ചെന്നൈ: ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒയുടെ നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു, രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പി.എസ്.എൽ.വി സി-40 റോക്കറ്റ് ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചത്.

ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളുമാണ് കാർട്ടോസാറ്റിനൊപ്പം കുതിച്ചുയർന്നത് ഇന്ത്യൻ നിർമ്മിത ഉപഗ്രഹങ്ങൾക്ക് പുറമേ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്, ഒരൊറ്റ ദൗത്യത്തിലൂടെ 31 ഉപഗ്രഹങ്ങളെ ബഹരികാാശത്തെത്തിക്കുന്ന ദൗത്യത്തിന്റെ കൗണ്ട് ഡൗൺ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

യുഎസ്, കാനഡ, ബ്രിട്ടൻ, ദക്ഷിണകൊറിയ, ഫിൻലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ ചെറിയ ഉപഗ്രങ്ങളാണ് 28 എണ്ണത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളിൽ ബഹിരാകാശത്തുനിന്ന് മികച്ച നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണ് കാർട്ടോസാറ്റ് രണ്ടാം ശ്രേണിയിൽപ്പെടുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് മുഖ്യ ആകർഷണം.

കാർട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങൾക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. ഭൂമിയിലുള്ള ഏതുവസ്തുവിന്റെയും ചിത്രം വ്യക്തമായി പകർത്താൻ കഴിവുള്ള മൾട്ടിസ്‌പെക്ട്രൽ ക്യാമറയാണ് കാർട്ടോസാറ്റിന്റെ പ്രത്യേകത. ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹശ്രേണിയിൽ പന്ത്രണ്ടാമത്തേതാണ് കാർട്ടോസാറ്റ്-2. . ഒറ്റയടിക്ക് 9.56 കിലോമീറ്റർ ദൂരം സ്‌കാൻ ചെയ്യാൻ കഴിവുള്ളവയാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള പാൻക്രോമാറ്റിക് ക്യാമറ. പാൻക്രോമാറ്റിക് ക്യാമറകൾക്ക് പുറമേ മൾട്ടി സ്പെക്ട്രൽ ക്യാമറകളും ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തെ ദൗത്യം പൂർത്തിയാക്കാൻ ശേഷിയുള്ള ഏഴ് റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. റോഡ് ശൃംഖല, അർബൻ റൂറൽ ആപ്ലിക്കേഷൻ, തീരദേശ നിരീക്ഷണം, ലാന്റ് മാപ്പിങ് തീരദേശ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപഗ്രഹം വിക്ഷേപിച്ചത്്.ഐഎസ്ആർഒ നാല് മുമ്പ് നടത്തിയ ബഹിരാകാശ ദൗത്യം താപകവചം പൊട്ടിമാറാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി സി 39 എന്ന ദൗത്യമായിരുന്നു ഐഎസ്ആർഒയ്ക്ക് തിരിച്ചടി നൽകിയത്. അതിനാൽ തുടർച്ചയായ പരിശോധനകൾക്ക് ശേഷമാണ് ഐഎസ്ആർഒ പുതിയ ദൗത്യത്തിനുള്ള നീക്കങ്ങൾ പൂർത്തിയാക്കിയത്.അതോടപ്പം ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാനായി ഡോ.കെ.ശിവൻ ഇന്ന് ചുമതലയേൽക്കും.