- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യ സുരക്ഷയ്ക്ക് സാങ്കേതികതയുടെ പ്രതിരോധ കവചം തീർക്കാൻ ഐഎസ്ആർഒ; ബഹിരാകാശ ഗവേഷകർ അടുത്തിടെ ഭ്രമണപഥത്തിലെത്തിച്ചത് സുരക്ഷയ്ക്ക് മുൻതൂക്കം നൽക്കുന്ന തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ; ശത്രുരാജ്യങ്ങൾ ഏത് അതിർത്തിയിലൂടെ കയറാൻ നോക്കിയാലും രക്ഷയില്ല; വിജയക്കുതിപ്പിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ
ചെന്നൈ: രാജ്യ സുരക്ഷയ്ക്ക് പ്രതിരോധ കവചമായി ബഹിരാകാശ ഗവേഷണവും. ഇന്ത്യയുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഏറെ തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ മുന്നേറുകയാണ്. കര, വ്യോമ, നാവക സേനകൾക്ക് ഒരുപോലെ ഊർജം പകരുന്ന ബഹിരാകാശ ദൗത്യങ്ങളാണ് അടുത്തിടെ ഗവേഷകർ നടത്തിയത്. രാജ്യത്തേക്കുള്ള ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷമമായി നീരീക്ഷിക്കുന്നതിനും കര, വ്യോമ, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും സേനയെ സഹായിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവയിൽ മിക്കതും. ഏറ്റവും ഒടുവിലായി വിക്ഷേപിച്ച ജിസാറ്റ് 7 എയുടെ വിജയം ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും ഒരുപോലെ ഊർജ്ജവും ആത്മവിശ്വാസവും പകർന്നിരിക്കുകയാണ്. ബുധനാഴ്ച വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7-എ ഇന്ത്യൻ വ്യോമസേനയ്ക്കും കര, നാവികസേനകൾക്കും ഏറെ ഗുണകരമാകുന്ന ഉപഗ്രഹമാണെന്നാണ് നിഗമനം. 2013 സെപ്റ്റംബറിൽ വിക്ഷേപിച്ച ജിസാറ്റ്- 7 എന്ന ഉപഗ്രഹവും സമാനലക്ഷ്യമിട്ടുള്ളതായിരുന്നു. നാവികസേനയുടെ ഉപയോഗത്തിന് മാത്രമായിട്ടായിരുന്നു ജിസാറ്റ്- 7.
ചെന്നൈ: രാജ്യ സുരക്ഷയ്ക്ക് പ്രതിരോധ കവചമായി ബഹിരാകാശ ഗവേഷണവും. ഇന്ത്യയുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഏറെ തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ മുന്നേറുകയാണ്. കര, വ്യോമ, നാവക സേനകൾക്ക് ഒരുപോലെ ഊർജം പകരുന്ന ബഹിരാകാശ ദൗത്യങ്ങളാണ് അടുത്തിടെ ഗവേഷകർ നടത്തിയത്. രാജ്യത്തേക്കുള്ള ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷമമായി നീരീക്ഷിക്കുന്നതിനും കര, വ്യോമ, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും സേനയെ സഹായിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവയിൽ മിക്കതും.
ഏറ്റവും ഒടുവിലായി വിക്ഷേപിച്ച ജിസാറ്റ് 7 എയുടെ വിജയം ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും ഒരുപോലെ ഊർജ്ജവും ആത്മവിശ്വാസവും പകർന്നിരിക്കുകയാണ്. ബുധനാഴ്ച വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7-എ ഇന്ത്യൻ വ്യോമസേനയ്ക്കും കര, നാവികസേനകൾക്കും ഏറെ ഗുണകരമാകുന്ന ഉപഗ്രഹമാണെന്നാണ് നിഗമനം. 2013 സെപ്റ്റംബറിൽ വിക്ഷേപിച്ച ജിസാറ്റ്- 7 എന്ന ഉപഗ്രഹവും സമാനലക്ഷ്യമിട്ടുള്ളതായിരുന്നു.
നാവികസേനയുടെ ഉപയോഗത്തിന് മാത്രമായിട്ടായിരുന്നു ജിസാറ്റ്- 7. 2000 നോട്ടിക്കൽ മൈൽ ദൂരത്തിൽ നിരീക്ഷണശേഷിയുള്ള ഈ ഉപഗ്രഹം ഇന്ത്യൻ സമുദ്രമേഖലയെ നിരീക്ഷിക്കുകയും തത്സമയം വിവരങ്ങൾ ഇന്ത്യൻ യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും നാവികസേനാവിമാനങ്ങളെയും അറിയിക്കുകയുംചെയ്യും. ഉൾക്കടലിൽവരെ നാവികസേനാനീക്കങ്ങൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള ഈ ഉപഗ്രഹത്തെ 'ആകാശത്തിലെ കണ്ണ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിന്റെ കുറേക്കൂടി നവീകരിച്ച രൂപമാണ് ജിസാറ്റ് 7-എ. ഭൂമിയിലെ വിവിധ റഡാർ സ്റ്റേഷനുകളെയും വ്യോമസേനാ താവളങ്ങളെയും അവാക്സ് യുദ്ധവിമാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ ഇതിനു സാധിക്കും.
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധശേഷിയും ആഗോളതല പ്രവർത്തനശേഷിയും മെച്ചപ്പെടുത്താൻ ജിസാറ്റ് 7- എ പ്രയോജനപ്പെടും. അടുത്തവർഷം വിക്ഷേപിക്കാനിരിക്കുന്ന അത്യാധുനിക സൗകര്യമുള്ള റിസാറ്റ്- 2 എ എന്ന വിദൂരസംവേദന ഉപഗ്രഹവും രാജ്യത്തിന്റെ നിരീക്ഷണശേഷി വർധിപ്പിക്കും. ഈ വർഷം ഏപ്രിലിൽ വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്. 1 ജി യുദ്ധ ടാങ്കുകൾ, അന്തർവാഹിനികൾ മിസൈലുകൾ എന്നിവയുടെ നീക്കത്തിന് കൃത്യതയും ലക്ഷ്യവും കൈവരുത്തുന്നതാണ്. കഴിഞ്ഞമാസം വിക്ഷേപിച്ച ഹൈസിസ് എന്ന ഉപഗ്രഹത്തിന്റെ ലക്ഷ്യങ്ങളിലും സൈനികനിരീക്ഷണം ഉൾപ്പെടുന്നു.