- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീദ് എത്തിയത് ഹിന്ദുക്കളെ കൊന്ന് രസിക്കാൻ; വിശപ്പ് സഹിക്കാതെ തളർന്നിരുന്നപ്പോൾ തോക്ക് തട്ടിപ്പറിച്ച് പിടിച്ചു കെട്ടി; ഇന്ത്യയിലെത്തിയത് 12 ദിവസം കാട്ടിലൂടെ നടന്ന്; പിടിയിലായ പാക് ഭീകരന്റെ പ്രതികരണങ്ങൾ കൂസലില്ലാതെ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിനിടെയാണ് ആദ്യമായി ഒരു ഭീകരനെ ജീവനോടെ പിടിക്കാൻ ഇന്ത്യയ്ക്കായത്. ഒരു പൊലീസുകാരന്റെ രാജ്യസ്‌നേഹമായിരുന്നു കസബിനെ കുടുക്കിയത്. യന്ത്രത്തോക്കുമായി നിറയൊഴിച്ച് നീങ്ങിയ കസബിനെ പൊലീസുകാരൻ അമർത്തി കെട്ടിപ്പിടിച്ചു. തോക്കിൽ നിന്ന് ഉതിർന്ന വെടിയുണ്ടയിൽ ആ പൊലീസുകാരൻ വീരചരമം പ്രാപിച്ചെങ്കിലും പിടിവിട്ടി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിനിടെയാണ് ആദ്യമായി ഒരു ഭീകരനെ ജീവനോടെ പിടിക്കാൻ ഇന്ത്യയ്ക്കായത്. ഒരു പൊലീസുകാരന്റെ രാജ്യസ്‌നേഹമായിരുന്നു കസബിനെ കുടുക്കിയത്. യന്ത്രത്തോക്കുമായി നിറയൊഴിച്ച് നീങ്ങിയ കസബിനെ പൊലീസുകാരൻ അമർത്തി കെട്ടിപ്പിടിച്ചു. തോക്കിൽ നിന്ന് ഉതിർന്ന വെടിയുണ്ടയിൽ ആ പൊലീസുകാരൻ വീരചരമം പ്രാപിച്ചെങ്കിലും പിടിവിട്ടില്ല. അങ്ങനെ സുരക്ഷ ഉദ്യോഗസ്ഥർ കസബിനെ പിടികൂടി. ജീവൻ ബലികൊടുത്ത് ആ പൊലീസുകാരൻ നടത്തിയ നീക്കത്തിൽ അനേകരുടെ ജീവനും രക്ഷിക്കാനായി. അതിന് ശേഷം ഒരു ഭീകരനെ ജീവനോടെ പിടികൂടി.
ഇന്നലെ രാവിലെ രാവിലെ 7.30. ജമ്മുശ്രീനഗർ ദേശീയപാതയിലെ സാംരോളിയിൽ ബി.എസ്.എഫ്. വാഹനവ്യൂഹം ഭീകരർ ആക്രമിക്കുന്നിടത്താണ് തുടക്കം. സബിനുശേഷം ജീവനോടെ പിടികൂടുന്ന ആദ്യ ഭീകരനാണ് മുഹമ്മദ് നവീദ് മാറി. 16 വയസ്സിനോടടുത്ത് പ്രായം. സ്വദേശം പാക്കിസ്ഥാനിലെ ഫൈസലാബാദ്. സംസാരിക്കുന്നത് പാക് ചുവയുള്ള ഹിന്ദി. ഈ ഭീകരനെ കുടുക്കിയത് സേനയോ അർദ്ധ സൈനികരോ ഒന്നുമല്ല. സാധാരണക്കാരായ നാട്ടുകാർ. ഭീകരവാദം കണ്ടും കേട്ടും കൊണ്ടും മടുത്ത ഒരു ജനതയുടെ പ്രതിനിധികൾ. അവർക്ക് ഈ ഭീകരനെ കീഴടക്കാൻ ഒരു വെടിപോലും പൊട്ടിക്കേണ്ടി വന്നില്ല. അവസരോചിതമായ ഇടപെടൽ കാര്യങ്ങൾ അനുകൂലമാക്കി. കരുതലോടെ ശത്രുവിനെ അവർ കുടുക്കി. ആഹാരം കിട്ടാതെ വലഞ്ഞ ഭീകരന് നല്ല വിശപ്പുണ്ടെന്ന തിരിച്ചറിവാണ് ഗുണകരമാക്കിയത്.
രാവിലെ ജമ്മുശ്രീനഗർ ദേശീയപാതയിലെ സാംരോളിയിൽ ബി.എസ്.എഫ്. വാഹനങ്ങൾക്കുനേരെ ഗ്രനേഡെറിഞ്ഞാണ് ഭീകരർ സാന്നിധ്യമറിയിച്ചത്. പിന്നാലെ വെടിവെപ്പ്. സൈനികർ പ്രത്യാക്രമണം ആരംഭിച്ചു. അഞ്ചുമണിക്കൂറോളംനീണ്ട ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം വധിക്കുന്നു. ഇതോടെ സമീപത്തെ കുഗ്രാമമായ ചിർദിയിലേക്ക് നവീദ് രക്ഷപ്പെട്ടു. ചിർദിയിൽ വീട്ടിനുള്ളിൽ കയറി മൂന്നു ഗ്രാമവാസികളെ നവീദ് തോക്കുചൂണ്ടി ബന്ദിയാക്കി. തുടർന്നു തോക്കുചൂണ്ടി രക്ഷപ്പെടാനുള്ള വഴി കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബന്ദികളായ വിക്രംജിത്, രാകേഷ് എന്നിവർ കാണിച്ച ധീരതയാണ് ഇയാളെ കുടുക്കിയത്. രാകേഷ് അയാളെ പിടിച്ചുവയ്ക്കുകയും വിക്രംജിത് തോക്കു തട്ടിമാറ്റുകയും ചെയ്തു. ബലപ്രയോഗത്തിനിടെ അയാൾ വെടിവച്ചെങ്കിലും ആർക്കും ജീവാപായമുണ്ടായില്ല. ഇതിനിടെ പ്രദേശം വളഞ്ഞിരുന്ന പൊലീസും സൈന്യവും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി.
നവീദ് വിശന്ന് വലഞ്ഞ് ക്ഷീണിതാണെന്ന് മനസ്സിലായതോടെയാണ് ഇയാളെ കീഴ്‌പ്പെടുത്താൻ യുവാക്കൾ തീരുമാനിച്ചത്. താൻ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് ഇയാൾ അറിയാതെ പറയുകയും ചെയ്തു. ഇതോടെ ബന്ദിയാക്കപ്പെട്ട രണ്ടുപേർ ചേർന്ന് നവീദിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ഭീകരനെ നിലത്തുമറിച്ചിട്ടശേഷം ബന്ദിയാക്കപ്പെട്ട ഒരാൾ ഭീകരന്റെ കഴുത്തിനുപിടിക്കുന്നു. പിന്നാലെ, തോക്ക് ഗ്രാമീണർ കൈക്കലാക്കുന്നു. ഇതിനിടെ, തന്നെ വിട്ടയക്കണമെന്ന് നവീദ് പലവട്ടം കെഞ്ചിയെങ്കിലും ഗ്രാമവാസികൾ ഇയാളെ കയറുകൊണ്ട് ബന്ധിച്ചു. തുടർന്ന് പൊലീസിനു കൈമാറി. അങ്ങനെ ആ യുവാക്കൾ രാജ്യത്തിന്റെ അഭിമാനമായി. രാജ്യത്തിന്റെ ആദരം അവരെ തേടിയെത്തുകയാണ്. ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരനെ പിടിച്ച ഗ്രാമീണർക്ക് പുരസ്‌കാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
നാല് തീവ്രവാദികളോടൊപ്പമാണ് പിടിയിലായ ഭീകരൻ മുഹമദ്ദ് നവീദ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ കടന്നതിന് ശേഷം ഇവർ രണ്ടു സംഘങ്ങളായി പിരിഞ്ഞു. ഇതിൽ മൂന്നുപേരാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് പഞ്ചാബിൽ ആക്രമണഴിച്ചുവിട്ടത്. നവീദും കൂട്ടാളിയും കശ്മീർ വഴി ഉദംപൂരിലെത്തി ബി.എസ്.എഫ് വാഹനത്തെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെടുകയും എട്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. നവേദിനെ വിശദമായ ചോദ്യം ചെയ്യലിനാണ് സൈന്യം വിധേയമാക്കിയത്. നവേദിന്റെ പ്രതികരണം തെല്ലും കുറ്റബോധമോ ഭയമോ ഇല്ലാതെ നാട്ടുകാർ കീഴടക്കിയ ശേഷം കൈകൾ പിന്നിൽ ചേർത്ത് കെട്ടിയപ്പോഴും പേടിയില്ലാത്ത, പുഞ്ചിരിക്കുന്ന മുഖഭാവമായിരുന്നു ഇയാളുടേത്. അതേസമയം, കസബിനെ പോലെ ഇയാളും ലഷ്‌കർ തോയിബ ഭീകരസംഘടനയിലെ അംഗമാണെന്നു വെളിപ്പെടുത്തിയെന്നാണ് സൂചന.
പൊലീസിനു മുന്നിലും കൂസാതെ നിന്ന ഇയാൾ പേരും വയസ്സും മാറ്റിമാറ്റിപ്പറഞ്ഞും ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾ രണ്ട് പേർ മാത്രമാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നും ഇന്ത്യയിലേക്ക് വന്നത് വനപ്രദേശത്തുകൂടിയാണെന്നും പറഞ്ഞ ഇയാൾ ഇവിടേക്ക് ബസോ ട്രെയിനോ വരുമോയെന്ന മറുചോദ്യവും ഉന്നയിച്ചു.യാത്ര തുടങ്ങിയിട്ട് 12 ദിവസമായി. രണ്ട് ദിവസം മുമ്പാണ് ഇന്ത്യൻ പ്രദേശത്ത് എത്തിയത്. കൈയിൽ കരുതിയിരുന്ന ആഹാരം ദിവസങ്ങൾക്കു മുമ്പ് തന്നെ തീർന്നുവെന്നും പിന്നീട് ഒരു വീട്ടിൽ അതിക്രമിച്ച്കയറിയാണ് ഭക്ഷണം ശേഖരിച്ചതെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാനിലെ ഫൈസലാബാദ് ഗുലാം മുഹമ്മദാബാദ് സ്വദേശിയാണ് ഇയാളെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെട്ടത്.
പിടിയിലായ ഉടൻ ഇയാൾ ഖാസിംഖാൻ എന്നാണ് സൈന്യത്തോട് പറഞ്ഞത്. ഇരുപത് വയസ്സാണെന്നും പറഞ്ഞു. പിന്നീട് ഇതു മാറ്റി 16 വയസ്സുള്ള ഉസ്മാൻ ആണ് എന്നായിരുന്നു മൊഴി. പിന്നീട് മുഹമ്മദ് നവീദ് ആണെന്നായി അവകാശവാദം. പാക്കിസ്ഥാനിലെ ഫൈസലാബാദിലെ ഗുലാം മുഹമ്മദാബാദ് സ്വദേശിയാണ് നവീദ് എന്നാണ് സൈന്യം പറയുന്നത്. താങ്മാർഗിലെ കാട്ടിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാൾ ഉർദുവിലും പഞ്ചാബിയിലും സംസാരിക്കുന്നതായി സൈന്യം പറയുന്നു. നവീദിന്റെ കൈയിൽ നിന്ന് ഒരു എ.കെ 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ഹിന്ദുക്കളെ കൊല്ലാനാണ് താൻ വന്നത്, അതിൽ രസം തോന്നുന്നു എന്ന് നവീദ് സൈന്യത്തോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിേലക്കു നുഴഞ്ഞുകയറിയത് ഹിന്ദുക്കളെ കൊല്ലാനാണന്നാണ് ഇയാൾ പറയുന്നത്. ''ഞങ്ങൾ പാക്കിസ്ഥാനിൽനിന്നാണു വന്നത്. 12 ദിവസമായി ഇവിടെയെത്തിയിട്ട്. ഈദിവസമെത്രയും കാട്ടിലൂടെ നടക്കുകയായിരുന്നു. എന്റെ പങ്കാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചിലപ്പോൾ ഞാനും കൊല്ലപ്പെട്ടേക്കാം. എങ്കിലത് അല്ലാഹുവിന്റെ പേരിലായിരിക്കും'' നവീദ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായാണ് സൂചന.