- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും ബ്രിട്ടണും മുതൽ ലോകരാജ്യങ്ങൾക്കും ഇപ്പോൾ ഐ എസ് ആർ ഒ മതി; ഇതുവരെ വികസിപ്പിച്ചത് 21 രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ; ഇന്ത്യ പണം കൊയ്യാൻ പോകുന്നത് വിക്ഷേപണത്തിലൂടെയെന്ന് സൂചന
ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്തെ ആദ്യ പേരുകാരായി ഇന്ത്യ മാറുന്നു. പി.എസ്.എൽ.വി സി 35ന്റെ വിക്ഷേപണവിജയത്തിനു പിറകെ ഐഎസ്ആർഒ വിപുലമായ വിക്ഷേപണദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ലോകശക്തികൾ പോലും ബഹിരാകാശ പരീക്ഷണത്തിന് ഇന്ത്യയുടെ സേവനമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സേവനവുമായി ഇന്ത്യ ബഹിരാകാശ രംഗത്ത് വിസ്മയമാവുകയാണ്. ചെറുരാജ്യങ്ങൾക്കൊപ്പം വമ്പൻ വികസിത രാജ്യങ്ങളും ഉപഗ്രഹവിക്ഷേപണത്തിന് ഇന്ത്യയെ ആശ്രയിക്കുന്നു. വിദേശ നാണ്യം നേടുന്നതിൽ ഐഎസ് ആർ ഒ മുന്നോട്ട് കുതിക്കുമ്പോൾ ഏറ്റവും ലാഭം കൊയ്യുന്ന പൊതുമേഖലാ പ്രസ്ഥാനമായി ശാസ്ത്ര-സാങ്കേതിക-ഗവേഷണസ്ഥാപനം മാറുകയാണ്. 37 വിക്ഷേപണങ്ങളിലായി ആകെ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 42 ഇന്ത്യൻ ഉപഗ്രഹങ്ങളും 21 രാജ്യങ്ങളിൽനിന്നായി 79 വിദേശ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയെ വിശ്വസനീയമാക്കുന്നതിൽ പി.എസ്.എൽ.വി.യുടെ പങ്ക് നിർണായകമാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി അമേ
ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്തെ ആദ്യ പേരുകാരായി ഇന്ത്യ മാറുന്നു. പി.എസ്.എൽ.വി സി 35ന്റെ വിക്ഷേപണവിജയത്തിനു പിറകെ ഐഎസ്ആർഒ വിപുലമായ വിക്ഷേപണദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.
ലോകശക്തികൾ പോലും ബഹിരാകാശ പരീക്ഷണത്തിന് ഇന്ത്യയുടെ സേവനമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സേവനവുമായി ഇന്ത്യ ബഹിരാകാശ രംഗത്ത് വിസ്മയമാവുകയാണ്. ചെറുരാജ്യങ്ങൾക്കൊപ്പം വമ്പൻ വികസിത രാജ്യങ്ങളും ഉപഗ്രഹവിക്ഷേപണത്തിന് ഇന്ത്യയെ ആശ്രയിക്കുന്നു. വിദേശ നാണ്യം നേടുന്നതിൽ ഐഎസ് ആർ ഒ മുന്നോട്ട് കുതിക്കുമ്പോൾ ഏറ്റവും ലാഭം കൊയ്യുന്ന പൊതുമേഖലാ പ്രസ്ഥാനമായി ശാസ്ത്ര-സാങ്കേതിക-ഗവേഷണസ്ഥാപനം മാറുകയാണ്.
37 വിക്ഷേപണങ്ങളിലായി ആകെ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 42 ഇന്ത്യൻ ഉപഗ്രഹങ്ങളും 21 രാജ്യങ്ങളിൽനിന്നായി 79 വിദേശ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയെ വിശ്വസനീയമാക്കുന്നതിൽ പി.എസ്.എൽ.വി.യുടെ പങ്ക് നിർണായകമാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി അമേരിക്ക ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങൾ ഐഎസ്ആർഒയുമായി കരാർ ഒപ്പുവച്ചുകഴിഞ്ഞു.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്‌സ് കോർപറേഷന്റെ ഈ വർഷത്തെ വരുമാനം 1790 കോടി രൂപയിലെത്തി. മുൻവർഷമിത് 1717 കോടിയായിരുന്നുവെന്ന് ആൻട്രിക്‌സ് സി.എം.ഡി. എസ്. രാകേഷ് പറഞ്ഞു. അമേരിക്കയും മറ്റും ആയുധകച്ചവടത്തിലൂടെയാണ് ലാഭം ഉണ്ടാക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് കരുത്ത് ഐഎസ്ആർഒയും.
തിങ്കളാഴ്ചത്തെ വിക്ഷേപണദൗത്യം ഐഎസ്ആർഒയുടെ ശേഷി ഒരിക്കൽക്കൂടി തെളിയിച്ചു. ഭാവിയിൽ അൾജീരിയ പോലുള്ള രാജ്യങ്ങളുമായി ഈ മേഖലയിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാനാകുമെന്ന് കരുതുന്നതായി ചെയർമാൻ കിരൺകുമാർ അറിയിച്ചു. അടുത്ത മാസം ഫ്രഞ്ച് ഗയാനയിൽനിന്ന് വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 18 വിക്ഷേപിക്കും. നവംബറിൽ റിസോഴ്സ്സാറ്റ് 2എ യും ഈവർഷം അവസാനത്തോടെ ജിഎസ്എൽവി. മാർക്ക് 3ന്റെ വിക്ഷേപണത്തിനും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശവ്യവസായസംരംഭകർക്കുവേണ്ടി വാണിജ്യാടിസ്ഥാനത്തിലുള്ള ദൗത്യങ്ങൾക്കും പദ്ധതിയുണ്ട്. ചന്ദ്രയാൻ 2, സാർക്ക് സാറ്റലൈറ്റ് തുടങ്ങിയവയാണ് മറ്റ് വിക്ഷേപണപദ്ധതികൾ.
ജൂണിൽ നടന്ന പി.എസ്.എൽ.വി. വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ഐഎസ്ആർഒ നേട്ടം കൈവരിച്ചു. ഒറ്റ ദൗത്യത്തിൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ റഷ്യയ്ക്കും നാസയ്ക്കും പിന്നിൽ മൂന്നാമതാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. ഓഗസ്തിൽ അന്തരീക്ഷത്തിൽനിന്നുള്ള ഓക്‌സിജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചു. നിലവിൽ അമേരിക്ക മാത്രമാണ് ഈ സാങ്കേതിക വിദ്യ മുമ്പ് പരീക്ഷിച്ചിട്ടുള്ളത്. 2015 ൽ പി.എസ്.എൽ.വി.യുടെ നാല് വിക്ഷേപണങ്ങൾ മാത്രമാണ് നടന്നത്. എന്നാൽ 2016 ആദ്യ ഒമ്പതു മാസത്തിൽതന്നെ അഞ്ചു ദൗത്യങ്ങൾ കഴിഞ്ഞു. ഈ വർഷത്തെ എട്ടാം വിക്ഷേപണത്തിൽ എട്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചുവെന്നതും ആകസ്മികം.
ഇരട്ട ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിന് ഉപയോഗിച്ച റീസ്റ്റാർട്ട് സാങ്കേതികത ആദ്യ ദൗത്യത്തിൽ തന്നെ വിജയത്തിലെത്തിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞു. ഈ സാങ്കേതികത ഉപയോഗിക്കുന്നതിലൂടെ വിക്ഷേപണ വാഹനത്തിലെ എൻജിൻ തണുപ്പിക്കാനും കനത്ത ചൂടിൽനിന്ന് ഉപഗ്രഹങ്ങളെ സംരക്ഷിക്കാനും കഴിയും. നേരത്തെ യൂറോപ്യൻ സ്‌പേസ് ഏജൻസി 'വേഗ' റോക്കറ്റ് ഉപയോഗിച്ച് ഇരട്ട ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ എത്തിച്ചിരുന്നു.