കേരളത്തിലെ IT ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ PQFF - 20 നാളെ ഓൺലൈനിൽ തുടക്കമാകും. IT ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടർച്ചയായ ഒൻപതാം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

പ്രശസ്ത സംവിധായിക ശ്രീമതി വിധു വിൻസെന്റ് ചെയർപേഴ്‌സൺ ആയുള്ള ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുക. പ്രശസ്ത സംവിധായകൻ ബിലഹരി, എഡിറ്റർ പ്യാരേലാൽ എന്നിവരാണ് ജൂറി അംഗങ്ങൾ. ആദ്യഘട്ട സ്‌ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുത്ത 15 ചിത്രങ്ങളാണ് ഇത്തവണ അവസാന ഘട്ട സ്‌ക്രീനിങ്ങിനെത്തുന്നത്.
2021 ഫെബ്രുവരി 6 , 7 തീയതികളിൽ പ്രതിധ്വനി ഫിലിം ക്ലബ് യൂട്യൂബ് ചാനെൽ ആയ ടെക്കീല വഴിയാണ് പ്രദർശനം.

For Free Delegate Registration @ https://forms.gle/JrFwktExEWS1f5iL8
Subscribe to Prathidhwani's Techeela: https://www.youtube.com/c/Techeela

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ, വ്യൂവേഴ്സ് ചോയ്സ് എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.

ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 300 ൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻവർഷങ്ങളിലായി ക്വിസയിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഖാലിദ് റഹ്മാൻ,  എം എഫ് തോമസ് തുടങ്ങിയവരാണ് അവാർഡുകൾ വിതരണം ചെയ്തത്.

വിശദ വിവരങ്ങൾക്ക് ::

അനീഷ് റോയ് - 9656781081
മുഹമ്മദ് അനീഷ് - 9745889192