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സംഘർഷത്തിന്റെ എല്ലാ മേഖലകളിലും മേൽക്കൈ നേടിയ സമയത്ത് ഹമാസിനെ പൂർണ്ണമായും തകർക്കാതെ പിന്മാറിയതിലാണ് അവർക്ക് അമർഷം.
എന്നാൽ, 200 - ൽ അധികം തീവ്രവാദികളെ നഷ്ടപ്പെട്ട ഹമാസ് കനത്ത വില നൽകിക്കഴിഞ്ഞു എന്നാണ് നേതന്യാഹു പറയുന്നത്. അവരുടെ ആക്രമണക്ഷമതയെ ദുർബലപ്പെടുത്താനും, നേതാക്കൾക്ക് സുരക്ഷയേകിയിരുന്ന ടണൽ 62 മൈൽ നീളത്തിൽ നശിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ പക്ഷത്തെ മരണ സംഖ്യ ഏറ്റവും പരിമിതപ്പെടുത്തിയാണ് ഇസ്രയേൽ സൈന്യം ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സ്സയിലെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 243 പേരാണ് മരണമടഞ്ഞത്. ഇതിൽ 66 കുട്ടികളും ഉൾപ്പെടും 1,900 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പരിക്കേറ്റവരുടെ എണ്ണം 8,600 സ്സ്ണ്. ഇതുകൂടാതെ 25 ഫലസ്തീൻകാർ വെസ്റ്റ്ബാങ്കിലും കൊല്ലപ്പെട്ടതായി പാൽസ്തീനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു. അതിൽ അഞ്ചുപേർ, ഇസ്രയേലി സൈനിക് ചെക്പോസ്റ്റ് ആക്രമിക്കുന്നതിനിടെ വെടിയേറ്റാണ് മരിച്ചത്.
ഇസ്രയേലിന്റെ ആക്രമണമ്മ് ഗസ്സ്സയിൽ കനത്ത നഷ്ടം ഉണ്ടാക്കി എന്നകാര്യം ഹമാസും സമ്മതിക്കുന്നു. 205 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പടെ 1,447 കെട്ടിടങ്ങളാണ് ഇസ്രയേലി ബോംബാക്രമണത്തിൽ തകർന്നത്. ജലവിതരണം, വൈദ്യൂതി വിതരണം എന്നിവ തടസ്സപ്പെടുകയും മോസ്കുകൾ തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, മലയാളിയായ സൗമ്യ ഉൾപ്പടെ 12 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരു ഇസ്രയേലി കുട്ടിയും അരബ് വംശജനായ ഒരു ഇസ്രയേലി ബാലനും ഉൾപ്പെടുന്നു.
4070 റോക്കറ്റുകളോളം ഹമാസ് വിക്ഷേപിച്ചെങ്കിലും അതിൽ 90 ശതമാനവും ഇസ്രയേലിന്റെ അയേൺ ഡോം കാര്യക്ഷമമായി തടഞ്ഞു. 2,061 വീടുകൾക്ക് റോക്കറ്റ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. 1,367 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഒരു സബ്മറൈൻ നശിപ്പിക്കുന്നതുൾപ്പടെ ഹമാസിന് കനത്ത തിരിച്ചടി നല്കാൻ ഇസ്രയേലിനായിട്ടുണ്ട്.
മറുനാടന് ഡെസ്ക്