- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
37 ഉപഗ്രഹങ്ങൾ ഒന്നിച്ചയച്ച റഷ്യയും 29 എണ്ണം ഒന്നിച്ചയച്ച അമേരിക്കയും ഇനി ഇന്ത്യയ്ക്ക് പിന്നിൽ; അമേരിക്കയും യൂറോപ്പും വരെ ഇന്ത്യയെ വിശ്വസിച്ച് ഏൽപിച്ച ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക്; ശ്രീഹരിക്കോട്ടയിൽ നിന്നും 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് പറന്നുയർന്നപ്പോൾ ഉയർന്നു പാറിയത് ഭാരതത്തിന്റെ ത്രിവർണ്ണകൊടി
ചെന്നൈ: ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഇനി ഇന്ത്യയ്ക്ക് സ്വന്തം. അങ്ങനെ ബഹിരാകാശത്തെ ഇന്ത്യൻ മേൽക്കോയ്മ തങ്കലിപിയിൽ അടയാളപ്പെടുത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ 123 കോടി ജനങ്ങളുടെ അഭിമാനമായി. 2014 ൽ ഒറ്റദൗത്യത്തിൽ 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യയുടെ റെക്കോഡാണ് ശ്രീഹരിക്കോട്ടയിൽ ഇന്ത്യ തകർത്തത്. ചന്ദ്രയാനും മംഗൾയാനും ശേഷം പുതിയ ചരിത്രം രചിക്കുകയാണ് ഇന്ത്യ അങ്ങനെ. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ 101 ചെറിയ ഉപഗ്രഹങ്ങളും ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങളുമാണു ഭൂമിയിൽനിന്ന് 505 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്.പി.എസ്.എൽ.വി-സി-37 എന്ന റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനു ദൗത്യം തയ്യാറെടുപ്പ് അവലോകന സമിതിയും ഓതറൈസേഷൻ ബോർഡും അനുമതി നൽകിയതോടെ ഇന്നലെ രാവിലെ 5.28 ആണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. ഇന്നു രാവിലെ 9.28 ന് ഇത്രയും ഉപഗ്രഹങ്ങളുമായി റോക്കറ്റ് പുറപ്പെട്ടു. എല്ലാം കൃത്യമായി തന്നെ നടന്നു. പി.എസ്.എൽ.വി-സി-37 എന്ന റോക്കറ്റിന്റെ മുപ്പത്തിയൊൻപതാമത്തെ ദൗത്യലാണ് ഇന്ത്
ചെന്നൈ: ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഇനി ഇന്ത്യയ്ക്ക് സ്വന്തം. അങ്ങനെ ബഹിരാകാശത്തെ ഇന്ത്യൻ മേൽക്കോയ്മ തങ്കലിപിയിൽ അടയാളപ്പെടുത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ 123 കോടി ജനങ്ങളുടെ അഭിമാനമായി. 2014 ൽ ഒറ്റദൗത്യത്തിൽ 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യയുടെ റെക്കോഡാണ് ശ്രീഹരിക്കോട്ടയിൽ ഇന്ത്യ തകർത്തത്. ചന്ദ്രയാനും മംഗൾയാനും ശേഷം പുതിയ ചരിത്രം രചിക്കുകയാണ് ഇന്ത്യ അങ്ങനെ. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ 101 ചെറിയ ഉപഗ്രഹങ്ങളും ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങളുമാണു ഭൂമിയിൽനിന്ന് 505 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്.
പി.എസ്.എൽ.വി-സി-37 എന്ന റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനു ദൗത്യം തയ്യാറെടുപ്പ് അവലോകന സമിതിയും ഓതറൈസേഷൻ ബോർഡും അനുമതി നൽകിയതോടെ ഇന്നലെ രാവിലെ 5.28 ആണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. ഇന്നു രാവിലെ 9.28 ന് ഇത്രയും ഉപഗ്രഹങ്ങളുമായി റോക്കറ്റ് പുറപ്പെട്ടു. എല്ലാം കൃത്യമായി തന്നെ നടന്നു. പി.എസ്.എൽ.വി-സി-37 എന്ന റോക്കറ്റിന്റെ മുപ്പത്തിയൊൻപതാമത്തെ ദൗത്യലാണ് ഇന്ത്യ ചരിത്രം എഴുതിയത്. 2015 ജൂണിൽ 23 ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശരാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള വെല്ലുവിളി ഐഎസ്ആർഒ ഏറ്റെടുത്തത്. ഏറ്റവും ശക്തിയേറിയ എക്സ്എൽ വേരിയന്റ് റോക്കറ്റാണു ചാന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ ഉയോഗിച്ചത്. 101 ഉപഗ്രഹങ്ങൾ 600 സെക്കൻഡിനകം ഭ്രമണപഥത്തിലെത്തി.
തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് -2ഡി, ഐ.എൻ.എസ് -1എ, ഐ.എൻ.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടായിരുന്നത്. പ്രധാന ഉപഗ്രഹമായ കാർട്ടോസാറ്റ് -2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങൾക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം. ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കാൻ ഇന്ത്യ തയ്യാറെടുത്തത്. ഇതിന് ലോകവും പിന്തുണയുമായെത്തി. അമേരിക്കയിൽനിന്നുള്ള 96 ഉപഗ്രഹങ്ങൾക്കുപുറമെ നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഇസ്രയേൽ, യു.എ.ഇ, കസാഖ്‌സ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യയിൽനിന്നുള്ള മൂന്നെണ്ണത്തിനൊപ്പം 505 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലത്തെിക്കാനായി ശ്രീഹരിക്കോട്ടയിലെത്തിയത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരോട് ലോക രാഷ്ട്രങ്ങൾക്കുള്ള വിശ്വാസത്തിന്റെ തെളിവ് കൂടിയായി ഇത്.
ദൗത്യം വിജയിച്ചതോടെ 37 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലത്തെിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലായി. 2014 ൽ റഷ്യയാണ് ഈ നേട്ടം കൈവരിച്ചത്. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരിഷ്‌കരിച്ചാണു റഷ്യ ഒറ്റ റോക്കറ്റിൽ 37 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ചത്. 2016 ജൂൺ 22ന് 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ചതായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്. ഈ ആത്മവിശ്വാസത്തിലാണ് ചരിത്ര ദൗത്യം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ ഏറ്റെടുത്തത്. അങ്ങനെ എല്ലാം കൊണ്ടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ്.
ഇതിലൂടെ രാജ്യത്തിലേക്കുള്ള വിദേശ നാണ്യത്തിന്റെ ഒഴുക്കും കൂടുകയാണ്. കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാകുന്നതിനാലാണ് അമേരിക്ക പോലും ഇന്ത്യയെ ഇതിനായി ആശ്രയിക്കുന്നത്. ഐ എസ് ആർ ഒയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും ഇതിലൂടെ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ ആലോചിക്കുന്നത്. 2021-2022 കാലഘട്ടത്തിൽ ഇന്ത്യ മംഗളയാൻ രണ്ടാംഘട്ട പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 23 ശതമാനം തുക ബഹിരാകാശ ഗവേഷണ രംഗത്ത് വർധിപ്പിച്ചതോടെയാണു കൂടുതൽ പദ്ധതികളെക്കുറിച്ച് ഐ.എസ്.ആർ. ഒ. ആലോചിക്കുന്നത്. ശുക്രനേയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
സൗരയുഥത്തിലെ രണ്ടാമത്തെ ഗ്രഹവും പുരാതന റോമിലെ സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ വീനസിന്റെ പേരുമുള്ള ശുക്രനെ അടുത്തറിയാൻ ഏറെ സാങ്കേതികത്തികവ് വേണം. ഈ സാഹചര്യത്തിലാണു ശുക്രരഹസ്യം തേടിയുള്ള ബഹിരാകാശ ദൗത്യം പരിഗണിക്കുന്നത്. ഇതിൽ നാസയും പങ്കാളിയായേക്കും. മംഗളയാൻ ഒന്നാംഘട്ടത്തിന്റെ ഭ്രമണപഥം മാറ്റി ഇതിന്റെ ആയുസ് കഴിഞ്ഞദിവസം വിജയകരമായി നീട്ടാൻ ശാസ്ത്രജ്ഞർക്കായി. ഈ നേട്ടമെല്ലാം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ കരുത്തിനെയാണ് വ്യക്തമാക്കുന്നത്.