- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മുതൽ രാജ്യത്തെ എല്ലാ സർവീസുകളും ഡിജിറ്റൽവത്ക്കരിക്കും
മസ്‌ക്കറ്റ്:രാജ്യമെമ്പാടുമുള്ള എല്ലാ സർവീസുകളും അടുത്ത വർഷം മുതൽ ഡിജിറ്റൽവത്ക്കരിക്കുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി അഥോറിറ്റി (ഐടിഎ) വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുൾപ്പെടെയുള്ള വകുപ്പുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് മൊത്തം ഡിജിറ്റൽവത്ക്കരണം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വർക്ക്‌ഷോപ്പിൽ ഒരു സീനിയർ ഐടിഎ ഉദ്യോഗസ്ഥൻ വ്
മസ്‌ക്കറ്റ്:രാജ്യമെമ്പാടുമുള്ള എല്ലാ സർവീസുകളും അടുത്ത വർഷം മുതൽ ഡിജിറ്റൽവത്ക്കരിക്കുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി അഥോറിറ്റി (ഐടിഎ) വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുൾപ്പെടെയുള്ള വകുപ്പുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് മൊത്തം ഡിജിറ്റൽവത്ക്കരണം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വർക്ക്‌ഷോപ്പിൽ ഒരു സീനിയർ ഐടിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മെച്ചപ്പെട്ട സേവനം ഇ-സർവീസുകൾ വഴി ലഭ്യമാക്കാൻ ബാധ്യസ്ഥരാണ് സർക്കാർ. അതുകൊണ്ടു തന്നെ പൊതുജനങ്ങളും ഇതുമായി സഹകരിക്കേണ്ടതുണ്ട്. പരമ്പരാഗതരീതിയിലുള്ള സർവീസുകൾക്കു പകരം ഇ-സർവീസിലേക്കു മാറാൻ ജനങ്ങൾ മാനസികമായി തയാറെടുക്കണമെന്നും അതിനുള്ള സംവിധാനങ്ങൡലേക്ക് അവർ തിരിയണമെന്നും വർക്ക്‌ഷോപ്പിൽ അഭിപ്രായമുണ്ടായി.
ഒമാനിൽ മെച്ചപ്പെട്ട ഇ-സർവീസ് ഏർപ്പെടുത്തുന്നതിനായി രണ്ട് വൻ ഐടി കമ്പനികളുമായി ധാരണായായിട്ടുണ്ടെന്നും അടുത്ത ഏതാനും വർഷത്തിനുള്ളിൽ തന്നെ ഇതു പൂർണമായും പ്രാബല്യത്തിലാകുമെന്നും ഐടിഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.