- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൊരു ക്യാമ്പസ് തറവേല മാത്രം; ബിൻ ലാദന്റെ ചിത്രങ്ങൾ വരച്ചു എന്നതൊക്കെ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ മാത്രം; പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭീകരവാദ ആരോപണം പൊളിഞ്ഞതോടെ അന്വേഷണം ഉപേക്ഷിച്ച് എഡിജിപി മനോജ് എബ്രഹാം; എല്ലാ ആഘോഷങ്ങളും വ്യത്യസ്തമായി ആഘോഷിക്കുന്നതിൽ കുട്ടികൾ ശ്രദ്ധിച്ചിരുന്നതായും റിപ്പോർട്ടുകൾ; സലിം കുമാർ അഭിനയിച്ച സിഐഡി മൂസയിലെ ഭീകരനെ അനുകരിച്ചതിന് ഐസിസ് ഭീകരനാക്കി ചിത്രീകരിച്ച ജനം ടിവിക്ക് നാണക്കേട്
തിരുവനന്തപുരം: വർക്കല സി.എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിൽ അൽ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പൊലീസ്. കോളേജ് അധികൃതരും ജനം ടി.വി വാർത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിൽ പോലും ഐഎസ് വേരുകൾ പടർന്ന് പിടിക്കുന്നുവെന്നും മിലിറ്റന്റ് ട്രെയിനിങ് വരെ ഇവർക്ക് ലഭിക്കുന്നുവെന്നുമാണ് ജനം ടിവി ബിഗ് ബ്രേക്കിങ് സ്റ്റോറിയായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിൽ കാര്യമായ ഒന്നും തന്നെ ഇല്ലെന്നാണ് ഇപ്പോൾ എഡിജിപി മനോജ് എബ്രഹാം മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ക്യാമ്പസിൽ തീവ്രവാദ ശൈലിയിലാണ് ആഘോഷങ്ങളെന്നും മൂത്രപ്പുരയിൽ ബിൻലാദന്റെ ചിത്രം വരച്ചുവെന്നും ഭീകരരുടെ ശൈലിയിൽ പരേഡ് പോലെയാണ് കോളേജിലേക്ക് എത്തിയത് എന്നും ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതൊന്നും തെളിയിക്കപ്പെടാത്ത ആരോപണങ്ങളാണ്. കോളേജ് ക്യാമ്പസിൽ എല്ലാ ാഘോഷ പരിപാടികളും വ്യത്യസ്തമായി തന്നെ ആഘോഷിക്കുന്നവരാണ് ഇന്നത്തെ ക്യാമ്പസ് വിദ്യാർത്ഥികൾ. എ്ലലാ
തിരുവനന്തപുരം: വർക്കല സി.എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിൽ അൽ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പൊലീസ്. കോളേജ് അധികൃതരും ജനം ടി.വി വാർത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിൽ പോലും ഐഎസ് വേരുകൾ പടർന്ന് പിടിക്കുന്നുവെന്നും മിലിറ്റന്റ് ട്രെയിനിങ് വരെ ഇവർക്ക് ലഭിക്കുന്നുവെന്നുമാണ് ജനം ടിവി ബിഗ് ബ്രേക്കിങ് സ്റ്റോറിയായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിൽ കാര്യമായ ഒന്നും തന്നെ ഇല്ലെന്നാണ് ഇപ്പോൾ എഡിജിപി മനോജ് എബ്രഹാം മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.
ക്യാമ്പസിൽ തീവ്രവാദ ശൈലിയിലാണ് ആഘോഷങ്ങളെന്നും മൂത്രപ്പുരയിൽ ബിൻലാദന്റെ ചിത്രം വരച്ചുവെന്നും ഭീകരരുടെ ശൈലിയിൽ പരേഡ് പോലെയാണ് കോളേജിലേക്ക് എത്തിയത് എന്നും ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതൊന്നും തെളിയിക്കപ്പെടാത്ത ആരോപണങ്ങളാണ്. കോളേജ് ക്യാമ്പസിൽ എല്ലാ ാഘോഷ പരിപാടികളും വ്യത്യസ്തമായി തന്നെ ആഘോഷിക്കുന്നവരാണ് ഇന്നത്തെ ക്യാമ്പസ് വിദ്യാർത്ഥികൾ. എ്‌ലലാത്തിനും പുതുമ കണ്ടെത്തി അവതരിപ്പിക്കണം എന്ന ചിന്തയാണ് ഇത്തരത്തിൽ ഒരു വേഷം ചെയ്യാൻ തീരുമാനിച്ചത്. പ്രധാന അതിഥിയായി എത്തിയ സലീം കുമാരിനോടും കറുപ്പ് വസ്ചത്രം ധരിക്കാൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
സിഐഡി മൂസ എന്ന ചിത്രത്തിൽ സലീം കുമാർ അവതരിപ്പിച്ച വട്ടനായി എത്തുന്ന കഥാപാത്രത്തെ എല്ലാവരും തീവ്രവാദികളായി ചിത്രീകരിക്കുകയും പൊലീസ് പോലും ഇതിൽ വീപ്രോവുകയും ചെയ്യുന്നുണ്ട്. സലീം കുമാർ ഈ വേഷം ചെയ്ത് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾ ഇത്തരത്തിലൊരു തീം തിരഞ്ഞെടുത്തത്. ഇത് അന്വേഷണത്തിന്റെ പ്രാധമിക ഘട്ടത്തിൽ തന്നെ തെളിഞ്ഞതിനാൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
എല്ലാ ആഘോഷങ്ങളും വ്യത്യസ്തമായി തന്നെ ആഘോഷിക്കുന്നവരാണ് ഇന്നത്തെ തലമുറ. സമാനമായി ചിന്തിച്ചാണ് വർക്കല കോളേജിലെ വിദ്യാർത്ഥികളും പരിപാടി അവതരിപ്പിച്ചത്. തങ്ങളുടെ കോളേജ് ജീവിതത്തിൽ വെറൈറ്റികൾ ചെയ്തു എന്ന വീമ്പ് പറച്ചിലിനു വേണ്ടിയും കുട്ടികൾ ഇതൊക്കെ ചെയ്യുന്നത് സാധാരണമാണ്. ഇതിൽ അസാധാരണമായി ഒന്നും തന്നെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസും. അതൊടൊപ്പം തന്നെ ഇതേ കോളേജിലെ വിദ്യർഥികൾ മുൻപും വ്യത്യസ്തമായ രീതിയിൽ ആഘോഷപരിപാടികളും കോളേജ് പരിപാടികളും സംഘടിപ്പിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പടെ നിരവധിപേരാണ് ഇതിൽ പ്രതിഷേധിച്ച് ജനം ടിവിക്ക് എതിരെ രംഗത്ത് വന്നിട്ടുള്ളത്. മുൻപ് കോളേജിലെ ഒരു പരിപാടിക്ക് ജയിൽവാസികളുടെ വേഷത്തിൽ കുട്ടികൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിന് അടിക്കുറിപ്പായി ജനം ടിവിയെ പരിഹസിക്കുന്നുമുണ്ട്. ജയിൽ ചാടിയ ഭീകരരെ ജനം ടിവി കണ്ടില്ലേ എന്ന ചോദ്യമാണ് പരിഹാസ രൂപോണ ഉന്നയിക്കുന്നത്.
ബിഗ് ബ്രേക്കിങ് ആയി കൊട്ടി ഘോഷിച്ച വാർത്ത പൊളിഞ്ഞതിന്റെ നാണക്കേടിലാണ് ജനം ടിവി. വ്യാപകമായ പരിഹാസവും വിമര്ഡ#ശനവുമാണ് പൊതുസമൂഹത്തിലും അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ചാനൽ ഏറ്റ് വാങ്ങുന്നത്. വെനം ടിവി എന്ന പേരിൽ ഹാഷ് ടാഗ് ഉൾപ്പടെ ഇട്ടാണ് ട്രോളന്മാർ സംഘപരിവാർ ചാനലിനെ പരിഹസിക്കുന്നത്.