- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെണ്ണിനേയും ഇതിന് അപ്പുറത്തേക്ക് കയറ്റി വിടില്ല; തിരിച്ചു പോകൂ....; വിശ്വാസം സംരക്ഷിക്കാൻ നിലയ്ക്കലിൽ പ്രായമായ സ്ത്രീകളുടെ പ്രതിരോധം; ടൈംസ് നൗ ലേഖികയ്ക്ക് പോലും പമ്പയിലേക്ക് പ്രവേശനമില്ല; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകർക്ക് എതിരേയും ഉപരോധം; ചാനൽ വാഹനങ്ങളും പമ്പയിലേക്ക് കടത്തി വിടുന്നത് കർശന നിരീക്ഷണത്തിന് ശേഷം; നിലയ്ക്കൽ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തം; ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലേക്ക്
നിലയ്ക്കൽ: പമ്പയിലേക്ക് 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടിൽ പ്രതിഷേധക്കാർ. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ ഉപരോധം തുടങ്ങി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ല. പരിവാർ സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നിൽ. വാർത്തയ്ക്കായെത്തിയ മാധ്യമ പ്രവർത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നവർ തടഞ്ഞത്. പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വച്ച് തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ എത്തി തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തിൽ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോൾ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവർ വാദിക്കുന്നുണ്ട്. പമ്പവരെ സ്ത്രീകളെത്തിയാൽ കണ്ണ് വെട്ടിച്ച് അവർ സന്നിധാനത്ത് എത്തുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്ത
നിലയ്ക്കൽ: പമ്പയിലേക്ക് 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടിൽ പ്രതിഷേധക്കാർ. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ ഉപരോധം തുടങ്ങി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ല. പരിവാർ സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നിൽ.
വാർത്തയ്ക്കായെത്തിയ മാധ്യമ പ്രവർത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നവർ തടഞ്ഞത്. പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വച്ച് തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ എത്തി തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തിൽ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോൾ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവർ വാദിക്കുന്നുണ്ട്. പമ്പവരെ സ്ത്രീകളെത്തിയാൽ കണ്ണ് വെട്ടിച്ച് അവർ സന്നിധാനത്ത് എത്തുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ ഉപരോധം. പമ്പയിലേക്കുള്ള മുഴുവൻ റോഡിലും നിരീക്ഷണം കർശനമാക്കും.
നിലയ്ക്കലിനൊപ്പം എരുമേലിയിലും പ്രതിഷേധം ശക്തമാക്കും. പമ്പയിലും വലിയ തോതിൽ ഭക്തരെ അണിനിരത്താനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. സ്ത്രീ പ്രവേശനം തടയില്ലെന്ന നിലപാടിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളെ അടക്കം ഉൾപ്പെടുത്തി തടയൽ നടക്കുന്നത്. നാളെ വൈകിട്ടാണ് ശബരിമലയിൽ നട തുറക്കുന്നത്. ഇന്ന് ഉച്ചയോടെ വനിതാ പൊലീസിനെ പമ്പയിൽ എത്തിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധിക്കാനായി നിലയ്ക്കലിൽ എത്തിയത്.
സ്ത്രീകളാണ് യുവതികളെ തടയുന്നത്. അതുകൊണ്ട് തന്നെ പൊലീസിനും പ്രശ്‌നത്തിൽ ഇടപെടാൻ ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീകളെ തടയുന്നത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചാൽ പൊലീസും സർക്കാരും കൂടുതൽ പ്രതിരോധത്തിലാകും. എന്തു വന്നാലും സമരം ശക്തമാക്കുമെന്ന നിലപാടിൽ പ്രതിഷേധക്കാർ എത്തുമ്പോൾ കോടതിയുടെ നിലപാടും നിർണ്ണായകമാകും. നാളെ നട തുറക്കും. അതുകൊണ്ട് തന്നെ നിലയ്ക്കലിൽ സ്ത്രീകൾ സംഘടിക്കുന്നത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ആചാരമനുസരിച്ച് പമ്പവരെ സ്ത്രീകൾക്ക് പോകാം. എന്നാൽ അതും അനുവദിക്കില്ലെന്ന നിലപാടും വിശ്വാസികൾ എടുക്കുകയാണ്.
തൃപ്തി ദേശായിയും മറ്റും വേഷം മാറി പമ്പയിലെത്തി സന്നിധാനത്തേക്ക് കടക്കുമെന്ന് വിശ്വാസികൾ കരുതുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഓരോ വാഹനവും പരിശോധിക്കാനുള്ള വിശ്വാസികളുടെ തീരുമാനം. ഇതിന് സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ഇത് ഏറെ പ്രശ്‌നങ്ങൾ പൊലീസിനും സൃഷ്ടിക്കും.
സുപ്രീംകോടതിയെയോ ഭരണഘടനയേയോ ക്ഷേത്രങ്ങളിലോ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ അതിന്റെയൊക്കെ വക്താക്കളാകുന്നതിനു പിന്നിലെ കാപട്യം ജനങ്ങൾക്കറിയാമെന്ന് ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു നേരത്തെ ആരോപിച്ചിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടതു സർക്കാരുമാണെന്നും അദ്ദേഹം ആരോപിച്ചു. എൻ.ഡി.എയുടെ നേതൃത്വത്തിൽ പി.എസ് ശ്രീധരൻപിള്ള നയിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ സർക്കാർ ഇതിനു തയാറാകുന്നില്ല.
സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നെന്നാണ് സിപിഎം പറയുന്നത്. പാർട്ടിക്ക് എതിരായ വിധികളുണ്ടായപ്പോൾ സിപിഎം പ്രതിഷേധിച്ചത് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള ബിജെപി തീരുമാനത്തിന് പിന്നാലെയാണ് നിലയ്ക്കലിൽ സ്ത്രീകളെ തടയൽ തുടങ്ങിയത്.