തിരുവനന്തപുരം: അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകത്തിനായി കോടികൾ ചെലവിട്ടിട്ടും ബാർക്ക് റേറ്റിംഗിൽ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള ചാനലിന് പന്ത്രണ്ടാം സ്ഥാനം. ബാർക് റേറ്റിംഗിൽ ചാനലുകൾ കൃത്രിമം കാട്ടിയെന്ന പരാതിക്ക് ശേഷം ചാനലിന്റേ റേറ്റിങ് ഇടിഞ്ഞത് മാനേജ്‌മെന്റിനും ക്ഷീണമായി. മഠത്തിന് പറ്റിച്ച് കമ്മീഷൻ മോഹവുമായി നടക്കുന്നവരാണ് ചാനലിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ജീവനക്കാരും പറയുന്നു. ഡയറക്ടറായ മഹാദേവനും സിഒഒ ജയകേശും ക്രിമിനലുകളെ പോലെ പെരുമാറുന്നുവെന്ന പരാതിയും അമൃതാ ടിവിക്കുള്ളിൽ ചർച്ചയാണ്. വള്ളിക്കാവ് ആശ്രമത്തെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് ചാനലിനെ തകർച്ചയിലേക്ക് നയിക്കുന്നതെന്നും ആരോപണം ശക്തമാണ്.

പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി ദീപക് ധർമ്മടത്തെ അയച്ചത് കെ ഗോപാലകൃഷ്ണൻ സിഇഒ ആയിരുന്നപ്പോഴാണ്. ഈ മാഫിയയെ ചാനലിൽ നിന്ന് പുറത്താക്കാനാണ് അമൃതാനന്ദമയീ പുതിയ നേതൃത്വത്തെ എത്തിച്ചത്. എന്നാൽ ചാനലിൽ എത്തിയതോടെ മഹാദേവനും ജയകേശും ആശ്രമത്തിന്റെ തീരുമാനങ്ങളെ അട്ടിമറിച്ചു. ആശ്രമത്തോട് അടുപ്പമുള്ളവരെ പുറത്താക്കി. അവസാനമായി പ്രോഗ്രാം വിഭാഗത്തിലെ മുതിർന്ന പ്രൊഡ്യൂസറുടെ കരാർ റദ്ദാക്കി. മാതാ അമൃതാനന്ദമയിയും മുതിർന്ന സന്യാസിമാരും വിദേശ പര്യടനത്തിലാണ്. ഈ സമയത്ത് ആശ്രമവുമായി അടുപ്പമുള്ളവരെ പുറത്താക്കുന്നത് ഗോപാലകൃഷ്ണൻ സിഇഒ ആയിരുന്നപ്പോൾ തുടങ്ങിയ രീതിയാണ്. ഇതാണ് ഇപ്പോഴും നടക്കുന്നത്. ഇതിനിടെയിലാണ് ബാർക്കിൽ ചാനൽ പിന്നോക്കം പോയ വാർത്തയെത്തുന്നത്. മുമ്പ് ഏകപക്ഷീയമായാണ് ജീവനക്കാരെ പുറത്താക്കിയിരുന്നതെങ്കിൽ ഇപ്പോൾ ചില തന്ത്രങ്ങളും നടത്തുന്നുണ്ട്.

വള്ളിക്കാവ് ആശ്രമത്തിലെ പ്രതിനിധിയായി ചാനൽ കാര്യങ്ങളിൽ അന്വേഷണം നടത്തുന്ന രാംകുമാറിനെ എത്തിച്ചാണ് നീക്കം. രാംകുമാറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം തീരുമാനം എടുക്കുകയെന്നതാണ് രീതി. അമൃതാനന്ദമയിയുമായി അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് രാംകുമാർ. അതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ പീഡനത്തിന് ഇരയായി പരാതിയുമായി വള്ളിക്കാവ് ആശ്രമത്തിൽ എത്തുന്ന ജീവനക്കാർക്കും ഗുണമുണ്ടാകില്ല. വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന അമൃതാനന്ദമയിയോട് പരാതി പറയാൻ ജീവനക്കാർ കൂട്ടത്തോടെ എത്തുമെന്ന് ജയകേശും മഹാദേവനും ഭയക്കുന്നു. ഇതിന്റെ ഭാഗമായാണ് രാംകുമാറിനെ കൂടി ചർച്ചകളിൽ നിശബ്ദ സാന്നിധ്യമാകുന്നത്. ഇതോടെ വള്ളിക്കാവിൽ ജീവനക്കാർ എത്തി പരാതി പറയുമ്പോൾ ജയകേശിനേയും മഹാദേവനേയും രാംകുമാർ ന്യായീകരിക്കും. ഇതോടെ അമൃതാനന്ദമയീ പരാതിക്കാരെ ഗൗരവത്തിൽ എടുക്കില്ലെന്നതാണ് വസ്തുത.

ചാനൽ നഷ്ടത്തിലെന്ന് പറഞ്ഞാണ് ജീവനക്കാരെ മാനേജ്‌മെന്റ് ദ്രോഹിക്കുന്നത്. എന്നാൽ ജയകേശ് നിരന്തരം അമേരിക്കൻ സന്ദർശനം നടത്തുന്നു. എല്ലാ പരിപാടികളും പുറത്തുകൊടുത്ത് ചെയ്യിക്കുന്നു. ഇതിൽ കമ്മീഷനാണ് ലക്ഷ്യമെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് നിരവധി പരാതികൾ വള്ളിക്കാവിൽ കിട്ടിക്കഴിഞ്ഞു. മീഡിയാ വണ്ണിൽ നിതാഖത്ത് നടപ്പാക്കാമെങ്കിൽ അത് അമൃതാ ടിവിയിലുമാകാമെന്നാണ് ജയകേശിന്റെ നിലപാട്. റേറ്റിംഗിൽ നേട്ടമുണ്ടാക്കാൻ കോടികളൊഴുക്കിയിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ നൂറിലേറെ ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. അമൃതാ ടിവി തിളങ്ങുന്നുവെന്ന പരസ്യവാചകത്തോടെ നാളോളം പുതു പരിപാടികൾ അമൃതാ ചാനൽ അവതരിപ്പിച്ചിരുന്നു. ബാർക്ക് റേറ്റിംഗിൽ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ ഒരാഴ്ച മാത്രം ബാർക് റേറ്റിംഗിൽ 200 പോയിന്റെ കടന്ന ചാനൽ അടുത്തയാഴ്ച വീണ്ടും പഴയ പടിയായി. വെറും 44 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് ചാനൽ ഇപ്പോൾ.

ഇതിന് ഉത്തരവാദി ജയകേശും മഹാദേവനും മാത്രമാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കുന്ന അക്കൗണ്ട്‌സ് മേധാവി ഇവരുടെ ധൂർത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്നു. പരാതി പറയുന്നവരെ പുറത്താക്കാൻ ഗൂഡനീക്കമുണ്ട്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആശ്രമവുമായി അടുത്തു നിൽക്കുന്ന വ്യക്തിയ്‌ക്കെതിരെ കള്ള തെളിവുകൾ ഉണ്ടാക്ക  പുറത്താക്കാൻ ഗൂഢാലോചന നടത്തി. ഈ ജീവനക്കാരൻ രാജി വച്ചതായാണ് സൂചന. ഒരു ദിവസം അധികമായി ലീവെടുത്ത് കമ്പനിയെ നഷ്ടത്തിലാക്കിയെന്നാണ് മൂവർ സംഘം കണ്ടെത്തിയത്. എന്നാൽ കോടികൾ പുറത്തേക്ക് ഒഴുക്കി ചാനലിനെ പടുകുഴിയിലാക്കുകയാണ് ജയകേശ് ചെയ്യുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കുന്ന ജയകേശും മഹാദേവനും ചാനലിനെ ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ച ദീപക് ധർമ്മടത്തെ രക്ഷിക്കുകയും ചെയ്യുന്നു. ദീപക്കിന് ഡിഗ്രി യോഗ്യതയില്ലെന്നും പ്രീഡിഗ്രി പഠിച്ചിട്ടില്ലെന്നും ജയകേശിന് നല്ല ബോധ്യമുണ്ട്. എന്നിട്ടും ദീപക്കിനെ സംരക്ഷിക്കുന്നു. പാവപ്പെട്ട ജീവനക്കാർക്ക് പീഡനവും-അമൃതാ ടിവിയിലെ പ്രമുഖ ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം നേരിടുന്ന ദീപക്കിനെ പുറത്താക്കേണ്ടതാണ്. അതിന് ജയകേശിന് കഴിയാത്തത് സാമ്പത്തിക ഇടപാടുകൾ കാരണമാണെന്നാണ് ആരോപണം. അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകം തയ്യാറാക്കിയത് കോടികൾ നൽകിയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കോടികൾ നൽകി പ്രോഗ്രാമുകൾ ചെയ്യിക്കുന്നു. മലയാള ടെലിവിഷനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ശ്യാംപ്രസാദ് ചാനലിന്റെ ഭാഗമാണ്. പ്രോഗ്രാമുകൾ ചെയ്യാനുള്ള അധികാരം ശ്യാമ പ്രസാദിന് സ്വതന്ത്രമായി നൽകിയാൽ അമൃത വീണ്ടും മുന്നിൽ വരും. ചാനലിന് ലഭിക്കുന്ന ഫണ്ട് ശ്യാമപ്രസാദിന് നൽകിയിൽ നല്ല പരിപാടികൾ ഉണ്ടാകും. ചാനലിന്റെ തുടക്കത്തിൽ അമൃത റേറ്റിംഗിൽ കുതിച്ചു ചാട്ടം ഉണ്ടാക്കിയത് ശ്യമപ്രസാദിന്റെ കീഴിലാണ്. എന്നാൽ ശ്യമപ്രസാദിനെ കൊണ്ട് പരിപാടി ചെയ്യിച്ചാൽ ആർക്കും കമ്മീഷൻ ലഭിക്കില്ല. അതുകൊണ്ടാണ് ദീപക്കും ജയകേശും ചേർന്ന് പരിപാടികൾ പുറത്തേക്ക് കൊണ്ടു പോകുന്നത്. ഇതിന് മഹാദേവൻ കൂട്ടു നിൽക്കുകയും ചെയ്യുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.

അമൃതാ ചാനലിൽ നൂറോളം ജീവനക്കാർ അധികമാണെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തൽ. ഇവരെ പിരിച്ചുവിടാനാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പ്രോഗ്രാമുകൾ പുറം ജോലി കരാറായി നൽകുകയാണ്. പുതിയ പരിപാടികളെല്ലാം സിനിമാ നടനും നിർമ്മാതാവുമായി വിജയ് ബാബുവും സാന്ദ്രാ തോമസും നേതൃത്വം നൽകിയ കമ്പനിയെ ഏൽപ്പിച്ചു. രമേശ് പിഷാരടിയെ പോലുള്ള മുൻനിരക്കാരെ അവതാരകരാക്കി പരീക്ഷണം നടത്തിയെങ്കിലും ദുർബ്ബലമായ കണ്ടന്റ് മൂലം ഹോം മിനിസ്റ്റർ എന്ന പരിപാടിക്ക് ബാർക്കിൽ മുന്നേറ്റമുണ്ടാക്കാനായില്ല. ബാർക്കിൽ 44 പോയിന്റുമായി കീഴ്‌പോട്ടു പോയി. ജീവനക്കാരെ കുറ്റം പറയുന്നവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിഞ്ഞു പോകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതിന് ശേഷം കാശിനോട് താൽപ്പര്യമില്ലാത്ത ആശ്രമത്തെ അനുകൂലിക്കുന്ന ആരെയെങ്കിലും ചുമതല ഏൽപ്പിക്കണമെന്നാണ് ആവശ്യം. വ്യാജ സർട്ടിഫിക്കറ്റുമായി ചാനലിൽ കയറിക്കൂടിയവരെയെല്ലാം പുറത്താക്കണമെന്നും ആവശ്യമുണ്ട്.

അമൃതാ ചാനലിൽ മഠം ഇടപെട്ട് മുതിർന്ന എച്ച് ആർ വിദഗ്ധനെ നിയോഗിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ സിഒഒയുടെ ഗൂഢാലോചനയിൽ ഇദ്ദേഹത്തെ പുറത്താക്കി. പകരം ഇഷ്ടക്കാരനെ എത്തിച്ചു. ഏഷ്യാനെറ്റിൽ നിന്നുള്ള പ്രമുഖനെന്ന് മഠത്തെ തെറ്റിധരിപ്പിച്ചായിരുന്നു നിയമനം. എന്നാൽ ഇദ്ദേഹം കുറച്ചു മാസം മാത്രമേ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നുള്ളൂ. അവിടെ മികവ് കാട്ടാനാവാതെ പുറത്തിറങ്ങിയ ഇയാൾ ബിഗ് ബസാർ ഗ്രൂപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ബിഗ് ബസാറിൽ ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് പോലെയാണ് അമൃതയിലും പ്രവർത്തനം. ഇദ്ദേഹമാണ് ചാനലിൽ നൂറ് ജീവനക്കാർ അധികമെന്ന് കണ്ടെത്തിയത്. സിഒഒ ജയകേഷിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് ജീവനക്കാർ ആരോപിക്കുന്നു. മഠവുമായി ബന്ധമുള്ളവരെ പുറത്താക്കുകയെന്നത് മാത്രമാണ് ജയകേശിന്റെ ലക്ഷ്യമെന്നാണ് ആരോപണം.

മാസങ്ങൾക്ക് മുമ്പ് ന്യൂസ് വിഭാഗത്തിൽ നിന്ന് ഒരു പ്രമുഖനെ പുറത്താക്കിയിരുന്നു. അമേരിക്കയിൽ ചായക്കട നടത്തുന്നത് പോലെയല്ല ചാനൽ നടത്തേണ്ടതെന്ന് സിഒഒയുടെ മുഖത്ത് നോക്കി പറഞ്ഞായിരുന്നു ഇദ്ദേഹം പോയത്. ഈ വാക്കുകൾ ശരിവയ്ക്കുന്നതൊക്കെയാണ് അമൃതാ ടിവിയിൽ ഇപ്പോൾ നടക്കുന്നതെന്ന് മുതിർന്ന ജീവനക്കാരൻ മറുനാടനോട് പറഞ്ഞു. ടെലിവിഷൻ മേഖലയെ കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രതിഭയാണ് ശ്യാമപ്രസാദ്. അദ്ദേഹം ഇപ്പോഴും അമൃതാ ടിവിയുടെ ഭാഗമാണ്. എന്നാൽ മുൻനിര സിനിമാ സംവിധായകനെ നോക്കുകുത്തിയാക്കി പരിപാടികളെല്ലാം പുറം ജോലികരാർ കൊടുക്കുന്നു. കമ്മീഷൻ കണ്ണ് വച്ചുള്ള നീക്കമാണ് അമൃതാ ടിവിയുടെ മാനേജ്‌മെന്റ് നടത്തുന്നത്. ഇക്കാര്യം തെളിവ് സഹിതം മഠത്തെ ബോധ്യപ്പെടുത്താൻ സാധ്യതയുള്ളവരെയാണ് സിഒഒയുടെ നേതൃത്വത്തിൽ പുറത്താക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം.

അതിനിടെ അമൃതാ ടിവിയിൽ മഠത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് കൂടിയാണ് അമൃതാ ടിവിയുടെ ആസ്ഥാനത്ത് അമൃതാ യൂണിവേഴ്‌സിറ്റിയുടെ മനഃശാസ്ത്ര കൗൺസിലിങ് കോഴ്‌സ് നടത്തിയത്. ചാനലിന്റെ തലപ്പത്തുള്ളവർ ചെയ്തു കൂട്ടുന്നത് സഹികെട്ടാണ് അമൃതാ ടിവിയുടെ ഓഫീസിൽ കൗൺസിലിങ് അദ്ധ്യാപന മുറി ഒരുക്കാൻ മഠം തീരുമാനിച്ചതെന്ന് ചാനലിലെ ജീവനക്കാർ പറയുന്നു. ചാനലിന്റെ തുടക്കമുതൽ പ്രവർത്തിച്ചവരെല്ലാം മറ്റ് ജോലികൾ കണ്ടെത്തി പോവുകയാണ്. ടെക്‌നിക്കൽ വിഭാഗത്തിലെ പ്രധാനികളെല്ലാം വിദേശത്ത് ജോലി തേടി പോയിക്കഴിഞ്ഞു. ഇവരോടെല്ലാം വളരെ മോശമായിട്ടായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം. അതുകൊണ്ട് മാത്രമാണ് വൈവഗ്ധ്യമുള്ള ജീവനക്കാർ മറ്റിടങ്ങളിലേക്ക് പോകുന്നത്.

അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ടും സിഒഒയ്‌ക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അമേരിക്കയിലെ ഇയാളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നും ജീവനക്കാർ ആവശ്യം ഉന്നയിക്കുന്നു.