- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത് സഹയാത്രികനെ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയാക്കാനുള്ള നീക്കം പാളി; ജയ്ഹിന്ദിലെയും വീക്ഷണത്തിലെയും മാദ്ധ്യമപ്രവർത്തകർ കടുത്ത എതിർപ്പറിയിച്ചതോടെ ബി വി പവനനെ പടിക്ക് പുറത്തു നിർത്തി ചെന്നിത്തല; നിയമനം റദ്ദാക്കിയേക്കും
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പ്രസ് സെക്രട്ടറിയായി ഇടത് സഹയാത്രികനായ ബി.വി. പവനനെ നിയമിക്കാനുള്ള നീക്കം പാളി. കേരള കൗമുദി പൊളിറ്റിക്കൽ എഡിറ്ററായ പവനനെ പ്രസ് സെക്രട്ടറിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇന്ന് ചുമതലയേൽക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ചുമതലയേൽക്കേണ്ടെന്ന് പവനനെ അറിയിച്ചു. പവനന്റെ നിയമനത്തിനെതിരെ കോൺഗ്രസിനുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാതെപോയത്. ചെന്നിത്തലയുടെ നടപടിക്കെതിരെ എ ഗ്രൂപ്പും സുധീരൻ അനുകൂലികളും രംഗത്തെത്തിയിരുന്നു. പവനന്റെ നിയമനത്തിനെതിരെ തലസ്ഥാനത്ത് വ്യാപകമായി പോസ്റ്റർ പതിക്കുകയും ചെയ്തു. സേവ് കോൺഗ്രസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചത്. സിപിഐ(എം) കൂലിയെഴുത്തുകാരനെ ഒപ്പം കൂട്ടിയ പ്രതിപക്ഷനേതാവിനെ കോൺഗ്രസിന് വേണ്ട, ചെന്നിത്തലയുടെ കൂറ് സിപിഎമ്മിനോടോ, ത്രിവർണ്ണപതാകയെ ചെങ്കൊടിക്ക് അടിയറ വെയ്ക്കരുത് എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പ്രസ് സെക്രട്ടറിയായി ഇടത് സഹയാത്രികനായ ബി.വി. പവനനെ നിയമിക്കാനുള്ള നീക്കം പാളി. കേരള കൗമുദി പൊളിറ്റിക്കൽ എഡിറ്ററായ പവനനെ പ്രസ് സെക്രട്ടറിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇന്ന് ചുമതലയേൽക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ചുമതലയേൽക്കേണ്ടെന്ന് പവനനെ അറിയിച്ചു. പവനന്റെ നിയമനത്തിനെതിരെ കോൺഗ്രസിനുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാതെപോയത്.
ചെന്നിത്തലയുടെ നടപടിക്കെതിരെ എ ഗ്രൂപ്പും സുധീരൻ അനുകൂലികളും രംഗത്തെത്തിയിരുന്നു. പവനന്റെ നിയമനത്തിനെതിരെ തലസ്ഥാനത്ത് വ്യാപകമായി പോസ്റ്റർ പതിക്കുകയും ചെയ്തു. സേവ് കോൺഗ്രസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചത്. സിപിഐ(എം) കൂലിയെഴുത്തുകാരനെ ഒപ്പം കൂട്ടിയ പ്രതിപക്ഷനേതാവിനെ കോൺഗ്രസിന് വേണ്ട, ചെന്നിത്തലയുടെ കൂറ് സിപിഎമ്മിനോടോ, ത്രിവർണ്ണപതാകയെ ചെങ്കൊടിക്ക് അടിയറ വെയ്ക്കരുത് എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ പത്രമായ വീക്ഷണത്തിലെയും ചാനലായ ജയ്ഹിന്ദിലെയും മാദ്ധ്യമപ്രവർത്തകരും പവനന്റെ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
നേരത്തെ ചെന്നിത്തലയുടെ പബ്ലിക് റിലേഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഹബീബ്ഖാനാണ്. ഹബീബ് ഖാന് ഇപ്പോൾ പുതിയ ചുമതലയൊന്നും നൽകിയിട്ടില്ല. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് പ്രസ് സെക്രട്ടറി ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.എം.ഹബീബ് ഖാനാണ് മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതലയുണ്ടായിരുന്നത്. നേരത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും ഹബീബിനായിരുന്നു ചെന്നിത്തലയുടെ പബ്ലിക് റിലേഷൻ ചുമതല. ഇപ്പോൾ ഹബീബിനെ തഴഞ്ഞാണ് പവനനെ കൊണ്ടുവരാൻ രമേശ് ചെന്നിത്തല നീക്കം നടത്തിയത്.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയാണ് പ്രസ് സെക്രട്ടറി. പ്രതിപക്ഷ നേതാവിന്റെ മാദ്ധ്യമമുഖം തയ്യാറാക്കുകയാണ് ചുമതല. ഇത്തരത്തിൽ സുപ്രധാനമായ തസ്തികയിലേക്ക് നിരവധിപേരാണ് കോൺഗ്രസിൽ നിന്ന് രംഗത്തെത്തിയത്. വീക്ഷണത്തിലെയും ജയ്ഹിന്ദിലെയും ഒട്ടേറെ മാദ്ധ്യമപ്രവർത്തകർ പ്രസ് സെക്രട്ടറിയാകാൻ തള്ള് തുടങ്ങുകയും ചെയ്തു. എന്നാൽ ഇവരെയൊക്കെ ഒഴിവാക്കി കേരള കൗമുദിയിൽ നിന്ന് ബി.വി. പവനനെ കൊണ്ടുവരാൻ രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് കോൺഗ്രസുകാരുടെ എതിർപ്പിന് വഴിവച്ചത്. ഇതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ എതിർപ്പുകൾ അവഗണിക്കാൻ ചെന്നിത്തലയ്ക്ക് കഴിയാത്ത സാഹചര്യവുമുണ്ടായി.
ദീർഘകാലമായി തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തനം നടത്തുന്നയാളാണ് പവനൻ. കോൺഗ്രസ് ബീറ്റ് കൈകാര്യം ചെയ്തിരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. മാദ്ധ്യമപ്രവർത്തകരുമായി അടുത്തബന്ധവും ഇദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇത് ഉപയോഗിക്കാമെന്ന് കരുതിയാണ് പവനനെ പ്രസ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചതെന്നാണ് ചെന്നിത്തലയുടെ അടുപ്പക്കാർ പറയുന്നത്. എന്നാൽ വർഷങ്ങളായി പാർട്ടി പത്രത്തിലും പാർട്ടി ചാനലിലും പ്രവർത്തിക്കുന്നവരെ ഒഴിവാക്കി കോൺഗ്രസുമായി യാതൊരുതരത്തിലും ബന്ധമില്ലാത്ത ഒരാളെ നിയമിച്ചത് അംഗീകരിക്കാൻ ആകില്ലെന്നാണ് കോൺഗ്രസിലെ മറ്റ് ഗ്രൂപ്പുകളുടെ നിലപാട്. ഇടത് സഹയാത്രികനായി അറിയപ്പെടുന്ന വ്യക്തിയുടെ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനെ നിയമിക്കുമ്പോൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് ചെന്നിത്തല നിയമനം നടത്തുന്നതെന്നാണ് കോൺഗ്രസുകാരുടെ ആരോപണം. പ്രസ് ക്ലബ്, സെക്രട്ടേറിയറ്റ് തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പവനനെതിരെയും രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പവനനെക്കുറിച്ച് നിരവധി ആക്ഷേപങ്ങളാണ് കോൺഗ്രസുകാർ ഉന്നയിക്കുന്നത്. ഹു ഈസ് പവനൻ എന്ന പോസ്റ്ററിൽ അന്ന് പ്രശാന്ത്, ഇന്ന് പവനൻ. ചെന്നിത്തലയുടെ കൂറ് സിപിഎമ്മിനോടോ? എന്ന ചോദ്യം ഉയർത്തുന്നുണ്ട്. ഇടത് സഹയാത്രികൻ എന്നതുമാത്രമല്ല പവനനെതിരെ കോൺഗ്രസുകാർ ഉന്നയിക്കുന്ന ആരോപണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പവനൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കോൺഗ്രസുകാർ ഉയർത്തിക്കാട്ടുന്നു.
പൂഞ്ഞാറിൽ വച്ച് എടുത്ത ചിത്രത്തിൽ പവനൻ പി.സി. ജോർജ്ജിന്റെ ചിഹ്നമുള്ള തൊപ്പി വച്ചിട്ടുണ്ട്. ഇതും കോൺഗ്രസുകാർ ആരോപണവിധേയമാക്കുന്നു. ഭരണം മാറിയതോടെ വീക്ഷണത്തിലും ജയ്ഹിന്ദിലുമൊക്കെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ശമ്പളം വൈകി ലഭിക്കുന്ന അവസ്ഥയാണ് ഇവിടങ്ങളിൽ. എങ്കിലും മുറുമുറുപ്പില്ലാതെ ജോലി ചെയ്യുന്ന നിരവധി കോൺഗ്രസ് അനുഭാവികളെ മറികടന്ന് ഇടതുസഹയാത്രികനെ കൂടെക്കൂട്ടാൻ രമേശ് ചെന്നിത്തല നടത്തിയ ശ്രമത്തിനെതിരെ എതിർപ്പ് ശക്തമായതോടെയാണ് നിയമനം തൽക്കാലം വേണ്ടെന്ന നിലപാടിലെത്തിയത്. ഇന്ന് ചുമതലയേൽക്കാനാണ് പവനനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തൽക്കാലം ഇതുവേണ്ടെന്ന് പവനനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം.
പവനനെ ഒഴിവാക്കണമെന്ന കടുത്ത സമ്മർദ്ദമാണ് രമേശ് ചെന്നിത്തല നേരിടുന്നത്. ഇപ്പോഴത്തെ സഹാചര്യത്തിൽ പവനന്റെ നിയമനം റദ്ദാക്കാനാണ് സാധ്യത.