- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സാക്ഷാത്കാരത്തിലേക്ക് കുതിച്ചുയർന്ന് പിഎസ്എൽവി സി 53; സ്വന്തം മണ്ണിൽ നിന്നും ഐഎസ്ആർഒയുടെ ആദ്യത്തെ വാണിജ്യ വിക്ഷേപണം; ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങൾ; ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യം
ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. സ്വന്തം മണ്ണിൽ നിന്നു ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. വൈകിട്ട് ആറുമണിക്കു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 (PSLV C53) ദൗത്യം വിക്ഷേപിച്ചത്.
ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എൽവി വഹിച്ചത്.
ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ട ഭാഗത്തിൽ ഉപകരണങ്ങൾ സ്ഥാപിച്ചു താൽക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും പിഎസ്എൽവി സി53 വിക്ഷേപണത്തോടെ തുടക്കമായി.
????????#ISROMissions ????????
- Doordarshan National दूरदर्शन नेशनल (@DDNational) June 30, 2022
CONGRATULATIONS #ISRO!#ISRO launches #PSLVC53 from Satish Dhawan Space Centre (SHAR), #Sriharikota@isro pic.twitter.com/pfpJgLClw3
ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ജൂൺ 22നു വിക്ഷേപിച്ച ജിസാറ്റ് 24ലാണ് ന്യൂ സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണം നടത്തിയത്. ടാറ്റ സ്‌കൈയ്ക്കുവേണ്ടിയുള്ള വിക്ഷേപണം പൂർത്തിയാക്കി എട്ടാം ദിവസമാണു പിഎസ്എൽവി സി53യുമായുള്ള രണ്ടാം ദൗത്യം.
ന്യൂസാർ ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സർവകലാശാല വികസിപ്പിച്ച എസ്‌സിഒഒബി 1എ എന്ന പഠന ഉപഗ്രഹവും ഇതോടൊപ്പമുണ്ട്. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്റെ ഭാഗമായ ഓർബിറ്റൽ എക്‌സ്‌പെരിമെന്റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തും. റോക്കറ്റിന്റെ അവശിഷ്ടങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാൽ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടൽ.
#WATCH | Andhra Pradesh: PSLV-C53/DS-EO and 2 other co-passenger satellites launched from the 2nd Launch Pad, SDSC-SHAR, Sriharikota. It accompanies PSLV Orbital Experimental Module (POEM) orbiting the earth as a stabilized platform.
- ANI (@ANI) June 30, 2022
(Source: ISRO) pic.twitter.com/zfK8SZJcvr
നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എൽവി ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്‌കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങൾ. കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.
PSLV യുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂർത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്റെ ഭാഗമായ ഓർബിറ്റൽ എക്‌സ്‌പെരിമെന്റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകൾ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടഭാഗത്തിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ