- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭയുടെ യുകെയിലെ ആദ്യ രൂപത വരുന്നത് വെള്ളക്കാരുടെ ശാപം വാങ്ങിയോ? കത്തീഡ്രൽ ആകുന്ന പള്ളിക്കായി സമരം ചെയ്തവർ പിന്മാറുന്നു
ലണ്ടൻ: യുകെയിലെ സീറോ മലബാർ വിശ്വാസികൾക്ക് ഏറെ അഭിമാനവും ആവേശവും നൽകിയ മുഹൂർത്തമായിരുന്നു സ്വന്തമായി രൂപതയും മെത്രാനെയും പ്രഖ്യാപിച്ചപ്പോഴുണ്ടായത്. ഫാ. ജോസഫ് ശ്രാമ്പിക്കലിനെ അവരുടെ ആത്മീയ ഗുരുവായി ലഭിക്കുകയെന്നത് നീണ്ട കാത്തിരിപ്പിന്റെ ഫലമായിട്ടായിരുന്നു. അമേരിക്കയും ഓസ്ട്രേലിയയിലും സഭ രൂപതകൾ സ്ഥാപിച്ചപ്പോഴും സ്വന്തമായി ഒരു രൂപതയ്ക്കായി യുകെയിലെ സഭാ വിശ്വാസികൾ കാത്തിരിക്കുകയായിരുന്നു. പ്രിസ്റ്റൺ ആസ്ഥാനമായിട്ടാണ് പുതിയ സീറോ മലബാർ രൂപത സ്ഥാപിക്കുന്നത്. അടുത്ത മാസം പുതിയ മെത്രാനും പുതിയ രൂപതയും സ്ഥാപിതമാകുമ്പോൾ അതിനു പിന്നിൽ വെള്ളക്കാരുടെ ശാപം ഉണ്ടോയെന്നത് ഇപ്പോൾ ചർച്ചാവിഷയമാകുന്നുണ്ട്. പ്രിസ്റ്റണിൽ സീറോ മലബാർ സഭ കത്തീഡ്രൽ ആകുന്ന സെന്റ് ഇഗ്‌നേഷ്യസ് ചർച്ചിനെ ചൊല്ലിയുള്ള തർക്കമാണ് ഇത്തരത്തിൽ ഒരു ചിന്തയ്ക്കു കാരണമാകുന്നത്. 180 വർഷം പഴക്കമുള്ള പ്രിസ്റ്റൺ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് സീറോ മലബാർ സഭയ്ക്കായി വിട്ടുകൊടുക്കുമ്പോൾ പള്ളിക്കായി സമരം നടത്തിയവർ തോൽവി സമ്മതിച്ച് പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്
ലണ്ടൻ: യുകെയിലെ സീറോ മലബാർ വിശ്വാസികൾക്ക് ഏറെ അഭിമാനവും ആവേശവും നൽകിയ മുഹൂർത്തമായിരുന്നു സ്വന്തമായി രൂപതയും മെത്രാനെയും പ്രഖ്യാപിച്ചപ്പോഴുണ്ടായത്. ഫാ. ജോസഫ് ശ്രാമ്പിക്കലിനെ അവരുടെ ആത്മീയ ഗുരുവായി ലഭിക്കുകയെന്നത് നീണ്ട കാത്തിരിപ്പിന്റെ ഫലമായിട്ടായിരുന്നു.
അമേരിക്കയും ഓസ്ട്രേലിയയിലും സഭ രൂപതകൾ സ്ഥാപിച്ചപ്പോഴും സ്വന്തമായി ഒരു രൂപതയ്ക്കായി യുകെയിലെ സഭാ വിശ്വാസികൾ കാത്തിരിക്കുകയായിരുന്നു. പ്രിസ്റ്റൺ ആസ്ഥാനമായിട്ടാണ് പുതിയ സീറോ മലബാർ രൂപത സ്ഥാപിക്കുന്നത്. അടുത്ത മാസം പുതിയ മെത്രാനും പുതിയ രൂപതയും സ്ഥാപിതമാകുമ്പോൾ അതിനു പിന്നിൽ വെള്ളക്കാരുടെ ശാപം ഉണ്ടോയെന്നത് ഇപ്പോൾ ചർച്ചാവിഷയമാകുന്നുണ്ട്.
പ്രിസ്റ്റണിൽ സീറോ മലബാർ സഭ കത്തീഡ്രൽ ആകുന്ന സെന്റ് ഇഗ്‌നേഷ്യസ് ചർച്ചിനെ ചൊല്ലിയുള്ള തർക്കമാണ് ഇത്തരത്തിൽ ഒരു ചിന്തയ്ക്കു കാരണമാകുന്നത്. 180 വർഷം പഴക്കമുള്ള പ്രിസ്റ്റൺ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് സീറോ മലബാർ സഭയ്ക്കായി വിട്ടുകൊടുക്കുമ്പോൾ പള്ളിക്കായി സമരം നടത്തിയവർ തോൽവി സമ്മതിച്ച് പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സെന്റ് ഇഗ്‌നേഷ്യസ് പള്ളി തങ്ങൾക്കായി തന്നെ നിലനിർത്തണമെന്നുള്ള ഇടവകക്കാരുടെ അഭ്യർത്ഥന പിന്തള്ളിയാണ് സീറോ മലബാർ സഭയ്ക്കായി പള്ളി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിന് മുൻതൂക്കം നൽകി.
1836-ൽ സ്ഥാപിതമായി സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് വെള്ളക്കാരുടെ രൂപതയായി തന്നെ തുടരവേ 2014-ൽ അടച്ചൂപൂട്ടുകയായിരുന്നു. പ്രിസ്റ്റണിൽ വൈദികരുടെ അഭാവവും സഭാ വിശ്വാസികളുടെ എണ്ണത്തിൽ വന്ന കുറവും മൂലമാണ് രണ്ടു വർഷം മുമ്പ് പള്ളി അടച്ചുപൂട്ടിയത്. എന്നാൽ ഇത് വീണ്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം വിശ്വാസികൾ അടുത്തകാലത്തായി പരിശ്രമം നടത്തിവരികയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇവർ മാർപ്പാപ്പയ്ക്കു വരെ കത്തെഴുതിയിരുന്നു.
പള്ളി തങ്ങൾക്കായി തുറന്നു കിട്ടുമെന്ന ഉറച്ച വിശ്വാസമായിരുന്നു കഴിഞ്ഞ രണ്ടു വർഷത്തോളമെന്ന് പള്ളിക്കായി കാമ്പയിൻ നടത്തിയവരിൽ ഒരാളായ മൊയ്റ കാർഡ്വെൽ വ്യക്തമാക്കുന്നു. എന്നാൽ സീറോ മലബാർ സഭയ്ക്ക് യുകെയിൽ പുതിയ മെത്രാനെയും രൂപതയേയും അനുവദിച്ചപ്പോൾ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് അവർക്കായി വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കത്തോലിക്കാ ചർച്ച് തന്നെയായിരുന്ന സെന്റ് ഇഗ്‌നേഷ്യസ് പള്ളി സീറോ മലബാർ സഭയ്ക്ക് പൂർണമായും വിട്ടുകൊടുക്കുമ്പോൾ രണ്ടു വർഷത്തോളമായി പള്ളി വീണ്ടുകിട്ടാൻ സമരം നടത്തിയവർ കളമൊഴിയുകയാണ്. ഇക്കാര്യത്തിൽ ഇവർക്ക് ഏറെ ഖേദമുണ്ടെന്ന് ഇവർ തുറന്നു സമ്മതിക്കുന്നുമുണ്ട്. അധികാരികൾ ആരും തന്നെ തങ്ങളുടെ അഭ്യർത്ഥന കൈക്കൊണ്ടില്ലെന്നും മനസില്ലാ മനസോടെയാണ് തങ്ങൾ ഇതിനു വഴങ്ങുന്നതെന്നും കാർഡ്വെൽ സമ്മതിക്കുന്നു.
പ്രിസ്റ്റൺ സെന്റ് ഇഗ്‌നേഷ്യസ് ചർച്ചിനെ കത്തീഡ്രൽ ആക്കി ഉയർത്തുന്ന ചടങ്ങും പുതിയ രൂപതാ ആസ്ഥാന പ്രഖ്യാപനവുമെല്ലാം ഒക്ടോബർ ഒമ്പതിനു നടത്തും.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ