ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്‌നോപാർക്കിൽ 'മിഡ്നൈറ്റ് ഫ്രീഡം വാക്ക്'' നടത്തി.

'മിഡ്നൈറ്റ് ഫ്രീഡം വാക്ക്'' ടെക്‌നോപാർക്ക് ഫേസ്3 യിൽ നിന്നും ഓഗസ്റ്റ് 14 രാത്രി 11:15 നു ആരംഭിക്കുകയും 2km സഞ്ചരിച്ചു 12 മണിക്ക് ടെക്‌നോപാർക്ക് ഫേസ് 1 ലെ അംഫിതീയേറ്ററിൽ സമാപിച്ചു. ഐ ടി ജീവനക്കാരും കുടുബംഗങ്ങളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം ടെക്കികൾ മിഡ്നൈറ്റ് ഫ്രീഡം വാക്കിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉത്ഘാടനം ചെയ്തു. ദേശാഭക്തി ഗാനങ്ങളോടെ ആഘോഷം തുടങ്ങി, നാഷണൽ പ്ലഡ്ജ്, ഭരണഘടനയുടെ ആമുഖം എന്നീ പ്രതിജ്ഞകൾ ടെക്കികൾ ഏറ്റു ചൊല്ലി. പ്രതീകാത്മകമായി കുട്ടികൾ 75 ത്രിവർണ്ണ ബലൂണുകൾ പറത്തുകയും 75 മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു.

പ്രതിധ്വനി ടെക്‌നോപാർക്ക് സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് സനീഷ് കെ പി, വൈസ് പ്രസിഡന്റ് പ്രശാന്തി പ്രമോദ്, അശ്വതി ജെ ജി, നെസിൻ ശ്രീകുമാർ തുടങ്ങിയവർ റാലിക്കും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഐ ടി ജീവനക്കാർക്കും കുട്ടികൾക്കും കുടുബംഗങ്ങൾക്കും പ്രതിധ്വനിയുടെ നന്ദി.