- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവും; ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കും; അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റും
ഇന്ത്യയെ സ്മാർട്ടാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഐഎസ്ആർഒ. അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്. അതായത് ഇവ വിക്ഷേപിക്കപ്പെടുന്നതോടെ ഇന്ത്യയിലെ ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവുമെന്നും ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ്20എന്നീ മൂന്ന് സാറ്റലൈറ്റുകളാണ് ഐഎസ്ആർഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഭാവിയിലെ ഇന്ത്യയിലെ സ്മാർട്ട് സിറ്റികളുടെ കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾ നിർവഹിക്കാൻ കൂടി ശേഷിയുള്ള ഉപഗ്രഹങ്ങളായിരിക്കുമിത്. ഇതിൽ ജിസാറ്റ്19ന്റെ വിക്ഷേപണം ജൂണിലായിരിക്കും നടക്കുന്നത്. ഇതോടെ ഇന്ത്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെയും ഹൈ ത്രൂപുട്ട് സാറ്റലൈറ്റുകളുടെയും പുതു യുഗത്തിലേക്കും പ്രവേശിക്കുമെന്നാണ് ഐഎസ്ആർഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷൻ സെന്ററി(എസ്എസി) ന്റെ ഡയറക്ടറായ തപൻ മിശ്ര വെളിപ്പെടു
ഇന്ത്യയെ സ്മാർട്ടാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഐഎസ്ആർഒ. അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്. അതായത് ഇവ വിക്ഷേപിക്കപ്പെടുന്നതോടെ ഇന്ത്യയിലെ ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവുമെന്നും ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ്20എന്നീ മൂന്ന് സാറ്റലൈറ്റുകളാണ് ഐഎസ്ആർഒ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ഭാവിയിലെ ഇന്ത്യയിലെ സ്മാർട്ട് സിറ്റികളുടെ കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾ നിർവഹിക്കാൻ കൂടി ശേഷിയുള്ള ഉപഗ്രഹങ്ങളായിരിക്കുമിത്. ഇതിൽ ജിസാറ്റ്19ന്റെ വിക്ഷേപണം ജൂണിലായിരിക്കും നടക്കുന്നത്. ഇതോടെ ഇന്ത്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെയും ഹൈ ത്രൂപുട്ട് സാറ്റലൈറ്റുകളുടെയും പുതു യുഗത്തിലേക്കും പ്രവേശിക്കുമെന്നാണ് ഐഎസ്ആർഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷൻ സെന്ററി(എസ്എസി) ന്റെ ഡയറക്ടറായ തപൻ മിശ്ര വെളിപ്പെടുത്തുന്നത്. അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഈ സെന്ററാണ് സാറ്റലൈറ്റ് പേലോഡുകൾ വികസിപ്പിക്കുന്നത്.
ഇതോടെ ഇന്ത്യയിലെ ആശയവിനിമയ രംഗത്ത് വൻ മാററങ്ങളാണ് വരാൻ പോകുന്നതെന്നും തൽഫലമായി വോയ്‌സ്, വീഡിയോ കമ്മ്യൂണിക്കേഷനുകൾ ഇന്റർനെറ്റ് വഴിയായിത്തീരുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. തുടർന്ന് മറ്റ് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിലൂടെ വയർലെസ് ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട് ടെലിവിഷനും ഇന്റർനെറ്റിലൂടെയായിരിക്കും കാണാൻ സാധിക്കുന്നതെന്ന് മിശ്ര പറയുന്നു. ഹൈ ത്രൂപുട്ട് സാറ്റലൈറ്റുകൾ വികസിത രാജ്യങ്ങളിൽ വൻ വിപ്ലവം സൃഷ്ടിച്ചവയാണ്. ഇതിലൂടെ ഇന്റർനെറ്റ് കണക്ടിവിറ്റി ഇപ്പോഴുള്ളതിനേക്കാൾ നിരവധി ഇരട്ടി വേഗതയുള്ളതും അനായാസമായതും ചെലവ് കുറഞ്ഞതുമായിത്തീരും.
ജിസാറ്റ് സാറ്റലൈറ്റുകളുടെ എഫക്ടീവ് ഡാറ്റ നിരക്ക് സെക്കൻഡിൽ ഒരു ജിഗാബൈറ്റാണ്. എന്നാൽ ജിസാറ്റ് 19ലൂടെ സെക്കൻഡിൽ ട്രാൻസ്ഫർ ചെയ്യാവുന്ന ഡാറ്റ നാല് ജിഗാബൈറ്റായി ഉയരുന്നതാണ്. അതായത് ജിസാറ്റ് 19 നാല് സാറ്റലൈറ്റുകളുടെ തുല്യമായിരിക്കുമെന്ന് മിശ്ര വെളിപ്പെടുത്തുന്നു. ഐഎസ്ആർഒ വിക്ഷേപിക്കാനൊരുങ്ങുന്ന ഏറ്റവും വലിയ ഉപഗ്രഹങ്ങളിലൊന്നായിരിക്കും ജിസാറ്റ് 11. ഇത് 2018ജൂണിലാണ് വിക്ഷേപിക്കുന്നത്. ഇതിന് സെക്കൻഡിൽ 14 ജിഗാബാറ്റ് ഡാറ്റ് ട്രാൻസ്ഫർ ചെയ്യാനാകും. ജിസാറ്റ് 20 അടുത്ത വർഷം അവസാനം വിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്ന് മിശ്ര പറയുന്നു. രാജ്യം മുഴുവൻ ഈ ഒറ്റ ഉപഗ്രഹം കൊണ്ട് കവർ ചെയ്യാനാണുദ്ദേശിക്കുന്നതെന്നും ഇതിന് സെക്കൻഡിൽ 70 ജിഗാബൈറ്റ് ഡാറ്റ റേറ്റ് ലഭ്യമാക്കാനാവുമെന്നും മിശ്ര വിശദീകരിക്കുന്നു. ജിഎസ്എൽവി മാർക്ക് 3 ലോഞ്ചറിൽ പരീക്ഷിക്കാനൊരുങ്ങുന്ന ആദ്യത്തെ ഉപഗ്രമാണ് ജിസാറ്റ് 19.