ഈ ദിവസങ്ങളിൽ സുപ്രധാനമായ രണ്ട് കോടതി വിധികൾ ചർച്ചയാകുകയാണ്. ഒന്ന് നമ്പി നാരായണനെന്ന വിശുദ്ധനായ ശാസ്ത്രജ്ഞന് പൊലീസ് കസ്റ്റഡിയിലുണ്ടായ അനാവശ്യ പീഡനവും അറസ്റ്റും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനെ ഏൽപിച്ചുകൊണ്ടുള്‌ല സുപ്രിംകോടതി വിധിയാങ്കെിൽ ഫ്രാങ്കോ മുളക്കലെന്ന ജലന്ധർ മെത്രാനെ അറസ്റ്റ് ചെയ്യുന്നത് തെളിവുകൾ ലഭിച്ച ശേഷം മതിയെന്നുള്ള ഹൈക്കോടതി വിധിയാണ്.

ഈ രണ്ട് വിധികളും ഇതുവരെയുള്ള കീഴ് വഴക്കങ്ങൾക്കും രീതികൾക്കും വിപരീതമായതുകൊണ്ടു തന്നെ ഈ മാറ്റം ഏറെ ചർച്ച ചെയ്യേണ്ടതാണ്. ഒന്ന് ക്രിമിനൽ കുറ്റം ചാർത്തി അറസ്റ്റ് ചെയ്യുന്നതിനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുന്നതിനും തടവിൽ പാർപ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്.അതിനാൽ തന്നെ നിരപരാധിയാണെങ്കിൽ കൂടിയും ന്യായമായും അയാളെ സംശയിക്കാൻ കാരണമുണ്ടായതിനാൽ തന്നെ അനാവശ്യമായി ഒരാളെ തടവിൽ വെച്ചതിനോ ചോദ്യം ചെയ്തതിനോ ഒന്നും പൊലീസിനോട് ചോദിക്കാനോ നഷ്ടപരിഹാരം നൽകുന്നതിലോ ഒന്നും പൊലീസിനോട് ചോദിക്കനോ നഷ്ടപരിഹാരം നൽകാനോ നിയമം അനുശാസിക്കുന്നില്ല.

അങ്ങനെ ഒരു നിയമം ഉണ്ടായാൽ തന്നെ എല്ലാ കേസിലും നഷ്ടപരിഹാരം നൽകേണ്ടി വരുന്ന കാരണത്താൽ പൊലീസ് മടി കാണിക്കും എന്നത് സ്വാഭാവിക വാദമാണ്. ഇപ്പോൾ സുപ്രീംകോടതി പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം പിരിച്ച് കൊടുക്കണം എന്ന ആവശ്യം തിരസ്‌കരിച്ചത് തന്നെ ചട്ടങ്ങളോടുള്ള ആദരവായി വേണം കരുതാൻ. എന്നിട്ടും നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാനും നമ്പി നാരായണന്റെ അറസ്റ്റ് ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും ഒരു ജുഡീഷ്യൽ കമ്മീഷനെ വെയ്ക്കാനും സുപ്രീംകോടതി തീരുമാനിച്ചത് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനോടുള്ള ആദരവും അദ്ദേഹം അനുഭവിച്ചത യാതനകളോടുള്ള പിന്തുണയുമാണ്. ഇത് ഒരു കീഴ്‌വഴക്കമാല്ലെങ്കിലും അനാവശ്യമായി ആരേയും അറസ്റ്റ് ചെയ്യരുതെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.

നമ്പി നാരായണന് നൽകുന്ന ആനുകൂല്യം കേരളത്തിലെ വേട്ടയാടപ്പെട്ട ഒരോ വ്യക്തിക്കുമുള്ള നഷ്ടപരിഹാരമായി കാണേണ്ടതുണ്ട്. ഇതിനെക്കാൾ പ്രധാനമാണ് ഫ്രാങ്കോ മുളക്കൻ കേസിൽ ഹൈക്കോടതി ഇടപെടൽ. ഒരു കന്യാസ്ത്രീ തന്നെ ബവാത്സംഗം ചെയ്തു എന്ന് പരാതി കൊടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ 80 ദിവസമായിട്ടും പ്രതിയെ ഒപു തവണ മാത്രം ചോദ്യം ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യണോ വേണ്ടോ എന്ന് തീരുമാനം എടുക്കുകയും ചെയ്തിട്ടും പൊലീസ് ശരിയായ രീതിയാലാണ് മുൻപോട്ട് പോകുന്നതെന്നും തെളിവുകളില്ലാതെ ആരേയും അറസ്റ്റ് ചെയ്യേണ്ടെന്നത് പ്രധാന നിരീക്ഷണം തന്നെയാണെന്നും ഹൈക്കോടതി നടത്തിയ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്.

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പക തോന്നിയാൽ പരാതി കൊടുക്കുകയും ആ പരാതിയെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ ഇടുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ ജാമ്യമില്ലാത്ത വകുപ്പിലാണ് അറസ്റ്റ് എങ്കിൽ പ്രതിക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ട്. ക്രിമിനൽ നടപടി ചട്ടം പറയുന്നത് ആരോപണ വിധേയനായ വ്യക്തിയിന്മേൽ ആരോപിക്കപ്പെടുന്ന കുറ്റം എത്ര ഗുരുതമാണോ അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നതാണ്.

നിയമവും ചട്ടവും അനുവദിച്ചിരിക്കുന്നത് അന്വേഷണ ഒരു വ്യക്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തോന്നിയാൽ അറസ്റ്റ് ചെയ്യാനുള്ള അവകാശമാണ്. ഈ അവകാശം നിർഭാഗ്യവശാൽ പൊലീസ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ നടപടി ചട്ടത്തിൽ നിരപരാധിയെ പോലും അറസ്റ്റ ചെയ്യുന്നത് ചട്ടത്തിൽ അനുമതിയുള്ളതുകൊണ്ട് തന്നെയാണ്.ഫ്രാങ്കോ മുളക്കന്റെ കാര്യം വന്നപ്പോൾ ആ ചട്ടങ്ങളൊക്കെ അതേപടി പാലിച്ച് കൊണ്ട് 80 ദിവസത്തോളം അന്വേഷണം നടത്തുകയും ആന്വേഷണം ശരിയാണ് എന്ന് പൊലീസിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതുകൊണ്ടുതന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺ്‌സ് പരിശോധിക്കുന്നത്.